സെൻസെക്സും നിഫ്റ്റിയും ഇന്നും കനത്ത ഇടിവിൽ, ഡി-സ്ട്രീറ്റിനെ അസ്വസ്ഥമാക്കുന്നതെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബി‌എസ്‌ഇ സെൻ‌സെക്സും എൻ‌എസ്‌ഇ നിഫ്റ്റിയും ഇന്നും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരി വിപണിയിലെ തുടർച്ചയായ ഇടിവ് നിക്ഷേപകരെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ഘട്ടത്തിൽ സെൻസെക്സ് 400 പോയിന്റിൽ താഴെയായി. ഇന്ന് ആഭ്യന്തര വിപണിയെ ബാധിച്ച പ്രധാന ഘടകങ്ങൾ ഇതാ..

 

ക്ലോസിംഗ്

ക്ലോസിംഗ്

സെൻസെക്സ് 161.31 പോയിൻറ് അഥവാ 0.39 ശതമാനം ഇടിഞ്ഞ് 40894.38 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 53.30 പോയിന്റ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 11992.50ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 884 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1570 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 152 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ദുർബലമായ ആഗോള വിപണികളും കൊറോണ വൈറസ് സ്വാധീനവും

ദുർബലമായ ആഗോള വിപണികളും കൊറോണ വൈറസ് സ്വാധീനവും

കൊറോണ വൈറസ് ബിസിനസുകളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇന്ത്യൻ നിക്ഷേപകർ ആശങ്കാകുലരാണ്. ചൈനയിൽ വൈറസ് പടർന്നുപിടിച്ചതിനെത്തുടർന്ന് ആപ്പിൾ പോലുള്ള മുൻനിര കമ്പനികൾ വിൽപ്പന കുറഞ്ഞതായി പ്രഖ്യാപിച്ചതോടെ ആഗോള നിക്ഷേപകർ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്.

ബജറ്റ് ദിവസത്തെ നഷ്ടം മായ്ച്ച് സെൻസെക്സ് 900 പോയിന്റ് നേട്ടത്തിൽ

നിശബ്ദ വരുമാന സീസൺ

നിശബ്ദ വരുമാന സീസൺ

ആഗോള വിപണി ദുർബലതയുടെയും കൊറോണ വൈറസിന്റെയും ആഘാതം കൂടാതെ, പ്രധാന മേഖലകളിലെ വരുമാനം ദുർബലമായതിനാൽ ഇന്ത്യൻ ഓഹരി വിപണിയിലും ഉയർന്ന നഷ്ടം നേരിടുന്നുണ്ട്. ചില കമ്പനികൾ കുറഞ്ഞ വരുമാനം റിപ്പോർട്ട് ചെയ്തതും ഓഹരി വിപണികളെ സാരമായി ബാധിച്ചിട്ടുണ്ട്.

ബാങ്ക് നിക്ഷേപത്തേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാം, വരും മാസങ്ങളിൽ ഈ 5 ഓഹരികളിൽ നിക്ഷേപിക്കൂ

എജിആർ ഷോക്ക്

എജിആർ ഷോക്ക്

മാർക്കറ്റ് നിക്ഷേപകരിൽ ഉത്കണ്ഠ വർദ്ധിപ്പിച്ച മറ്റൊരു ഘടകം ടെലികോം കമ്പനികളുടെ 1.47 ലക്ഷം കോടി രൂപയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) കുടിശ്ശിക തീർക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ ലിമിറ്റഡാണ് വിധിയിൽ ഏറ്റവും വലിയ ആഘാതം നേരിടുന്നത്. കുടിശ്ശിക അടയ്ക്കുന്നതിനുള്ള അന്തിമകാലാവധി നീട്ടിയില്ലെങ്കിൽ ഇന്ത്യയിൽ ബിസിനസ്സ് അവസാനിപ്പിക്കാൻ നിർബന്ധിതരാകുമെന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്.

ഓഹരി വിപണിയിൽ ബജറ്റ് ദിവസത്തിൽ 11 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്; കാരണമെന്ത്?

English summary

Sensex & Nifty Drop Continues Feb 08 2020 | സെൻസെക്സും നിഫ്റ്റിയും ഇന്നും കനത്ത ഇടിവിൽ, ഡി-സ്ട്രീറ്റിനെ അസ്വസ്ഥമാക്കുന്നതെന്ത്?

The BSE Sensex and the NSE Nifty ended the day's losses. Investors are upset by the continued downturn in the stock market. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X