സെൻസെക്സിൽ നഷ്ടത്തിൽ തുടക്കം, ഐടി ഓഹരികൾക്ക് ഇടിവ്; ഇൻഫോസിസ് 4% ഇടിഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിസംബർ പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇന്ത്യൻ സൂചികകൾ വ്യാഴാഴ്ച നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. ഇൻഫോസിസ്, എച്ച്സി‌എൽ ടെക്, ടി‌സി‌എസ്, ടെക് മഹീന്ദ്ര എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്. രാവിലെ 9:17 ന് സെൻസെക്സ് 90 പോയിൻറ് കുറഞ്ഞ് 49,402 എന്ന നിലയിലും നിഫ്റ്റി 34 പോയിന്റ് ഇടിഞ്ഞ് 14,530 ലും എത്തി.

എന്നാൽ 0.3 ശതമാനം വീതം നേട്ടം കൈവരിച്ച് മിഡ്‌ക്യാപ്, സ്മോൾക്യാപ്പ് സൂചികകൾ ബെഞ്ച്മാർക്കുകളെ മറികടന്നു. നിഫ്റ്റി ഐടി 1.5 ശതമാനം ഇടിഞ്ഞപ്പോൾ ബാങ്ക്, ഓട്ടോ, എഫ്എംസിജി മേഖലകൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 50 സൂചികയിൽ ഒ‌എൻ‌ജി‌സി, ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക്, ഐ‌ഒ‌സി, ഐ‌ടി‌സി, ബി‌പി‌സി‌എൽ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത്.

സെൻസെക്സിൽ നഷ്ടത്തിൽ തുടക്കം, ഐടി ഓഹരികൾക്ക് ഇടിവ്; ഇൻഫോസിസ് 4% ഇടിഞ്ഞു

 

എന്നാൽ വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്. ശക്തമായ മൂന്നാം പാദ നേട്ടങ്ങൾക്കിടയിലും ഇൻഫോസിസും വിപ്രോയും ഇന്ന് വൻ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ പാദത്തിൽ പ്രതീക്ഷിച്ച വരുമാനത്തേക്കാൾ മികച്ച നേട്ടമുണ്ടാക്കിയിട്ടും ഐടി ഭീമനായ ഇൻ‌ഫോസിസിന്റെ ഓഹരികൾ വ്യാഴാഴ്ച ആദ്യ ഇടപാടുകളിൽ അഞ്ച് ശതമാനം ഇടിഞ്ഞു.

കമ്പനിയുടെ ഏകീകൃത അറ്റാദായത്തിൽ 16.6 ശതമാനം വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 4,466 കോടി രൂപയായിരുന്നു.

English summary

Sensex begins to lose, IT stocks fall; Infosys fell 5% | സെൻസെക്സിൽ നഷ്ടത്തിൽ തുടക്കം, ഐടി ഓഹരികൾക്ക് ഇടിവ്; ഇൻഫോസിസ് 4% ഇടിഞ്ഞു

Indian indices opened lower on Thursday. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X