ആഗോള വിപണിയിൽ ഇടിവ്, സെൻസെക്സിൽ 800 പോയിന്റ് നഷ്ടത്തിൽ തുടക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുത്തനെ താഴ്ന്ന ആഗോള വിപണികളിൽ നിന്നുള്ള സൂചനകളെ തുടർന്ന് ബെഞ്ച്മാർക്ക് സൂചികകൾ വ്യാപാരത്തിൽ കുത്തനെ ഇടിഞ്ഞു. ന്യൂയോർക്കിലെ ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ എണ്ണവില തിങ്കളാഴ്ച കുത്തനെ ഇടിഞ്ഞിരുന്നു. എണ്ണ സംഭരിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് വിലയിൽ കനത്ത ഇടിവ് ഉണ്ടായത്. ഇതിനെ തുടർന്ന് യു‌എസ് ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് മെയ് ഫ്യൂച്ചറുകൾ ബാരലിന് 37.63 ഡോളറായി കുറഞ്ഞു.

 

ഏഷ്യയിൽ ഹോങ്കോങ്ങിന്റെ ഹാംഗ് സാങ് 2.2 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 1.70 ശതമാനവും ഇടിഞ്ഞു. മെയിൻ‌ലാൻ‌ഡ് ചൈനീസ് ഓഹരികളും രാവിലത്തെ വ്യാപാരത്തിൽ ഇടിഞ്ഞു. ജപ്പാനിൽ നിക്കി രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സ് 774 പോയിൻറ് നഷ്ടത്തിൽ വ്യാപാരം നടത്തുമ്പോൾ നിഫ്റ്റി 224 പോയിൻറ് ഇടിഞ്ഞു. ഇന്നലെ മികച്ച നേട്ടം കൈവരിച്ച ഇൻഫോസിസ് ഓഹരികൾ 4 ശതമാനം ഇടിഞ്ഞു. ഇന്നലെ പുറത്ത് വന്ന നാലാം പാദ റിപ്പോർട്ട് അനുസരിച്ച് 2020 മാർച്ചിൽ അവസാനിച്ച പാദത്തിൽ 4,321 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. 2019 ഡിസംബർ പാദത്തെ അപേക്ഷിച്ച് 3.1 ശതമാനം ഇടിവാണ് ഇൻഫോസിസ് രേഖപ്പെടുത്തിയത്.

ആഗോള വിപണിയിൽ ഇടിവ്, സെൻസെക്സിൽ 800 പോയിന്റ് നഷ്ടത്തിൽ തുടക്കം

ഐ‌സി‌ഐ‌സി‌ഐ ബാങ്കും ആക്സിസ് ബാങ്കും തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തിയത് ബാങ്കിംഗ് ഓഹരികളുടെ വിൽ‌പനയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എൽ ആൻഡ് ടി ഓഹരികൾ മൂന്ന് ശതമാനം ഇടിഞ്ഞു. നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകളിലൂടെ (എൻസിഡി) 1,250 കോടി രൂപ സമാഹരിച്ചതായി എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ ഭീമൻ ലാർസൻ ആൻഡ് ട്യൂബ്രോ അറിയിച്ചിരുന്നു.

രണ്ട് ദിവസത്തിന് ശേഷം സെൻസെക്സിലും നിഫ്റ്റിയിലും നേട്ടം, മെറ്റൽ, ബാങ്ക് ഓഹരികൾക്ക് മുന്നേറ്റം

English summary

Sensex down over 800 points in early trade | ആഗോള വിപണിയിൽ ഇടിവ്, സെൻസെക്സിൽ 800 പോയിന്റ് നഷ്ടത്തിൽ തുടക്കം

Benchmark indices fell sharply in early trade following signs of sharply lower global markets. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X