ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നും റെക്കോർഡ് നേട്ടം. ബാങ്ക്, ധനകാര്യ ഓഹരികളാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. കൊറോണ വൈറസ് വാക്സിൻ പ്രതീക്ഷകളും യുഎസ് രാഷ്ട്രീയത്തിലെ അനിശ്ചിതത്വവും ആഗോള വിപണിയിൽ നേട്ടമുണ്ടാക്കിയതാണ് ആഭ്യന്തര വിപണിയിൽ നേട്ടത്തിന് കാരണം. സെൻസെക്സ് 302 പോയിൻറ് ഉയർന്ന് 44,825 എന്ന പുതിയ ഉയരത്തിലെത്തി. നിഫ്റ്റി 91 പോയിൻറ് ഉയർന്ന് 13,145.85 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.
സെൻസെക്സിൽ ഇന്ന് 282 പോയിന്റ് നേട്ടം, നിഫ്റ്റി 12,850 ന് മുകളിൽ; ഫിനാൻസ് ഓഹരികൾക്ക് മുന്നേറ്റം
നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾക്യാപ്പ് സൂചികകൾ അര ശതമാനം വീതം ഉയർന്നു. മേഖല സൂചികകളിൽ നിഫ്റ്റി ബാങ്ക് ഒരു ശതമാനത്തിലധികം ഉയർന്നപ്പോൾ മെറ്റൽ, ഫാർമ സൂചികകൾ 0.8 ശതമാനം വീതം ഉയർന്നു. നിഫ്റ്റി ഓട്ടോ 0.7 ശതമാനം ഉയർന്നു, എന്നാൽ നിഫ്റ്റി ഐടി സൂചിക 0.3 ശതമാനം ഇടിഞ്ഞു. ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഡോ. റെഡ്ഡീസ് ഗ്രാസിം, ഐസിഐസിഐ ബാങ്ക് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ.
ഓഹരി വിപണിയിൽ കനത്ത തകർച്ച, നിഫ്റ്റി 12,800ന് താഴെ, സെൻസെക്സിൽ 580 പോയിൻറ് ഇടിവ്
ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എം ആൻഡ് എം, ഹീറോ മോട്ടോ, ബജാജ് ഫിനാൻസ് എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികൾ. ടാറ്റ മോട്ടോഴ്സിന്റെ ഓഹരികൾ ഇന്ന് രണ്ട് ശതമാനത്തിലധികം ഉയർന്നു.