ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം കൂടി മുന്‍നിര്‍ത്തി വാഹന നിര്‍മ്മാതാക്കളുടെയും ബാങ്കുകളുടെയും ഓഹരികള്‍ ചുവപ്പു വര കണ്ടാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 236 പോയിന്റുകള്‍ ഇടിഞ്ഞ് 31,000 എന്ന നിലയിലെത്തി. നിഫ്റ്റി സൂചിക 9,100 എന്ന നിലയില്‍ തുടരുന്നു.

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐടിസി കമ്പനികളാണ് നഷ്ടം നേരിടുന്നവരില്‍ പ്രമുഖര്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരി രണ്ടു ശതമാനം ഇടിഞ്ഞു. ഐടിസി ഓഹരികള്‍ ഇടിഞ്ഞതാകട്ടെ, ഒരു ശതമാനവും. ഇതേസമയം, സെന്‍സെക്‌സ് സൂചികയില്‍ ഓഎന്‍ജിസി നേട്ടം കൊയ്തത് കാണാം. രണ്ടു ശതമാനം വളര്‍ച്ച തുടക്കത്തിലെ കമ്പനി കാഴ്ച്ചവെച്ചിട്ടുണ്ട്.

Most Read: ഇടത്തരക്കാർക്കായി ഭവന വായ്പാ പദ്ധതി; പ്രയോജനം ലഭിക്കുന്നത് ആർക്കൊക്കെ?

നാലാം പാദ ലാഭവിഹിതം 42.2 ശതമാനം കൂപ്പുകുത്തിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണും രണ്ടു ശതമാനം വീഴ്ച്ച വെള്ളിയാഴ്ച്ച നേരിടുന്നുണ്ട്. നിഫ്റ്റി സൂചികയിലും ചിത്രം വ്യത്യസ്തമല്ല. നിഫ്റ്റി ഓട്ടോ സൂചിക 0.8 ശതമാനമാണ് വീണിരിക്കുന്നത്. സിപ്ല, ആര്‍ഥി ഡ്രഗ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫൈനാന്‍സ് എന്നീ കമ്പനികള്‍ വെള്ളിയാഴ്ച്ച നാലാം പാദ ഫലം പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

രാജ്യാന്തര ചിത്രം വിലയിരുത്തിയാല്‍ ജപ്പാന്റെ ആഭ്യന്തര സൂചിക നിക്കെയ് 1.15 ശതമാനം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിട്ടുണ്ട്. ഹോംങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 4.94 പോയിന്റുകള്‍ വര്‍ധിച്ച് 23,834.68 എന്ന നിലയിലെത്തി. ചൈനയുടെ ഷാങ്ഹായി കോമ്പോസൈറ്റ് സൂചിക 0.36 ശതമാനം കൂടിയെന്നതും ശ്രദ്ധേയം.

Most Read: പിപിഎഫ്, എഫ്ഡി, ഇപിഎഫ് എന്നിവയില്‍ നിന്ന് പണം പിന്‍വലിക്കും മുമ്പ് അറിയണം ഇക്കാര്യങ്ങൾ

എണ്ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളില്ലാത്തതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ 2020 രണ്ടാം പാദം മുതല്‍ എണ്ണ ഉപഭോഗം വര്‍ധിക്കുമെന്ന രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയുടെ പ്രവചനം എണ്ണവില കുതിച്ചുയരാന്‍ കാരണമായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച സ്ഥിതിഗതികള്‍ ശാന്തമാണ്. ബ്രെന്‍ഡ് ക്രൂഡ് ഓയിലിന് വില ഒരു ശതമാനം ബാരലിന് 31.13 ഡോളറിലാണ് എത്തിനില്‍ക്കുന്നത്. വ്യാഴാഴ്ച്ച ഏഴു ശതമാനത്തോളം ക്രൂഡ് ഓയിലിന് വില കൂടിയിരുന്നു.

Read more about: stock market news
English summary

Sensex sheds 180 points, Nifty below 9,100 | ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

Sensex sheds 180 points, Nifty below 9,100. Read In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X