സെൻസെക്സിൽ 141 പോയിന്റ് നേട്ടം, നിഫ്റ്റി 11,250 ന് മുകളിൽ; ഫാർമ ഓഹരികൾക്ക് മുന്നേറ്റം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ സെൻസെക്സ്, നിഫ്റ്റി എന്നിവ തിങ്കളാഴ്ച അര ശതമാനം ഉയർന്നു. ഫാർമ, ഐടി, ഫിനാൻഷ്യൽ ഓഹരികളിലെ നേട്ടങ്ങളാണ് വിപണിയ്ക്ക് കരുത്തായത്. സെൻസെക്സ് 141.51 പോയിൻറ് അഥവാ 0.37 ശതമാനം ഉയർന്ന് 38,182.08ൽ എത്തി. നിഫ്റ്റി 60.65 പോയിൻറ് അഥവാ 0.54 ശതമാനം ഉയർന്ന് 11,274.70 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി സ്മോൾകാപ്പ്, നിഫ്റ്റി മിഡ്കാപ്പ് സൂചികകൾ യഥാക്രമം 1.3, 1.7 ശതമാനം നേട്ടം കൈവരിച്ചു.

എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിൽ അവസാനിച്ചു. നിഫ്റ്റി ഫാർമ 5 ശതമാനത്തിലധികം നേട്ടം കൈവരിച്ചു. നിഫ്റ്റി റിയൽറ്റി, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഐടി, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി ഓട്ടോ എന്നിവയാണ് ഇന്ന് നേട്ടം കൈവരിച്ച മറ്റ് സൂചികകൾ. സിപ്ല, ലാർസൻ ആൻഡ് ട്യൂബ്രോ, എം ആൻഡ് എം, സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. ഐഷർ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി സുസുക്കി, ബിപിസിഎൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികൾ.

 

സെൻസെക്സ് 362 പോയിന്റ് ഉയർന്നു, നിഫ്റ്റി 11,200 ൽ അവസാനിച്ചു; ഐടി, ഫാർമ ഓഹരികൾക്ക് കുതിപ്പ്

സെൻസെക്സിൽ 141 പോയിന്റ് നേട്ടം, നിഫ്റ്റി 11,250 ന് മുകളിൽ; ഫാർമ ഓഹരികൾക്ക് മുന്നേറ്റം

2020 ജൂണിൽ അവസാനിച്ച പാദത്തിൽ ഇമാമി ലിമിറ്റഡിന്റെ ഓഹരികൾ 20 ശതമാനം ഉയർന്നു. കമ്പനിയുടെ ഒന്നാം പാദ അറ്റാദായം 1.17 ശതമാനം ഉയർന്ന് 39.58 കോടി രൂപയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 25.79 ശതമാനം ഇടിഞ്ഞ് 481.34 കോടി രൂപയായി. വിപണി പ്രതീക്ഷകളെ മറികടന്ന് ഫാർമസ്യൂട്ടിക്കൽ ഭീമൻ ശക്തമായ ഒന്നാം പാദ വരുമാനം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സിപ്ലയുടെ ഓഹരി വില 9 ശതമാനത്തിലധികം ഉയ‍‍ർന്നു.

2020 ജൂൺ 30 ന് അവസാനിച്ച ത്രൈമാസത്തിൽ കമ്പനിയുടെ വരുമാനം 26.6 ശതമാനം വളർച്ച നേടി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9 ശതമാനം വർധിച്ച് 4,346.2 കോടി രൂപയായി.

ഓഹരി സൂചികകൾ നേട്ടത്തിൽ; ഐടി, ബാങ്ക് ഓഹരികൾക്ക് മുന്നേറ്റം

English summary

Sensex up 141 points, Nifty above 11,250; Pharma stocks rise | സെൻസെക്സിൽ 141 പോയിന്റ് നേട്ടം, നിഫ്റ്റി 11,250 ന് മുകളിൽ; ഫാർമ ഓഹരികൾക്ക് മുന്നേറ്റം

Indian benchmark equity indices Sensex and Nifty rose by half a per cent on Monday. Read in malayalam.
Story first published: Monday, August 10, 2020, 15:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X