റിലയൻസ് മുന്നേറ്റം നടത്തിയെങ്കിലും ബുധനാഴ്ച ഇന്ത്യൻ ഓഹരി സൂചികകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ് എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി എന്നീ ഓഹരികളുടെ നഷ്ടം വിപണിയെ ബാധിക്കുന്നുണ്ട്. രാവിലെ 9:18 ന് സെൻസെക്സ് 23 പോയിന്റ് ഉയർന്ന് 49,421 എന്ന നിലയിലും നിഫ്റ്റി 17 പോയിന്റ് ഉയർന്ന് 14,538 ലുമാണ് വ്യാപാരം ആരംഭിച്ചത്.
മിഡ്കാപ്പ് സൂചിക 0.3 ശതമാനവും സ്മോൾകാപ്പ് സൂചിക 0.6 ശതമാനവും ഉയർന്നു. മേഖല സൂചികകളിൽ നിഫ്റ്റി മെറ്റൽ ഒരു ശതമാനം ഉയർന്നു. നിഫ്റ്റി ഐടി സൂചിക 0.8 ശതമാനം വർധിച്ചു. നിഫ്റ്റി ഫാർമ, നിഫ്റ്റി ഓട്ടോ എന്നിവയും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാൽ ബാങ്കിംഗ്, ഫിൻ സർവീസസ്, എഫ്എംസിജി സൂചികകൾ ഇന്ന് നഷ്ടത്തിലാണ്.
തുടക്കത്തിൽ നേരിയ നേട്ടം മാത്രമേ നടത്തിയുള്ളൂവെങ്കിലും ഐടി, മെറ്റൽ മേഖലകളിലെ നേട്ടങ്ങളുടെ ഫലമായി ഇന്ത്യൻ സൂചികകൾ ബുധനാഴ്ച ഉയർന്നു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫാർമ എന്നിവ മികച്ച പ്രകടനം കാഴ്ച്ച വച്ചു. മിഡ്ക്യാപ്, സ്മോൾക്യാപ്പ് സൂചികകൾ 0.5-1 ശതമാനം ഉയർന്ന ബെഞ്ച്മാർക്കുകളെ മറികടന്നു.
വരുമാനം പ്രതീക്ഷിച്ചതിലും കുറവാണെന്ന് റിപ്പോർട്ട് ചെയ്തതിന് ശേഷം ടിസിഎസ് ഓഹരികൾ സമ്മർദ്ദത്തിലാണ്.