സെൻസെക്സിൽ 160 പോയിന്റ് നേട്ടം, നിഫ്റ്റി 12,680ലേയ്ക്ക് ഉയർന്നു; മാരുതിയ്ക്ക് മികച്ച നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസിറ്റീവ് ആഗോള സൂചികകൾക്കിടയിൽ ഇന്ത്യൻ സൂചികകളും ബുധനാഴ്ച നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 160 പോയിന്റ് ഉയർന്ന് 43,442 ലും നിഫ്റ്റി 49 പോയിന്റ് ഉയർന്ന് 12,680 ലും എത്തി. സിംഗപ്പൂർ എക്സ്ചേഞ്ചിലെ എസ്‌ജി‌എക്സ് നിഫ്റ്റി 50 പോയിൻറ് ഉയർന്നു, ഇത് ആഭ്യന്തര മേഖലയിലെ പോസിറ്റീവ് പ്രവണതയെ സൂചിപ്പിക്കുന്നു.

 

ദീപാവലി മുഹൂർത്ത വ്യാപാരം നവംബർ 14 ന്, വ്യാപാര സമയം എപ്പോൾ?

അതേസമയം, കോൾ ഇന്ത്യ, അരബിന്ദോ ഫാർമ, ഗോദ്‌റെജ് ഇൻഡസ്ട്രീസ്, ഇന്ത്യാബുൾസ് ഹൌസിംഗ് ഫിനാൻസ്, ജിഐസി ഹൌസിംഗ് ഫിനാൻസ്, എൽ‌ഐസി ഹൌസിംഗ് ഫിനാൻസ്, ഭാരത് ഫോർജ്, അശോക ബിൽഡ്‌കോൺ എന്നിവയുടെ ത്രൈമാസ വരുമാന പ്രഖ്യാപനങ്ങളും ഇന്ന് ഓഹരി വിപണിയിൽ മികച്ച പ്രകടനം പുറത്തെടുക്കും. ഇന്നലെ സെൻസെക്സ് 680 പോയിന്റ് ഉയർന്ന് 43,227 ലും നിഫ്റ്റി 170 പോയിന്റ് ഉയർന്ന് 12,631 ലും എത്തിയിരുന്നു.

സെൻസെക്സിൽ 160 പോയിന്റ് നേട്ടം, നിഫ്റ്റി 12,680ലേയ്ക്ക് ഉയർന്നു; മാരുതിയ്ക്ക് മികച്ച നേട്ടം

കൊറോണ വൈറസ് വാക്സിൻ പ്രതീക്ഷകളാണ് ഇന്നും ഇന്ത്യൻ സൂചികകളെ നയിക്കുന്നത്. ആഭ്യന്തര സൂചികകളിലെ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയത് ബാങ്ക്, ഓട്ടോ, ഫാർമ ഓഹരികളാണ്. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 0.5 ശതമാനവും 0.2 ശതമാനവും ഉയർന്നു. എച്ച്ഡി‌എഫ്സി ലൈഫ്, ഗെയിൽ, ഡിവിസ് ലാബ്സ്, എച്ച്സി‌എൽ ടെക്, ഐ‌ടി‌സി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ച ഓഹരികൾ.

ആഗസ്റ്റിൽ ഈ കാറുകൾ വാങ്ങുന്നവർക്ക് 55,000 രൂപ വരെ കിഴിവ്

ബജാജ് ഫിൻ‌സെർവ്, പവർ‌ഗ്രിഡ്, ആക്സിസ് ബാങ്ക്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ടെക് മഹീന്ദ്ര എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു കൊണ്ടിരിക്കുന്നത്.

English summary

Sensex Up 160 Points, Nifty Up To 12,680; Maruti Stocks Gains | സെൻസെക്സിൽ 160 പോയിന്റ് നേട്ടം, നിഫ്റ്റി 12,680ലേയ്ക്ക് ഉയർന്നു; മാരുതിയ്ക്ക് മികച്ച നേട്ടം

The Sensex was up 160 points at 43,442 and the Nifty was up 49 points at 12,680. Read in malayalam.
Story first published: Wednesday, November 11, 2020, 9:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X