സെൻസെക്സ് 190 പോയിന്റ് ഉയർന്നു, നിഫ്റ്റി 11,270 ന് മുകളിൽ; സിപ്ലയ്ക്ക് മികച്ച നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വിപണിയിലെ നേട്ടത്തെ തുടർന്ന് ഇന്ത്യൻ വിപണി തിങ്കളാഴ്ച ഉയർന്നു. രാവിലെ 9:15 ന് സെൻസെക്സ് 191 പോയിന്റ് ഉയർന്ന് 38,211 ലും നിഫ്റ്റി 50 സൂചിക 60 പോയിൻറ് ഉയർന്ന് 11,274 ലും തുറന്നു. സിപ്ല, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ശ്രീ സിമൻറ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് എന്നിവയാണ് നിഫ്റ്റിയിൽ ഇന്ന് ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ. ഹിൻഡാൽകോ, മാരുതി സുസുക്കി, നെസ്‌ലെ, ഹീറോ മോട്ടോകോർപ്പ്, ഇൻഫോസിസ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

ഓഹരി സൂചികകൾ നേട്ടത്തിൽ; ഐടി, ബാങ്ക് ഓഹരികൾക്ക് മുന്നേറ്റം

സെൻസെക്സ് 190 പോയിന്റ് ഉയർന്നു, നിഫ്റ്റി 11,270 ന് മുകളിൽ; സിപ്ലയ്ക്ക് മികച്ച നേട്ടം

 

പ്രതീക്ഷകളെ മറികടന്ന് ഫാർമസ്യൂട്ടിക്കൽ ഭീമൻ സിപ്ല മികച്ച ഒന്നാം പാദ വരുമാനം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തിങ്കളാഴ്ച സിപ്ലയുടെ ഓഹരി വില ആറ് ശതമാനത്തിലധികം ഉയർന്നു. 2020 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 26.6 ശതമാനം വളർച്ചയാണ് സിപ്ല നേടിയത്. മെറ്റൽ സൂചിക ഒഴികെ മറ്റെല്ലാ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ഫാർമ സൂചിക മൂന്ന് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. റിയൽറ്റി സൂചികയും ഇന്ന് മികച്ച നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) ഓഹരി വില ഉയർന്നു. ഏകദേശം 914 ഓഹരികൾ ഇന്ന് മുന്നേറി, 273 ഓഹരികൾ ഇടിഞ്ഞു, 84 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

സെൻസെക്സിൽ നേരിയ നഷ്ടം, നിഫ്റ്റിയിൽ നേരിയ നേട്ടം; മെറ്റൽ ഓഹരികൾ തിളങ്ങി

English summary

Sensex up 190 points, Nifty above 11,270 today |സെൻസെക്സ് 190 പോയിന്റ് ഉയർന്നു, നിഫ്റ്റി 11,270 ന് മുകളിൽ; സിപ്ലയ്ക്ക് മികച്ച നേട്ടം

Indian markets rose on Monday on gains in global markets. Read in malayalam.
Story first published: Monday, August 10, 2020, 9:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X