ഇന്ത്യ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ, ഉടൻ അടിയന്തര നടപടികൾ വേണമെന്ന് അന്താരാഷ്ട്ര നാണയനിധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വളർച്ചയുടെ പ്രധാന ഭാഗമായ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും, മാന്ദ്യം മാറ്റാൻ ഇന്ത്യൻ സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് അന്താരാഷ്ട്ര നാണയനിധി അറിയിച്ചു. ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനം കുറയുന്നതുമാണ് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യയുടെ വളർച്ചയെ ബാധിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ‌എം‌എഫ്) വാർഷിക അവലോകനത്തിൽ പറഞ്ഞു.

 

അടിയന്തര നടപടി

അടിയന്തര നടപടി

ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയ ശേഷം ഇന്ത്യ ഇപ്പോൾ സാമ്പത്തിക മാന്ദ്യത്തിലാണെന്ന് ഐ‌എം‌എഫ് ഏഷ്യ, പസഫിക് വകുപ്പിലെ റനിൽ സൽഗഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിലെ മാന്ദ്യത്തിൽ നിന്ന് കരകയറുന്നതിനും ഇന്ത്യയെ ഉയർന്ന വളർച്ചാ പാതയിലേക്ക് നയിക്കുന്നതിനും അടിയന്തിര നയപരമായ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജിഡിപി വളർച്ചാ നിരക്ക്: 2013ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്, വളർച്ച 4.5 ശതമാനം മാത്രം

സർക്കാരിന്റെ പരിമിതികൾ

സർക്കാരിന്റെ പരിമിതികൾ

കടത്തിന്റെ അളവും പലിശ പേയ്മെന്റുകളും വർദ്ധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോൾ വളർച്ചയെ സഹായിക്കുന്നതിനുള്ള ചെലവുകൾ വർദ്ധിപ്പിക്കുന്നതിന് സർക്കാരിന് പരിമിതികളുണ്ടെന്നും നാണയനിധി മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം അത്ഭുതപ്പെടുത്തും വിധം ഉയർന്നുവരികയാണെന്ന് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അടുത്ത മാസം ഐഎംഎഫ് പുറത്തുവിടുന്ന ലോക സാമ്പത്തിക റിപ്പോർട്ടിൽ ഇന്ത്യയുടെ സാമ്പത്തികവളർച്ചാ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

വളർച്ചാ നിരക്ക്

വളർച്ചാ നിരക്ക്

ഒക്ടോബറിൽ ഐ‌എം‌എഫ് 2019 ലെ പ്രവചനം ഏകദേശം 6.1 ശതമാനമായി കുറച്ചിരുന്നു, അതേസമയം 2020 ലെ പ്രവചനം 7.0 ശതമാനമായി കുറച്ചു. റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ഈ വർഷം വായ്പാ നിരക്ക് അഞ്ച് തവണ കുറയ്ക്കുകയും, ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മാസം ആദ്യം നടന്ന അവസാന യോഗത്തിൽ നയം മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്തു. സെൻ‌ട്രൽ ബാങ്ക് വാർഷിക വളർച്ചാ പ്രവചനം 6.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായും കുറച്ചു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉടൻ കരകയറില്ല, ജിഡിപി വളർച്ചയിൽ രണ്ടാം പാദത്തിലും ഇടിവിന് സാധ്യത

ഏറ്റവും വലിയ ഇടിവ്

ഏറ്റവും വലിയ ഇടിവ്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ജൂലൈ-സെപ്റ്റംബർ കാലയളവിൽ ആറുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ് വളർന്നത്. സർക്കാർ കണക്കുകൾ പ്രകാരം ഒരു വർഷം മുമ്പത്തെ 7.0 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി കുറഞ്ഞു.സാമ്പത്തിക മാന്ദ്യം തുടരുകയാണെങ്കിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് ഇനിയും കുറയ്ക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമാകുമെന്നും സൽഗാഡോ സൂചിപ്പിച്ചു.

റിസർവ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറയ്ക്കും, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടില്ല: റോയിട്ടേഴ്‌സ് പോൾ ഫലം

English summary

ഇന്ത്യ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ, ഉടൻ അടിയന്തര നടപടികൾ വേണമെന്ന് അന്താരാഷ്ട്ര നാണയനിധി

The International Monetary Fund (IMF) has said that the Indian economy, which is a key part of global growth, is in dire straits and that the Indian government should take immediate action to reverse the recession. Read in malayalam.
Story first published: Tuesday, December 24, 2019, 14:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X