കൊറോണ രോഗികൾക്കായി ഓഫീസ് വിട്ട് കൊടുത്ത് ഷാരൂഖ് ഖാൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരിനെ സഹായിക്കാൻ ഷാരൂഖ് ഖാനും ഭാര്യ ഗൌരി ഖാനും നിരവധി പ്രഖ്യാപനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പർ സ്റ്റാർ കൊവിഡ് -19 രോഗികൾക്ക് ചികിത്സയ്ക്കായി തന്റെ ഓഫീസും വിട്ടുകൊടുത്തു. സഹായത്തിന് നന്ദി രേഖപ്പെടുത്തി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ശനിയാഴ്ച സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കിട്ടിരുന്നു.

 

സംഭാവനകൾ

സംഭാവനകൾ

ക്വാറന്റൈനിലുള്ള കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും ആവശ്യമായ അവശ്യസാധനങ്ങൾ സൂക്ഷിക്കാൻ 4 നിലകളുള്ള സ്വകാര്യ ഓഫീസ് ആണ് ഷാരൂഖ് ഖാൻ നൽകിയിരിക്കുന്നത്. മുംബൈയിലെ ആളുകളെ പരിപാലിക്കുന്നതിനുള്ള ബിഎംസിയുടെ ശ്രമങ്ങളിൽ സംഭാവന ചെയ്യാനുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബിഎംസിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ഷാരൂഖും ഗൌരി ഖാനും പറഞ്ഞു. 54 കാരനായ സൂപ്പർ സ്റ്റാർ വ്യാഴാഴ്ച പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ സഹായിക്കാൻ വിവിധ സംരംഭങ്ങൾ പ്രഖ്യാപിച്ചിരുന്നു.

ദുരിതാശ്വാസ ഫണ്ടിലേയ്ക്ക്

ദുരിതാശ്വാസ ഫണ്ടിലേയ്ക്ക്

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പിന്തുണ നൽകുന്നതിനായി താരം തന്റെ കമ്പനികളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, മീർ ഫൌണ്ടേഷൻ, റെഡ് ചില്ലീസ് വിഎഫ്എക്സ് എന്നിവയുടെ സഹായവും സ്വീകരിച്ചു. ബിസിനസ് പങ്കാളികളായ ജൂഹി ചൗള, ജയ് മേത്ത - ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (റൈഡേഴ്സ്) എന്നിവ വഴി പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവനകൾ ചെയ്തു. തന്റെ സിനിമ ബാനറിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു.

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക്

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക്

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് 50,000 പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെൻറ് (പിപിഇ) വിതരണം ചെയ്യുന്നതിനായി നടന്റെ എൻ‌ജി‌ഒ മീർ ഫൌണ്ടേഷൻ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കും, കൂടാതെ ദിവസേനയുള്ള ഭക്ഷണ ആവശ്യകതകൾക്കായി ഏക് സാത്ത് - എർത്ത് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യും. മുംബൈയിൽ ഒരു മാസമെങ്കിലും 5500 കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യാനാണ് പദ്ധതി.

ഭക്ഷണ കിറ്റ്

ഭക്ഷണ കിറ്റ്

റോട്ടി ഫൌണ്ടേഷനുമായി ചേർന്ന് എൻ‌ജി‌ഒ 10,000 പേർക്ക് 3 ലക്ഷം ഭക്ഷണ കിറ്റുകൾ മുംബൈയിൽ ഒരു മാസമെങ്കിലും വിതരണം ചെയ്യും. ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 100 ​​ആസിഡ് ആക്രമണത്തിന് ഇരയായവർക്കും സഹായങ്ങൾ ചെയ്യുമെന്ന് ഷാരൂഖ് ഖാൻ വ്യക്തമാക്കിയിരുന്നു.

English summary

Shah Rukh Khan offers his office for quarantine facility | കൊറോണ രോഗികൾക്കായി ഓഫീസ് വിട്ട് കൊടുത്ത് ഷാരൂഖ് ഖാൻ

Shah Rukh Khan and his wife Gauri Khan have made several announcements in recent days to help the central and state government in fighting coronavirus epidemic. Read in malayalam.
Story first published: Sunday, April 5, 2020, 11:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X