കൊവിഡ് പ്രതിസന്ധി കനക്കുന്നു: 25% ജീവനക്കാരെ പിരിച്ചുവിട്ട് ഷെയര്‍ചാറ്റ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹമാരി മൂലമുണ്ടായ പ്രാദേശിക അനിശ്ചിതത്വങ്ങള്‍ കാരണം, ഷെയര്‍ചാറ്റ് 101 -ഓളം ജീവനക്കാരെ (25 ശതമാനം ജീവനക്കാര്‍) പിരിച്ചുവിട്ടു. ഈ വര്‍ഷം പരസ്യ വിപണി പ്രവചനാതീതമായി തുടരുമെന്നും ഈ പുതിയ പ്രതീക്ഷകളിലേക്ക് കമ്പനി തങ്ങളുടെ ടീമുകളെ കാര്യക്ഷമമാക്കുകയാണെന്നും ഷെയര്‍ചാറ്റ് സിഇഒ അങ്കുഷ് സച്ച്‌ദേവ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നു.

'ഞങ്ങളുടെ പ്രധാന ഉല്‍പ്പന്നത്തില്‍ ഞങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വളര്‍ച്ചയുടെ സൂചി ചലിപ്പിക്കുന്ന പന്തയങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്നതിലൂടെ ഞങ്ങളുടെ അടിസ്ഥാനത്തിലേക്ക് മടങ്ങേണ്ടതുണ്ട്,' സച്ച്‌ദേവ ഇ-മെയിലില്‍ വ്യക്തമാക്കി. ഇതിനാല്‍ ബാധിതരായ ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ഗാര്‍ഡന്‍ അവധി അല്ലെങ്കില്‍ നാല് മാസത്തേക്ക് ശമ്പളത്തിന്റെ പകുതി എടുക്കാന്‍ അവസരമുണ്ട്. കൂടാതെ, കമ്പനിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ വര്‍ഷവും അവര്‍ക്ക് ഒരു വര്‍ഷത്തെ എക്‌സ്-ഗ്രേഷ്യ ലഭിക്കും. ഈ വര്‍ഷം അവസാനം വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നത് ഷെയര്‍ചാറ്റ് തുടരും.

കൊവിഡ് 19 പ്രതിസന്ധി: 9,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ച് റോള്‍സ് റോയ്‌സ്‌കൊവിഡ് 19 പ്രതിസന്ധി: 9,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ച് റോള്‍സ് റോയ്‌സ്‌

കൊവിഡ് പ്രതിസന്ധി കനക്കുന്നു: 25% ജീവനക്കാരെ പിരിച്ചുവിട്ട് ഷെയര്‍ചാറ്റ്‌

ഇഎസ്ഒപി ഉടമകളെ സംബന്ധിച്ചിടത്തോളം, കമ്പനി ജീവനക്കാരുടെ ഉടമസ്ഥതയിലുള്ള ഓഹരികള്‍ക്കുള്ള ടൈംലൈന്‍ വര്‍ഷാവസാനം വരെ നീട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഷെയര്‍ചാറ്റ് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ മോണിറ്റൈസിംഗ് ആരംഭിച്ചു എന്നത് ശ്രദ്ധേയമാണ്. ട്വിറ്റര്‍ പിന്തുണയുള്ള പ്രാദേശിക സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റ്, ഒരു ഫാന്റസി സ്‌പോര്‍ട്‌സ് ഗെയിമിംഗ് പ്ലാറ്റ്‌ഫോം ജീറ്റ് 11 ആരംഭിക്കുകയും സോഷ്യല്‍ കൊമേഴ്‌സിലേക്ക് കടക്കാന്‍ എലാനിക്കിനെ സ്വന്തമാക്കുകയും ചെയ്തിരുന്നു.

മേഖലയിലെ ഏറ്റവും മികച്ച ധനസഹായമുള്ള സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ഷെയര്‍ചാറ്റിനെ, അതിന്റെ ബിസിനസ് മോഡലിനെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. ഈ സന്ദര്‍ഭത്തില്‍ കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന മൂലധനം പൂജ്യമാക്കിയിരുന്നു, അതോടൊപ്പം 414 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തി. ബിസിനസിലെ തടസ്സങ്ങളെത്തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിട്ട നിരവധി കമ്പനികളുടെ പട്ടികയില്‍ ഇപ്പോള്‍ ഷെയര്‍ചാറ്റും ഉള്‍പ്പെടുന്നു. ഫുഡ്-ടെക് ഭീമന്മാരായ സ്വിഗ്ഗി, സൊമാറ്റോ എന്നിവര്‍ 1,600 ജോലികള്‍ അടുത്തിടെ വെട്ടിക്കുറച്ചിരുന്നു.

സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് ജിഡിപിയുടെ 1% മാത്രം: സാമ്പത്തിക വിദഗ്ധര്‍സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് ജിഡിപിയുടെ 1% മാത്രം: സാമ്പത്തിക വിദഗ്ധര്‍

യാത്രാ, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളായ ട്രീബോ, ഫാബ്, മേക്ക് മൈ ട്രിപ്പ്, ട്രാവല്‍ ട്രയാംഗിള്‍ എന്നിവരും അവരുടെ ജീവനക്കാരില്‍ ഒരു വിഭാഗത്തെ പിരിച്ചുവിട്ടിരുന്നു. ലൈവ് സ്‌പെയ്‌സ് അവരുടെ ആകെ ജീവനക്കാരില്‍ 15 ശതമാനം പേരെ അടുത്തിടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ലോക്ക് ഡൗണിന്റെ നാലാം ഘട്ടം കഴിയുമ്പോള്‍ വരും ആഴ്ചകളില്‍ പല കമ്പനികളും പിരിച്ചുവിടല്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍ എന്നിവ പോലുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Read more about: app job ജോലി
English summary

കൊവിഡ് പ്രതിസന്ധി കനക്കുന്നു: 25% ജീവനക്കാരെ പിരിച്ചുവിട്ട് ഷെയര്‍ചാറ്റ്‌ | sharechat lays off 25% of workforce

sharechat lays off 25% of workforce
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X