ഷെയര്‍ഖാന്‍ പറയുന്നു ഈ 4 ഓട്ടോ സ്‌റ്റോക്കുകള്‍ വാങ്ങാം; ടാര്‍ഗറ്റ് വില ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഷെയര്‍ഖാന്‍ ഓട്ടോ മേഖലയില്‍ നിന്നുള്ള നാലു സ്‌റ്റോക്കുകള്‍ക്ക് 'ബൈ' കോള്‍ നല്‍കിയിരിക്കുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം മുതല്‍ ഇന്ത്യയിലെ വാഹന വ്യവസായം 'പച്ച പിടിക്കുമെന്നാണ്' ഷെയര്‍ഖാന്‍ കണക്കുകൂട്ടല്‍.

 

കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹനനിര്‍മാണ കമ്പനികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സെമി കണ്ടക്ടര്‍ വിതരണത്തിലെ പ്രതിസന്ധികള്‍ വൈകാതെ കെട്ടണയും. വിപണിയില്‍ പുതിയ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡും വര്‍ധിക്കുമെന്ന് ഷെയര്‍ഖാന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഈ അവസരത്തില്‍ ഷെയര്‍ഖാന്‍ വാങ്ങാന്‍ നിര്‍ദേശം നല്‍കുന്ന നാലു ഓട്ടോ സ്‌റ്റോക്കുകള്‍ ഏതൊക്കെയെന്ന് ചുവടെ അറിയാം.

1. അശോക് ലെയ്‌ലാന്‍ഡ്

1. അശോക് ലെയ്‌ലാന്‍ഡ്

വ്യാഴാഴ്ച്ച 121.75 രൂപ എന്ന നിലയ്ക്കാണ് അശോക് ലെയ്‌ലാന്‍ഡ് ഓഹരികള്‍ വിപണിയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. എന്തായാലും 151 രൂപ ടാര്‍ഗറ്റ് വില വെച്ചുകൊണ്ട് അശോക് ലെയ്‌ലാന്‍ഡ് സ്‌റ്റോക്ക് വാങ്ങാമെന്നാണ് ഷെയര്‍ഖാന്റെ പക്ഷം. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം കമ്പനിയുടെ സാമ്പത്തിക കണക്കുകളില്‍ ഒരല്‍പ്പം ക്ഷീണം പ്രതിഫലിക്കുന്നുണ്ട്.

ഏപ്രില്‍ - ജൂണ്‍ കാലത്ത് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് കമ്പനിയുടെ ഉത്പാദനത്തെ ബാധിച്ചു. എന്തായാലും രണ്ടാം പാദത്തില്‍ ചിത്രം മാറുമെന്ന് ബ്രോക്കറേജ് സ്ഥാപനം പ്രവചിക്കുന്നു. ബിസിനസ് വഴി വരുമാനം നേടുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്ന ഇബിഐടിഡിഎ (ഏണിങ് ബിഫോര്‍ ഇന്ററസ്റ്റ്, ടാക്‌സ്, ഡിപ്രിസിയേഷന്‍ ആന്‍ഡ് അമോര്‍റ്റൈസേഷന്‍) കണക്ക് 159 ശതമാനത്തിലേക്കും വരുമാനം 38.2 ശതമാനത്തിലേക്കും വളര്‍ച്ച കുറിക്കുന്നത് അശോക് ലെയ്‌ലാന്‍ഡിന് തുണയാവുന്നുണ്ട്.

2. ബജാജ് ഓട്ടോ

2. ബജാജ് ഓട്ടോ

വ്യാഴാഴ്ച്ച 3,726 രൂപ എന്ന നിലയ്ക്കാണ് ബജാജ് ഓട്ടോ ഓഹരികള്‍ വിപണിയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. 4,800 രൂപ ടാര്‍ഗറ്റ് വില വെച്ചുകൊണ്ട് ബജാജ് ഓട്ടോ സ്‌റ്റോക്ക് വാങ്ങാമെന്ന് ഷെയര്‍ഖാന്‍ നിര്‍ദേശിക്കുന്നു. ആദ്യ പാദം കമ്പനിയുടെ വരുമാനവും നികുതിക്ക് ശേഷമുള്ള ലാഭവും പ്രതീക്ഷിച്ച രീതിയില്‍ത്തന്നെയാണ് എത്തിയത്. ഇതേസമയം, ഇബിഐഡിടിഎ മാര്‍ജിന്‍ പിന്നാക്കം പോയി. എന്തായാലും രണ്ടാം പാദത്തില്‍ വലിയ പ്രതീക്ഷ മാനേജ്‌മെന്റിനുണ്ട്. കയറ്റുമതിയിലടക്കം കാര്യമായ വളര്‍ച്ച കമ്പനി കണക്കുകൂട്ടുന്നു.

3. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

3. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്ത്യയിലെ പ്രമുഖ ട്രാക്ടര്‍ നിര്‍മാതാക്കളായ മഹീന്ദ്രയിലും ഷെയര്‍ഖാന്‍ 'ബൈ' കോള്‍ നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച്ച 755 രൂപയിലാണ് കമ്പനിയുടെ ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്റ്റോക്കില്‍ ഷെയര്‍ഖാന്‍ നല്‍കുന്ന ടാര്‍ഗറ്റ് വില 1,000 രൂപയാണ്. ആദ്യ പാദത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിടിമുറുക്കിയതുകൊണ്ട് സാമ്പത്തിക കണക്കുകളില്‍ കമ്പനി ഒരല്‍പ്പം നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞതവണ മഹീന്ദ്രയുടെ നികുതിക്ക് ശേഷമുള്ള ലാഭം 6.8 ശതമാനം ഇടിഞ്ഞ് 934 കോടി രൂപയിലേക്ക് ചുരുങ്ങി. എന്തായാലും കമ്പനിയുടെ കോര്‍ ബിസിനസ് രണ്ടാം പാദത്തില്‍ ശക്തി പ്രാപിക്കുമെന്നാണ് ഷെയര്‍ഖാന്‍ പക്ഷം.

4. മാരുതി സുസുക്കി

4. മാരുതി സുസുക്കി

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം ഇബിഐടിഡിഎ മാര്‍ജിന്‍ കുത്തനെ ഇടിഞ്ഞതുമൂലം പ്രതീക്ഷിച്ചതിലും താഴെയുള്ള സാമ്പത്തിക പ്രകടനമാണ് മാരുതി സുസുക്കി കാഴ്ച്ചവെച്ചത്. എന്തായാലും രണ്ടാം പാദത്തില്‍ വാഹന വിപണി ഉണരും. ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് തിരിച്ചുവരാനുള്ള അവസരമാണ് ഇവിടെ രൂപംകൊള്ളുന്നത്. രണ്ടാം പാദത്തിലും മികച്ച വരുമാനവും ലാഭവും മാരുതിയില്‍ നിന്നും പ്രതീക്ഷിക്കുന്നതായി ഷെയര്‍ഖാന്‍ അറിയിക്കുന്നു. നിലവില്‍ 6,780 രൂപയാണ് മാരുതിയുടെ ഓഹരി വില. 8,587 രൂപ ടാര്‍ഗറ്റ് നിശ്ചയിക്കാനാണ് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഷെയര്‍ഖാന്റെ ബ്രോക്കറേജ് റിപ്പോര്‍ട്ടാണ് ലേഖനത്തിന് ആധാരം. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

English summary

Sharekhan Recommends These 4 Auto Stocks To Buy; Bajaj Auto, Ashok Leyland And 2 More On The List

Sharekhan Recommends These 4 Auto Stocks To Buy; Bajaj Auto, Ashok Leyland And 2 More On The List. Read in Malayalam.
Story first published: Thursday, September 2, 2021, 19:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X