ചെന്നൈയിലും ബാം​ഗ്ലൂരിലും ഫ്ലാറ്റ് വാങ്ങാൻ ആളില്ല; ഡിമാൻഡ് കുറയാൻ കാരണമെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് സാമ്പത്തിക മാന്ദ്യവും പണലഭ്യതയിലുള്ള പ്രതിസന്ധിയും രൂക്ഷമായതോടെ വീട് വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിൽ ഭവന വിൽപ്പനയിൽ 9.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019ന്റെ മൂന്നാം പാദത്തിൽ ഡിമാൻഡിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. ഭവന വിൽപ്പനയിൽ ഇടിവുണ്ടായതായി പുറത്തു വന്ന നാലാമത്തെ റിപ്പോർട്ടാണിത്.

 

പ്രോപ്‍ഇക്വിറ്റി റിപ്പോർട്ട്

പ്രോപ്‍ഇക്വിറ്റി റിപ്പോർട്ട്

പ്രോപ്-ഇക്വിറ്റി ഡാറ്റ പ്രകാരം രാജ്യത്തെ ഏഴ് നഗരങ്ങളിൽ ഭവന വിൽപ്പന ഇടിഞ്ഞു. രണ്ട് നഗരങ്ങളിൽ മാത്രമാണ് വിൽപ്പന വർദ്ധിച്ചിരിക്കുന്നത്. 2019 ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഭവന വിൽപ്പന 9.5 ശതമാനം ഇടിഞ്ഞ് 8,461 യൂണിറ്റായാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 52,855 യൂണിറ്റ് വിൽപ്പന നടന്നിരുന്നു.

നിങ്ങളുടെ സ്ഥലത്തിന്റെ ആധാരം നഷ്ട്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഉടൻ ചെയ്യേണ്ടത് എന്ത്?

ഏറ്റവും കൂടുതൽ ഇടിവ് ചെന്നൈയിൽ

ഏറ്റവും കൂടുതൽ ഇടിവ് ചെന്നൈയിൽ

ഭവന വിൽപ്പനയിൽ ചെന്നൈയിലാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 25 ശതമാനം ഇടിവാണ് ചെന്നൈയിൽ ഉണ്ടായിരിക്കുന്നത്. 2019 ജൂലൈ-സെപ്റ്റംബർ കാലയളവിൽ 3,060 യൂണിറ്റ് വിൽപ്പനയാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,080 യൂണിറ്റ് വിൽപ്പന നടന്നിരുന്നു.

സ്വന്തമായി ഓഫീസ് തുടങ്ങാൻ പ്ലാനുണ്ടോ? ഈ 10 സ്ഥലങ്ങളിൽ തുടങ്ങിയാൽ പോക്കറ്റ് കാലിയാകും

മുംബൈ - ഹൈദരാബാദ്- കൊൽക്കത്ത

മുംബൈ - ഹൈദരാബാദ്- കൊൽക്കത്ത

ഭവന വിൽപ്പന മുംബൈയിൽ 22 ശതമാനം ഇടിഞ്ഞ് 6,491 യൂണിറ്റിൽ നിന്ന് 5,063 യൂണിറ്റായി കുറഞ്ഞു. ഹൈദരാബാദിൽ 16 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5,067 യൂണിറ്റിൽ നിന്ന് 4,257 യൂണിറ്റായാണ് ഹൈദരാബാദിൽ വിൽപ്പന കുറഞ്ഞത്. 3,487 യൂണിറ്റ് വിൽപ്പന നടന്നിരുന്ന കൊൽക്കത്ത 12 ശതമാനം ഇടിഞ്ഞ് 3,069 യൂണിറ്റായി.

ബംഗളൂരു - താനെ - നോയിഡ

ബംഗളൂരു - താനെ - നോയിഡ

ബംഗളൂരുവിലെ വിൽപ്പന 9 ശതമാനം കുറഞ്ഞ് 10,816 യൂണിറ്റിൽ നിന്ന് 9,843 യൂണിറ്റായി. 11,773 യൂണിറ്റുകളിൽ നിന്ന് 10,714 യൂണിറ്റായി 9 ശതമാനം ഇടിവാണ് താനെയിലും രേഖപ്പെടുത്തിയിരിക്കുന്നത്. നോയിഡയിൽ 11 ശതമാനം ഇടിവാണ് രേഖപ്പെടുത്തി 1,112 യൂണിറ്റിൽ നിന്ന് 990 യൂണിറ്റായി കുറഞ്ഞു.

ബാം​ഗ്ലൂരിൽ ഇനി ഫ്ലാറ്റ് നോക്കേണ്ട; അടുത്ത അഞ്ച് വർഷത്തേയ്ക്ക് കെട്ടിട നിർമ്മാണങ്ങൾക്ക് നിരോധനം

വിൽപ്പന കൂടിയത് എവിടെ?

വിൽപ്പന കൂടിയത് എവിടെ?

1,112 ഫ്ളാറ്റുകളിൽ നിന്ന് ഗുരുഗ്രാമിൽ വിൽപ്പന 7 ശതമാനം ഉയർന്ന് 1,190 യൂണിറ്റായി. പൂനെയിൽ 14,523 അപ്പാർട്ടുമെന്റുകളിൽ നിന്ന് 14 ശതമാനം വർധിച്ച് 14,669 യൂണിറ്റുകളുടെ വിൽപ്പന നടന്നു.

malayalam.goodreturns.in

English summary

ചെന്നൈയിലും ബാം​ഗ്ലൂരിലും ഫ്ലാറ്റ് വാങ്ങാൻ ആളില്ല; ഡിമാൻഡ് കുറയാൻ കാരണമെന്ത്?

Home buyers plunge after recession and liquidity crisis Between July and September, housing sales in India's major cities fell by 9.5 per cent. Read in malayalam.
Story first published: Tuesday, November 5, 2019, 13:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X