അതായിരുന്നു കണക്കെങ്കില്‍ പെട്രോള്‍ ലിറ്ററിന് വെറും 44 രൂപ! ഇത് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കൊള്ള' എന്ന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: പെട്രോള്‍ വില പല സംസ്ഥാനങ്ങളിലും ലിറ്ററിന് തൊണ്ണൂറ് രൂപ കവിഞ്ഞിരിക്കുകയാണ്. ഡീസലും വിലയുടെ കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് എത്തി. പെട്രോളിന്റേയും ഡീസലിന്റേയും യഥാര്‍ത്ഥ വിലയും ഇന്ത്യയിലെ വിലയും തമ്മില്‍ ആടും ആനയും തമ്മിലുള്ള അന്തരമുണ്ട് എന്നത് ഒരു വാസ്തവമാണ്.

 

ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ ഡോ ശശി തരൂര്‍ എംപി രംഗത്ത് വരുന്നത്. യുപിഎ കാലത്ത് ഉണ്ടായിരുന്ന നികുതിയാണ് ഈടാക്കിയിരുന്നത് എങ്കില്‍ പെട്രോള്‍ വില ഇപ്പോള്‍ 44 രൂപ മാത്രം ആകുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അന്ന് ഇന്ത്യയിലെ പെട്രോള്‍ വില ലിറ്ററിന് 72 രൂപയും. വിശദാംശങ്ങള്‍...

ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ശശി തരൂരിന്റെ വിമര്‍ശനം. ട്രൂഡ് ഓയില്‍ വിലയുടേയും ഇന്ത്യയിലെ പെട്രോള്‍ വിലയും നികുതിയും ഉള്‍പ്പെടുത്തിയിട്ടുള്ള ചാര്‍ട്ടുകളാണ്. 2014 ജൂണിലേയും 2021 ഫെബ്രുവരിയിലേയും കണക്കുകളാണ് താരതമ്യം ചെയ്യുന്നത്.

ദ ഗ്രേറ്റ് ഇന്ത്യന്‍ കൊള്ള

ദ ഗ്രേറ്റ് ഇന്ത്യന്‍ കൊള്ള

ദ ഗ്രേറ്റ് ഇന്ത്യന്‍ കൊള്ള എന്നാണ് ഇന്ത്യയിലെ പെട്രോള്‍ വിലയെ ശശി തരൂര്‍ ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശേഷിപ്പിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത്രയും വില വര്‍ദ്ധന ഒരിക്കലും ഉണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.

അന്നത്തെ നികുതി

അന്നത്തെ നികുതി

2014 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന്റെ അടിസ്ഥാന വിലയുടെ അമ്പത് ശതമാനം നികുതി (വാറ്റും എക്‌സൈസ് ഡ്യൂട്ടിയും മറ്റ് ചാര്‍ജ്ജുകളും ഉള്‍പ്പെടെ) ആയിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് അത് 200 ശതമാനം ആണ്. പഴയ നികുതി നിരക്കായിരുന്നെങ്കില്‍ പെട്രോള്‍ ഒരു ലിറ്ററിന് വെറും 44 രൂപ മാത്രമേ ഉണ്ടാകൂ എന്നാണ് പറയുന്നത്.

വിലയിടിഞ്ഞ ക്രൂഡ് ഓയില്‍

വിലയിടിഞ്ഞ ക്രൂഡ് ഓയില്‍

അസംസ്‌കൃത എണ്ണ വിലയില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2014 ജൂണില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 105 ഡോളര്‍ ആയിരുന്നു. 2021 ഫെബ്രുവരില്‍ അത് വെറും 50 ഡോളര്‍ ആണ്. 52 ശതമാനം ആണ് വില ഇടിഞ്ഞത്.

പെട്രോള്‍ വില... അന്നും ഇന്നും

പെട്രോള്‍ വില... അന്നും ഇന്നും

ഇനി പെട്രോളിന്റെ വിലകള്‍ കൂടി താരതമ്യം ചെയ്യാം. 2014 ജൂണ്‍ മാസത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ത്യയിലെ വില 72 രൂപ ആയിരുന്നു. എന്നാല്‍ 2021 ഫെബ്രുവരില്‍ പെട്രോള്‍ വില 87 രൂപയാണ് എന്നോര്‍ക്കണം. അന്താരാഷ്ട്ര വിപണിയിലെ വില പാതിയോളം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ വില 21 ശതമാനം കൂടുകയാണ് ചെയ്തത്.

കണക്ക് തന്നെ നോക്കാം

കണക്ക് തന്നെ നോക്കാം

ബാരലിന് 105 രൂപ വിലയുണ്ടായിരുന്നപ്പോള്‍ പെട്രോളിന്റെ അടിസ്ഥാന വില 48 രൂപ ആയിരുന്നു. ഇതിന്റെ അമ്പത് ശതമാനം (വാറ്റും എക്‌സൈസ് ഡ്യൂട്ടിയും മറ്റ് ചാര്‍ജ്ജുകളും ഉള്‍പ്പെടെ) ആയ 24 രൂപയായിരുന്നു നികുതി. മൊത്തം വില 72 രൂപ.

ബാരലിന് 50 ഡോളര്‍ വിലയുള്ള ഇപ്പോള്‍ പെട്രോളിന്റെ അടിസ്ഥാന വില 29 രൂപയാണ്. എന്നാല്‍ ഇതിന്റെ നികുതി ഏകദേശം 200 ശതമാനം ആണ്. അങ്ങനെ 29 രൂപ അടിസ്ഥാന വിലയുള്ള പെട്രോളിന് 58 രൂപ നികുതി. മൊത്തം വില ലിറ്ററിന് 87 രൂപ!

ജിഎസ്ടി വന്നാലോ

ജിഎസ്ടി വന്നാലോ

പെട്രോളിന്റെ അടിസ്ഥാന വിലയില്‍ 2014 ലെ 50 ശതമാനം നികുതി കണക്കാക്കിയാല്‍ തന്നെ ലിറ്ററിന് 44 രൂപയേ വരൂ. അതേസമയം പെട്രോളിയും ഉത്പന്നങ്ങള്‍ ജിഎസ്ടിയ്ക്ക് കീഴില്‍ വന്നാലോ. 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ വില ലിറ്ററിന് 37 രൂപ മാത്രമായിരിക്കും. ഇതാണ് ശശി തരൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചാര്‍ട്ടുകളിലൂടെ പറയുന്നതിന്റെ വിശദാംശങ്ങളള്‍.

English summary

Shashi Tharoor says, If the Tax Levy for petrol remain as same as UPA, petrol price will be less than 50 rupees | അതായിരുന്നു കണക്കെങ്കില്‍ പെട്രോള്‍ ലിറ്ററിന് വെറും 44 രൂപ! ഇത് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കൊള്ള' എന്ന്

Shashi Tharoor says, If the Tax Levy for petrol remain as same as UPA, petrol price will be less than 50 rupees
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X