കളി മാറി; മെറ്റാവേഴ്‌സുമായി ഷിബ ഇനു — 'വന്‍കോള്' പ്രതീക്ഷിച്ച് ക്രിപ്‌റ്റോ നിക്ഷേപകര്‍! 1 രൂപയിലേക്കോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെറ്റാവേഴ്‌സ്. അടുത്തകാലത്തായി ഡിജിറ്റല്‍ ലോകത്ത് ഈ വാക്ക് ഒരുപാട് മുഴങ്ങുന്നുണ്ട്. എന്താണ് മെറ്റാവേഴ്‌സ്? സംശയമുണ്ട് പലര്‍ക്കും. യഥാര്‍ത്ഥ ലോകത്തിന് സമാനമായി സൃഷ്ടിച്ചെടുക്കുന്ന ഡിജിറ്റല്‍ ഇന്റര്‍നെറ്റ് ലോകമാണ് മെറ്റാവേഴ്‌സ്. ദ്വിമാനതയെന്ന ഇന്റര്‍നെറ്റിന്റെ ഏറ്റവും വലിയ പരിമിതിയെ മെറ്റാവേഴ്‌സ് തകര്‍ക്കും.

 

ഫെയ്‌സ്ബുക്കും മൈക്രോസോഫ്റ്റുമടക്കം നിരവധി കമ്പനികളാണ് മെറ്റാവേഴ്‌സ് നിര്‍മിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത്. മെറ്റാവേഴ്‌സ് വിപ്ലവവും തുടര്‍ന്നുള്ള സാധ്യതകളും മുന്നില്‍ക്കണ്ട് 'മെറ്റ' എന്ന പേരുതന്നെ ഫെയ്‌സ്ബുക്ക് സ്വീകരിച്ചിട്ടുണ്ട്.

മെറ്റാവേഴ്സ്

ഇപ്പോള്‍ ജനപ്രിയ ക്രിപ്‌റ്റോകറന്‍സിയായ ഷിബ ഇനുവും മെറ്റാവേഴ്‌സില്‍ ഒരു കൈ പയറ്റാനുള്ള തീരുമാനത്തിലാണ്. ക്രിപ്‌റ്റോ ആരാധകരെ ആവേശഭരിതരാക്കി പുതിയ 'ഷിബ്: ദി മെറ്റാവേഴ്‌സ്' (SHIB: The Metaverse) പദ്ധതിയെ ഷിബ ഇനുവിന്റെ സൃഷ്ടാക്കള്‍ വെളിച്ചത്ത് കൊണ്ടുവന്നു.

ആദ്യകാലത്ത് ഡോജ്‌കോയിന്റെ പ്രചാരം ഇല്ലാതാക്കണമെന്ന ഒറ്റ ഉദ്ദേശ്യമേ ഷിബ ഇനുവിന് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ വമ്പന്‍ കളികളുമായി കളം നിറയുകയാണ് ഈ മീം കോയിന്‍. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള ഷിബ ഇനുവിന്റെ ചുവടുവെയ്പ്പില്‍ നിക്ഷേപകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്.

ലാൻഡ് പ്ലോട്ടുകൾ

ഒരു ലക്ഷത്തിലധികം ലാന്‍ഡ് പ്ലോട്ടുകള്‍ അടങ്ങുന്ന വിശാലമായ ഡിജിറ്റല്‍ ലോകത്തിനാണ് ഷിബ ഇനു രൂപംനല്‍കുന്നത്. ഇതിലെ മുഴുവന്‍ പ്ലോട്ടുകളും ഷിബ ഇനുവിന്റെ സൃഷ്ടാക്കള്‍ വില്‍ക്കില്ല. ഗ്രൗണ്ടുകള്‍, റോഡുകള്‍, പാര്‍ക്കുകള്‍ പോലുള്ള പൊതുയിടങ്ങള്‍ക്കായി നല്ലൊരു ശതമാനം സംരക്ഷിക്കപ്പെടും. പൊതുസ്വത്തായി തരംതിരിച്ച ഡിജിറ്റല്‍ ലാന്‍ഡ് പ്ലോട്ടുകള്‍ മാത്രമായിരിക്കും ഉപയോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുക.

Also Read: സമ്പത്ത് സൃഷ്ടിക്കുവാനും 'പ്രതിരോധം' തന്നെ മികച്ച മാര്‍ഗം; ഈ ഓഹരികള്‍ ശ്രദ്ധിക്കാം

 
പരിഗണന

'ഷിബ്: ദി മെറ്റാവേഴ്‌സ്' പദ്ധതിയെ കുറിച്ച് സൃഷ്ടാക്കള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. '1,00,595 ലാന്‍ഡ് പ്ലോട്ടുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഷിബ ഇനുവിനെ ആസ്പദമാക്കിയുള്ള മൂന്നു കോയിനുകള്‍ക്കും (ഷിബ്, ലീഷ്, ബോണ്‍) പരിഗണന ലഭിക്കും. ഇതേസമയം, എഥീറിയത്തിലായിരിക്കും പ്ലോട്ടുകളുടെ ലേലം നടക്കുക', സൃഷ്ടാക്കള്‍ പറയുന്നു.

നാലു മേഖലകൾ

നിലവില്‍ പുതിയ മെറ്റാവേഴ്‌സ് പദ്ധതിയുടെ വികസനം തുടരുകയാണ്. ഏറെ വൈകാതെ പ്ലോട്ടുകളുടെ വിതരണം ആരംഭിക്കും. 'പ്രാരംഭഘട്ടത്തില്‍ 36,431 ലാന്‍ഡ് പ്ലോട്ടുകളാണ് അണ്‍ലോക്ക് ചെയ്യപ്പെടുക. ഗ്രോത്ത് ഡിസ്ട്രിക്ട്, ഡിഫന്‍സ് ഡിസ്ട്രിക്ട്, ടെക്‌നോളജി ഡിസ്ട്രിക്ട്, കറന്‍സി ഡിസ്ട്രിക്ട് എന്നീ നാലു മേഖലകളുടെ അവതരണം ആദ്യഘട്ടത്തില്‍ നടക്കും', പദ്ധതിയുടെ സൃഷ്ടാക്കള്‍ സൂചിപ്പിക്കുന്നു.

വിഭാഗങ്ങൾ

പ്രാരംഭഘട്ടത്തില്‍ പ്ലോട്ടുകള്‍ നാലായി തരംതിരിച്ചിട്ടുണ്ട്. സില്‍വര്‍ ഫര്‍ (ടിയര്‍ 4), ഗോള്‍ഡ് ടെയില്‍ (ടിയര്‍ 3), പ്ലാറ്റിനം പോ (ടിയര്‍ 2), ഡയമണ്ട് ടീത്ത് (ടിയര്‍ 1) എന്നിവ ഇക്കൂട്ടത്തില്‍പ്പെടും. ടിയര്‍ 4 വിഭാഗത്തില്‍ 17,030 പ്ലോട്ടുകളാണ് ലഭ്യമാവുക. ടിയര്‍ 3 വിഭാഗത്തില്‍ 7,356 പ്ലോട്ടുകളും ടിയര്‍ 2 വിഭാഗത്തില്‍ 5,714 പ്ലോട്ടുകളുമുണ്ടാവും. ടിയര്‍ 1 വിഭാഗത്തില്‍ 2,024 പ്ലോട്ടുകളാണ് സജ്ജമാവുന്നത്.

Also Read: കാശു വാരാം! വളര്‍ച്ച ഇരട്ടിയാകുന്ന അധികമറിയപ്പെടാത്ത മികച്ച 5 സ്‌മോള്‍ കാപ് ഓഹരികള്‍ ഇതാ

 
വില

ഇതേസമയം, ആദ്യഘട്ടത്തില്‍ 4,307 പ്ലോട്ടുകള്‍ പൊതുയിടങ്ങള്‍ക്ക് വേണ്ടി ലോക്ക് ചെയ്യപ്പെടും. ഓരോ വിഭാഗത്തിലുമുള്ള പ്ലോട്ടുകളുടെ വിലനിലവാരം ചുവടെ കാണാം.

  • സില്‍വര്‍ ഫര്‍ (ടിയര്‍ 4) - 0.2 ETH
  • ഗോള്‍ഡ് ടെയില്‍ (ടിയര്‍ 3) - 0.3 ETH
  • പ്ലാറ്റിനം പോ (ടിയര്‍ 2) - 0.5 ETH
  • ഡയമണ്ട് ടീത്ത് (ടിയര്‍ 1) - 1 ETH
കുതിപ്പ്

പുതിയ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിപ്‌റ്റോ വിപണിയില്‍ ഷിബ ഇനു പുത്തനുണര്‍വ് കൈവരിച്ചിട്ടുണ്ട്. ചാര്‍ട്ട് പാറ്റേണില്‍ ഒന്നിലധികം ബുള്ളിഷ് സൂചനകളാണ് രൂപംകൊള്ളുന്ന്. അടുത്തിടെ 0.00002957 ഡോളര്‍ എന്ന പുതിയ സ്വിങ് ഉയരം കോയിന്‍ കുറിച്ചിരുന്നു.

ഏറ്റവുമൊടുവിലെ റാലിയില്‍ 100 ദിന മൂവിങ് ആവറേജ് ഭേദിക്കാന്‍ ഷിബ ഇനുവിന് സാധിച്ചു. നിലവില്‍ ആര്‍എസ്‌ഐ സൂചകം (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) 40 -ന് അരികെ താളംപിടിക്കുന്നുണ്ട്. ശനിയാഴ്ച്ച വൈകീട്ട് 6 ശതമാനത്തിലേറെ നേട്ടം കണ്ടുകൊണ്ട് 0.00002719 ഡോളര്‍ നിലവാരത്തിലാണ് ഷിബ ഇനുവിന്റെ ഇടപാടുകള്‍.

Also Read: മിഡ് കാപ്പിനെ പിടിച്ചാല്‍ രണ്ടു നേട്ടം; പരീക്ഷിക്കാവുന്ന 18 ഓഹരികളിതാ; 62% ലാഭം നേടാം

 
അനന്ത സാധ്യതകള്‍

അനന്ത സാധ്യതകള്‍

ആഗോളതലത്തില്‍ 1 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമുള്ള വ്യവസായമായി മെറ്റാവേഴ്‌സ് മാറുമെന്നാണ് പഠനം. ഇതു കണ്ടുകൊണ്ട് ഫെയ്‌സ്ബുക്കും മൈക്രോസോഫ്റ്റുമടക്കം നിരവധി കമ്പനികള്‍ മെറ്റാവേഴ്‌സ് നിര്‍മിക്കാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. മെറ്റാവേഴ്‌സ് പ്രപഞ്ചത്തില്‍ 'നോണ്‍ ഫംജിബിള്‍ ടോക്കണുകള്‍'ക്കായിരിക്കും പ്രസക്തി. നോണ്‍ ഫംജിബിള്‍ ടോക്കണുകള്‍ ആധാരമാക്കിയാകും ഡിജിറ്റല്‍ അവതാരങ്ങള്‍ പിറവിയെടുക്കുകയെന്ന് മെറ്റയുടെ ഭാവി പദ്ധതികളെ കുറിച്ച് പരാമര്‍ശിക്കവെ മാര്‍ക്ക് സക്കര്‍ബര്‍ഗ് സൂചിപ്പിച്ചിട്ടുണ്ട്. മറുഭാഗത്ത് സംരംഭങ്ങളെ ലക്ഷ്യമിട്ടാണ് മൈക്രോസോഫ്റ്റ് മെറ്റാവേഴ്‌സ് ലോകം പണിയുന്നത്.

നേട്ടം

വന്‍കിട ടെക്ക് കമ്പനികള്‍ മാത്രമല്ല മെറ്റാവേഴ്‌സ് രംഗത്ത് പരീക്ഷണങ്ങള്‍ നടത്തുന്നത്. ബൈനാന്‍സ്, കോയിന്‍ബേസ്, വസീര്‍എക്‌സ് പോലുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ പേരുചേര്‍ത്തിട്ടുള്ള ഒരുപിടി ക്രിപ്‌റ്റോകറന്‍സികളും വിവിധ മെറ്റാവേഴ്‌സ് പദ്ധതികളുടെ ഭാഗമാണ്. വരുംഭാവിയില്‍ മെറ്റാവേഴ്‌സുകള്‍ ഇന്റര്‍നെറ്റിന്റെ മുഖം മാറ്റിമറിക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന ഡിജിറ്റല്‍ ടോക്കണുകള്‍ നിക്ഷേപകര്‍ക്ക് വലിയ നേട്ടം സമ്മാനിക്കുമെന്നാണ് ക്രിപ്‌റ്റോ രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം.

Also Read: ഉയിര്‍ത്തെഴുന്നേല്‍പ്പ്! പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പരിഗണിക്കാവുന്ന സെക്ടറുകളും ഓഹരികളും ഇതാ

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: cryptocurrency
English summary

SHIB: The Metaverse, Shiba Inu To Enter Metaverse Universe; Shiba Inu Holds Multiple Bullish Signals

SHIB: The Metaverse, Shiba Inu To Enter Metaverse Universe; Shiba Inu Holds Multiple Bullish Signals. Read in Malayalam.
Story first published: Saturday, April 2, 2022, 19:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X