ഉള്ളി വിലയിൽ ഒറ്റയടിയ്ക്ക് ഇടിവ്, അടുത്ത ആഴ്ച്ച കൂടുതൽ വില കുറയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് കുതിച്ചുയര്‍ന്ന ഉള്ളി വിലയില്‍ നേരിയ കുറവ്. സംസ്ഥാനത്ത് മൊത്തവ്യാപാരത്തില്‍ 40 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയില്‍ ഉള്ളിയുടെ വില 100 രൂപയായി കുറഞ്ഞും. വരും ദിവസങ്ങളില്‍ ഉള്ളി വില വീണ്ടും കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് സവാള വില കിലോയ്ക്ക് 180 രൂപ വരെ എത്തിയിരുന്നു.

എന്നാൽ ഉള്ളി വില രണ്ടു ദിവസത്തിനകം 60 രൂപയിലെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. പൂനെയില്‍ നിന്നും കൂടുതല്‍ ഉള്ളി എത്തിയതാണ് വില കുറയാന്‍ കാരണമായത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പിലായാല്‍ ഉള്ളിവില സാധാരണ ഗതിയിലെത്തുമെന്നാണ് കണക്കുകൂട്ടൽ.

 

ഉള്ളി വില രാജ്യത്തെ പണപ്പെരുപ്പത്തെ ബാധിക്കുന്നത് എങ്ങനെ?

ഉള്ളി വിലയിൽ ഒറ്റയടിയ്ക്ക് ഇടിവ്, അടുത്ത ആഴ്ച്ച കൂടുതൽ വില കുറയും

പുതിയ സ്റ്റോക്ക് കിലോഗ്രാമിന് 100 രൂപയ്ക്കും പഴയ ഇനത്തിന് കിലോയ്ക്ക് 150 രൂപ വരെയും ലഭ്യമാണ്. ഉള്ളി വില സെപ്റ്റംബർ മുതലാണ് ഉയരാൻ തുടങ്ങിയത്. നവംബർ 25 മുതൽ കിലോഗ്രാമിന് ശരാശരി 100 രൂപ എന്ന നിരക്കിലെത്തി.

പ്രധാന ഉൽ‌പാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കനത്ത മഴ പെയ്ത് വിളനാശം സംഭവിച്ചതാണ് ഉള്ളി വില കുതിച്ചുയരാൻ കാരണം. ഉള്ളിയ്ക്ക് ക്ഷാമം ആരംഭിച്ചതോടെ വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കയറ്റുമതി നിരോധിക്കുകയും 1.2 ലക്ഷം ടൺ ഇറക്കുമതി വിതരണം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ചില്ലറ വ്യാപാരികളും മൊത്തക്കച്ചവടക്കാരും സംഭരിക്കേണ്ട ഉള്ളിയുടെ അളവിലും കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കുടുംബ ബജറ്റ് തെറ്റിച്ച് സവാള വില; ഇടപെടാൻ സർക്കാർ

English summary

ഉള്ളി വിലയിൽ ഒറ്റയടിയ്ക്ക് ഇടിവ്, അടുത്ത ആഴ്ച്ച കൂടുതൽ വില കുറയും

Slight decline in onion prices in kerala. Read in malayalam.
Story first published: Thursday, December 12, 2019, 17:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X