ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ ഏപ്രില്‍ 20 മുതല്‍ ലഭ്യമാകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ ഫോണുകള്‍, ടെലിവിഷനുകള്‍, റഫ്രിജറേറ്ററുകള്‍, ലാപ്‌ടോപ്പുകള്‍, സ്റ്റേഷണറി ഇനങ്ങള്‍ എന്നിവ നിലവിലെ ലോക്ക് ഡൗണ്‍ കാലയളവില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റഫോമുകളായ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നിവയിലൂടെ ഏപ്രില്‍ 20 മുതല്‍ വില്‍ക്കാന്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ കാലയളവ് മെയ് മൂന്ന് വരെ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മേല്‍പ്പറഞ്ഞ വില്‍പ്പന സംബന്ധിച്ച് വ്യക്തത വരുത്തിയത്.

ഏപ്രില്‍ 20 മുതല്‍
 

മൊബൈല്‍ ഫോണുകള്‍, ടെലിവിഷനുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയ ഇലക്ട്രോണിക് വസ്തുക്കള്‍ ഏപ്രില്‍ 20 മുതല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും, ഇ-കൊമേഴ്‌സ് കമ്പനികളുടെ ഡെലിവറി വാനുകള്‍ക്ക് റോഡുകളില്‍ സഞ്ചരിക്കാന്‍ അധികാരികളുടെ അനുമതി ആവശ്യമാണ്. ബുധനാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, വിപുലീകരിച്ച ലോക്ക് ഡൗണ്‍ സമയത്ത് വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ അനുമതികളോടെ വാഹനമോടിക്കാന്‍ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

അവശ്യ വസ്തുക്കള്‍ മാത്രം

ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ മാത്രം വില്‍ക്കാന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുമതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍ അറിയിപ്പുകളില്‍ വ്യക്തമായി പറഞ്ഞിരുന്നു. ബുധനാഴ്ച പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അവശ്യ, അവശ്യ ഇതര ഇനങ്ങള്‍ എന്ന് ഇവയെ തരംതിരിക്കില്ല. ലോക്ക് ഡൗണ്‍ കാരണം സ്തംഭിച്ചുപോയ വ്യാവസായിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുളഅള ശ്രമമായാണ് ഈ നടപടിയെ കാണുന്നത്. ഇത്തരം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ ലോജിസ്റ്റിക്‌സ്, ഡെലിവറി ജോലികളില്‍ ധാരാളം ആളുകള്‍ ഏര്‍പ്പെട്ടിരിക്കുന്നു.

സർക്കാർ ഇടപെട്ടു, ക്യാൻസൽ ചെയ്യുന്ന വിമാന ടിക്കറ്റുകൾക്ക് മുഴുവൻ റീഫണ്ടും ലഭിക്കും

മേഖല

ഈ മേഖല തുറന്നു പ്രവര്‍ത്തിക്കുന്നതിലൂടെ, വലിയ വിഭാഗം ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. എന്നാല്‍, ഇവ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ജീവനക്കാര്‍ക്കിടയില്‍ കര്‍ശനമായ സാമൂഹിക അകലം പാലിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു. സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള ഡ്രൈവര്‍മാര്‍ക്ക് വിധേയമായി, രണ്ട് ഡ്രൈവര്‍മാരും ഒരു സഹായിയും ഉള്ള എല്ലാ ട്രക്കുകളുടെയും മറ്റ് ചരക്ക്/ കാരിയര്‍ വാഹനങ്ങളുടെയും നീക്കത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

സാമ്പത്തിക മേഖലയിൽ സ്ഥിതി ഗുരുതരം; റിസർവ് ബാങ്ക് റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചു

ട്രക്ക്

ട്രക്ക് അറ്റകുറ്റപ്പണികള്‍ക്കും ദേശീയപാതകളിലെ ഭക്ഷണശാലകള്‍ക്കും ഷോപ്പുകള്‍ക്കും കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ നിര്‍ദേശിക്കുന്ന മിനിമം ദൂരം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും. കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഇക്കഴിഞ്ഞ മാര്‍ച്ച് 24 -ന് ആണ് പ്രധാന മന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീടിത് മെയ് മൂന്ന് വരെ നീട്ടുകയായിരുന്നു. ഏപ്രില്‍ 20 മുതല്‍ രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രം ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

English summary

ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ ഏപ്രില്‍ 20 മുതല്‍ ലഭ്യമാകും | smart phones, tv, refrigerators to be available on amazon flipkart snapdeal from april 20

smart phones, tv, refrigerators to be available on amazon flipkart snapdeal from april 20
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X