സ്മാർട്ട് ഫോൺ വിപണിയിൽ അജയ്യരായി ചൈന ഫോണുകൾ, ആദ്യ അഞ്ചിൽ നാലും! വിപണിയുടെ 76 ശതമാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടി ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി. കൊവിഡ് മൂലം സപ്ലൈ ചെയിനിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ മറികടന്നതോടെയാണ് വിപണിയിലെ വന്‍ ഉണര്‍വ്വ്.

 

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമി തന്നെയാണ് വിപണിയിലെ ഒന്നാമന്‍മാര്‍. സാംസങ് രണ്ടാം സ്ഥാനത്ത് തിരികെയെത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ഓണ്‍ലൈന്‍ വഴിയുള്ള ഉത്സവകാല വില്‍പനയും വിപണിയുടെ തിരിച്ചുവരവിന് കാരണമായി.

വന്‍ മുന്നേറ്റം

വന്‍ മുന്നേറ്റം

2020 ന്റെ മൂന്നാം പാദത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി വന്‍ മുന്നേറ്റമുണ്ടാക്കിയതായാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കനാലിസിന്റെ കണ്ടെത്തല്‍. വിപണിയില്‍ എട്ട് ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത് അഞ്ച് കോടി യൂണിറ്റുകളാണ് ഈ പാദത്തില്‍ വിറ്റുപോയത്.

ചരിത്രത്തിലാദ്യം

ചരിത്രത്തിലാദ്യം

ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ കാര്യത്തില്‍ ചരിത്രമുന്നേറ്റമാണ് ഈ പാദത്തില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരൊറ്റ പാദത്തില്‍ ആദ്യമായാണ് ഇത്രയും സ്മാര്‍ട്ട് ഫോണ്‍ ഷിപ്പ്‌മെന്റുകള്‍ നടക്കുന്നത് എന്നും പഠനത്തില്‍ പറയുന്നു.

ഷവോമി ഒന്നാമത്

ഷവോമി ഒന്നാമത്

ചൈനീസ് കമ്പനിയായ ഷവോമി ഇത്തവണയും വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. സാംസങ് രണ്ടാം സ്ഥാനത്തേക്ക് തിരികെയെത്തി. വിവോ ആണ് മൂന്നാം സ്ഥാനത്ത്. റിയല്‍മി നാലാം സ്ഥാനത്തും ഒപ്പോ അഞ്ചാം സ്ഥാനത്തും ആണ്.

സാംസിങിന്റെ വളര്‍ച്ച

സാംസിങിന്റെ വളര്‍ച്ച

ഓഗസ്റ്റ് മാസത്തില്‍ ഷവോമിയുടെ ഷിപ്പ്‌മെന്റിനെ കവച്ചുവയ്ക്കുന്നതായിരുന്നു സാംസങിന്റെ പ്രകടനം. കൊവിഡ് തന്നെ ആയിരുന്നു ഒരു കാരണം. എന്നാല്‍ ചൈനയില്‍ നിന്നുള്ള ഷിപ്പ്‌മെന്റുകളുടെ പരിശോധന ശക്തമാക്കിയതും ഒരു പ്രധാന കാരണമാണ്.

ചൈനീസ് മേധാവിത്തം

ചൈനീസ് മേധാവിത്തം

ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ 26.1 ശതമാനവും ഷവോമിയുടെ കൈവശമാണ്. സാംസങിന് 20.4 ശതമാനവും വിവോയ്ക്ക് 17.6 ശതമാനവും ആണ് വിപണിയുള്ളത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ അഞ്ച് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്ന് പോലും ഇന്ത്യന്‍ കമ്പനിയില്ല .

ആപ്പിളിന്റെ മുന്നേറ്റം

ആപ്പിളിന്റെ മുന്നേറ്റം

പ്രീമിയം ബ്രാന്‍ഡുകളില്‍ സാംസങ് മാത്രമല്ല മുന്നേറ്റമുണ്ടാക്കിയത്. 2020 ന്റെ മൂന്നാം പാദത്തില്‍ ആപ്പിള്‍ ഷിപ്‌മെന്റ് എട്ട് ലക്ഷത്തിനോടടുത്തിട്ടുണ്ട്. ആപ്പിളിന്റെ ഇന്ത്യയിലെ വളര്‍ച്ച രണ്ടക്കം കടക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കനാലിസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

English summary

Smartphone market shows big come back in India, sets all time Quarter record

Smartphone market shows big come back in India, sets all time Quarter record
Story first published: Thursday, October 22, 2020, 19:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X