എസ്എംഎസ് വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു: ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: എസ്എംഎസ് തട്ടിപ്പുകള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ കണക്ഷന്‍ കെവൈസി വിവരങ്ങള്‍ അന്വേഷിച്ച് കൊണ്ടും, വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കണക്ഷന്‍ ഡിസ്‌കണക്ട് ചെയ്യപ്പെടുമെന്നും ഉള്ള വ്യാജ എസ്എംഎസ് സന്ദേശങ്ങള്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. CP-SMSFS, AD-VIRINF, CP-BLMKND,BP-ITLINN, 8582909398 തുടങ്ങി വിവിധ എസ്എംഎസ് തലക്കെട്ടുകള്‍ ഇതിനായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ബിഎസ്എന്‍എല്‍ അറിയിക്കുന്നു.

 

എസ്എംഎസ് ല്‍ പറയുന്ന നമ്പരില്‍ തിരിച്ചു വിളിച്ചാല്‍ ബിഎസ്എ്‍എന്‍ല്‍ കൈവൈസി ഡിപ്പാര്‍ട്ട്മെന്‍റ് എന്ന് പറയുന്നത് ബിഎസ്എന്‍എല്ലുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. അവര്‍ ഇത്തരത്തില്‍ ശേഖരിക്കന്ന കൈവൈസി വിവരങ്ങള്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതടക്കമുള്ള തട്ടിപ്പുകള്‍ നടത്താനാണ് ഉപയോഗിക്കുന്നത്.
ബിഎസ്എന്‍എല്‍ ഇത്തരത്തില്‍ ഉള്ള എസ്എംഎസ് സന്ദേശങ്ങള്‍ ഒന്നും തന്നെ അയക്കുന്നില്ലെന്നും അധികൃതര്‍ അറിയിക്കുന്നു.

എസ്എംഎസ് വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു: ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍

ഉപഭോക്താക്കള്‍ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗരൂകരായിരിക്കേണ്ടതും തങ്ങളുടെ വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുമാണ്. കെ.വൈ.സി. അപ്‌ഡേറ്റ് ചെയ്യുവാന്‍ ബി.എസ്.എന്‍.എല്‍ യാതൊരുവിധ പുതിയ ആപ്പും വികസിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നല്‍കിയിട്ടില്ലായെന്നും
ബി.എസ്.എല്‍.എല്‍ കേരള സര്‍ക്കിള്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശ്രീമതി മോളി ജോസഫ് അറിയിച്ചു.

ബി.എസ്.എന്‍.എല്‍ കെവൈസി സംബന്ധിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ബിഎസ്എന്‍ല്‍ കസ്റ്റമര്‍ സര്‍വ്വീസ് സെന്റര്‍ മുഖേന മാത്രമേ നടത്താറുള്ളൂ. ഇതനുസരിച്ചുള്ള ഏത് സംശയങ്ങള്‍ക്കും 1503 അല്ലെങ്കില്‍ 1500 ല്‍ വിളിക്കാം. അല്ലെങ്കില്‍ pgcellkerala@bsnl.co.in ലേക്ക് ഇമെയില്‍ ചെയ്യാവുന്നതാണെന്നും ബിഎസ്എന്‍ല്‍ അറിയിക്കുന്നു.

English summary

SMS fraud: BSNL urges users to be vigilant

SMS fraud: BSNL urges users to be vigilant
Story first published: Tuesday, April 20, 2021, 17:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X