'അക്കൗണ്ടിൽ 3500 രൂപ'; ലിങ്കിൽ തൊട്ട് പോകരുത്, പണം അപഹരിക്കും.. പുതിയ തട്ടിപ്പ്, മുന്നറിയിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി; ഓൺലൈൻ പണമിടപാടുകൾ ഉയർന്നതോടെ ഓൺലൈൻ വഴിയുള്ള തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. കോടികൾ വരെ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ സംഭവങ്ങൾ വാർത്തയായിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു തട്ടിപ്പാണ് വ്യാപകമായിരിക്കുന്നത്. അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റായെന്ന് കാണിച്ചാണ് തട്ടിപ്പ് സംഘം ആളുകളെ കുടുക്കുന്നത്. ഇതിനെതിരെ മുന്നറിയിപ്പുമായി പോലീസും രംഗത്തെത്തിയിട്ടുണ്ട്.

'അക്കൗണ്ടിൽ 3500 രൂപ'; ലിങ്കിൽ തൊട്ട് പോകരുത്, പണം അപഹരിക്കും.. പുതിയ തട്ടിപ്പ്, മുന്നറിയിപ്പ്

 

അക്കൗണ്ടിൽ 3500 രൂപ വന്നതായാണ് സന്ദേശം വരിക. വിശദ വിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടും.ലർക്ക് ഉയർന്ന തുക രേഖപ്പെടുത്തിയ സന്ദേശങ്ങളും വരുന്നുണ്ട്. എന്നാൽ ലിങ്കിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്.

ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപ്പോൾ പണം നഷ്ടമാകുമത്രേ.രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സംഘമാണ് പണം തട്ടിപ്പിന് പിന്നിൽ. നിരവധി പേർക്കാണ് ദിവസവും ഇത്തരത്തിൽ സന്ദേശം ലഭിക്കുന്നതെന്ന് പോലീസ് പറയുന്നു.അവസാനം നടത്തിയ പണം ഇടപാടുകളുടെ വിവരങ്ങൾ ചോര്‍ത്തി നടത്തുന്ന സംഭാഷണങ്ങൾക്കൊടുവിൽ ക്യൂആര്‍ കോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ള സന്ദേശങ്ങളും വ്യാപകമാവുന്നുണ്ട്.അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടാൻ ഇതു കാരണമാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

സ്ഥാപനങ്ങള്‍ തുറന്നു തുടങ്ങി, ഇന്ത്യയിൽ ഓണ്‍ലൈന്‍ തട്ടിപ്പുകളും കുറഞ്ഞു: പഠനം

അടുത്ത ആറുമാസങ്ങള്‍ക്കുള്ളില്‍‌ 43% സ്ത്രീകളെ നിയമിക്കുെമന്ന് എംഎസ്എംഇകളും സ്റ്റാര്‍‌ട്ടപ്പുകളും

മാസം വെറും 200 രൂപ അടച്ച്, ദമ്പതികൾക്ക് വർഷം 72,000 രൂപ പെൻഷൻ നേടാം, അറിയേണ്ട കാര്യങ്ങൾ

മുകേഷ് അംബാനിയുടെ അടുത്ത ലക്ഷ്യം ഈ മൂന്ന് കാര്യങ്ങൾ, ഇന്ത്യയിൽ വരാൻ പോകുന്ന വമ്പൻ മാറ്റങ്ങൾ

Read more about: scam
English summary

SMS fraud; Police warns don't click the link

SMS fraud; Police warns don't click the link
Story first published: Tuesday, October 20, 2020, 20:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X