ബിറ്റ്‌കോയിന് പൊള്ളുന്ന വിലയോ? ചെറിയ വിലയ്ക്ക് പരിഗണിക്കാവുന്ന 8 ക്രിപ്‌റ്റോകറന്‍സികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിറ്റ്‌കോയിനും എഥീറിയവുമാണ് ക്രിപ്‌റ്റോ ലോകത്തെ അതികായന്മാര്‍. ഇതില്‍ തര്‍ക്കമില്ല. എന്നാല്‍ ഒരു ബിറ്റ്‌കോയിന്‍ വാങ്ങണമെങ്കില്‍ നിക്ഷേപകര്‍ 44 ലക്ഷം രൂപയിലേറെ മുടക്കണം. എഥീറിയത്തിനുമുണ്ട് 3 ലക്ഷം രൂപയിലേറെ വില.

 

പക്ഷെ വിഷമിക്കേണ്ട, നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന വേറെയും ഒരുപാട് 'ആള്‍ട്ട് കോയിനുകള്‍' ക്രിപ്‌റ്റോ വിപണിയില്‍ ലഭ്യമാണ്. ആള്‍ട്ട് കോയിനുകള്‍ എന്നു കേള്‍ക്കുമ്പോള്‍ സംശയമുണ്ടോ? ബിറ്റ്‌കോയിന്റെ വിജയത്തിന് ശേഷം അവതരിച്ച ക്രിപ്‌റ്റോകറന്‍സികളാണ് ആള്‍ട്ട് കോയിനുകള്‍.

ക്രിപ്റ്റോ വിപണി

പോയമാസം ക്രിപ്‌റ്റോ വിപണിയില്‍ ബുള്‍ റാലി കണ്ടിരുന്നു. നവംബറിലും മുന്നേറ്റം നിഴലാടുന്നുണ്ട്. ബിറ്റ്‌കോയിന്‍, എഥീറിയം കോയിനുകളാണ് ഒക്ടോബറില്‍ വലിയ നേട്ടം കൊയ്തത്. എന്നാല്‍ വില കുറവായതുകൊണ്ട് പല ആള്‍ട്ട് കോയിനുകളും ശതമാനക്കണക്കില്‍ വിസ്മയം കുറിച്ചു. ആള്‍ട്ട് കോയിനുകളുടെ സീസണ്‍ വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം. ഈ അവസരത്തില്‍ മികച്ച ലാഭത്തിന് നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന എട്ടു ആള്‍ട്ട് കോയിനുകളെ ചുവടെ അറിയാം.

സോളാന (SOL)

സോളാന (SOL)

സ്വന്തം ബ്ലോക്ക്‌ചെയിനുമായി രംഗപ്രവേശം ചെയ്ത സോളാന 2020 മുതലാണ് ശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയത്. മറ്റു നെറ്റ്‌വര്‍ക്കുകളിലെ ടോക്കണുകളുമായി സംയോജിക്കാനുള്ള കഴിവും ഇടപാടുകളുടെ വേഗവും മുന്‍നിര്‍ത്തി എഥീറിയത്തിന്റെ മുഖ്യ എതിരാളിയാണ് സോളാന.

Also Read: 62 രൂപയില്‍ നിന്ന് 751 രൂപയിലേക്ക്; ഈ സ്റ്റോക്കില്‍ 1 വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് കിട്ടിയത് 1,140% ലാഭം!

സ്മാര്‍ട്ട് കോണ്‍ട്രാക്ടുകള്‍, എന്‍എഫ്ടികള്‍ (നോണ്‍ ഫംജിബിള്‍ ടോക്കണുകള്‍), ഡെഫി ആപ്പുകള്‍ (വികേന്ദ്രീകൃത സാമ്പത്തിക ആപ്പുകള്‍) എന്നിവയ്ക്കായി എഥീറിയത്തെയാണ് ഡെവലപ്പര്‍മാര്‍ മുന്‍പ് കൂടുതലായി ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍, ഊര്‍ജ്ജ ഉപഭോഗം കുറഞ്ഞ സോളനയ്ക്കും ഈ രംഗത്ത് പ്രചാരമുണ്ട്. 'എഥീറിയം കില്ലര്‍' എന്ന വിശേഷണവും ക്രിപ്‌റ്റോ സമൂഹം സോളാനയ്ക്ക് ചാര്‍ത്തുന്നത് കാണാം.

എഥീറിയം കില്ലർ

500 -ലേറെ ഡെഫി ആപ്പുകള്‍ സോളാന ആധാരമാക്കി സ്വതന്ത്ര ഡെവലപ്പര്‍മാര്‍ നിര്‍മിച്ചിട്ടുണ്ട്. വികേന്ദ്രീകൃത ധനകാര്യ സേവനങ്ങള്‍, എന്‍എഫ്ടി വ്യാപാരം, സ്റ്റാര്‍ അറ്റ്‌ലസ് പോലുള്ള പ്ലേ-ടു-ഏണ്‍ (P2E) ഗെയിമുകള്‍ മുതല്‍ ഡേറ്റിങ് സേവനങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. ഈ ആപ്പുകളില്‍ ഇടപാടുകള്‍ നടത്താന്‍ സോളാന ടോക്കണുകള്‍ ആവശ്യമാണ്. ഈ വര്‍ഷം സോളാനയുടെ മൂല്യം 100 മടങ്ങാണ് വര്‍ധിച്ചത്. നിലവില്‍ ലോകത്തെ ഏറ്റവും പ്രചാരമേറിയ അഞ്ചാമത്തെ ക്രിപ്‌റ്റോകറന്‍സിയാണ് സോളാന. ബുധനാഴ്ച്ച 17,500-17,600 രൂപ നിലവാരത്തിലാണ് സോളാനയുടെ വ്യാപാരം.

റിപ്പിള്‍ (XRP)

റിപ്പിള്‍ (XRP)

ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വിദേശത്തേക്ക് പണമയക്കാന്‍ റിപ്പിള്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴുള്ള എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, സ്വിഫ്റ്റ് പോലുള്ള സംവിധാനങ്ങളെക്കാള്‍ ഉയര്‍ന്ന വേഗവും കുറഞ്ഞ നിരക്കും റിപ്പിളിന്റെ മുഖ്യാകര്‍ഷണങ്ങളാണ്. 'എക്‌സ്ആര്‍പി ലെഡ്ജര്‍' എന്നാണ് ബ്ലോക്ക്‌ചെയിന്‍ നെറ്റ്‌വര്‍ക്കിന്റെ പേര്. കോയിന്റെ പേര് എക്‌സ്ആര്‍പി. നെറ്റ്‌വര്‍ക്കിലൂടെ ഇടപാടുകള്‍ സാധ്യമാക്കുന്ന കമ്പനിയുടെ പേരാണ് റിപ്പിള്‍.

Also Read: 47 ശതമാനം ലാഭം വേണോ? ഈ എണ്ണ സ്‌റ്റോക്ക് വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്; ടാര്‍ഗറ്റ് വില 320

എഥീറിയത്തെ അപേക്ഷിച്ച് എക്സ്ആര്‍പി ലെഡ്ജറിന് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്താന്‍ കഴിയും. നിലവില്‍ ലോകത്തെ ഏറ്റവും പ്രചാരമേറിയ ഏഴാമത്തെ ക്രിപ്‌റ്റോകറന്‍സിയാണ് എക്‌സ്ആര്‍പി. ബുധനാഴ്ച്ച 87-88 രൂപ നിലവാരത്തിലാണ് എക്‌സ്ആര്‍പിയുടെ വ്യാപാരം.

പോള്‍ക്കഡോട്ട് (DOT)

പോള്‍ക്കഡോട്ട് (DOT)

മറ്റൊരു 'എഥീറിയം കില്ലര്‍'. മറ്റു ബ്ലോക്ക്‌ചെയിന്‍ നെറ്റ്‌വര്‍ക്കുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പോള്‍ക്കഡോട്ടിന് കഴിവുണ്ട്. ഇക്കാരണത്താല്‍ കുറഞ്ഞ നിരക്കും ഉയര്‍ന്ന വേഗവുമാണ് ഡോട്ട് കോയിനുകള്‍ അവകാശപ്പെടുന്നത്. നിലവില്‍ പോള്‍ക്കഡോട്ടിന്റെ വിതരണ പരിധി 1 ബില്യണ്‍ ടോക്കണുകളാണ്. 500 -ലേറെ പദ്ധതികള്‍ പോള്‍ക്കഡോട്ടിനെ ആശ്രയിക്കുന്നുണ്ട്. സാധാരണ ധനകാര്യ ഇടപാടുകള്‍ മുതല്‍ ഫയല്‍ സംഭരണം, ഐഡന്റിന്റി സ്ഥിരീകരണം പോലുള്ള അതിസങ്കീര്‍ണമായ ആവശ്യങ്ങള്‍ക്ക് വരെ പോള്‍ക്കഡോട്ട് ഉപയോഗത്തിലുണ്ട്.

വരുംനാളുകളില്‍ പോള്‍ക്കഡോട്ട് ബ്ലോക്ക്‌ചെയിനില്‍ നവീനമായ കൂടുതല്‍ ഫീച്ചറുകള്‍ വരുമെന്നാണ് സൂചന. ഈ വാരം ഏറ്റവും ഉയര്‍ന്ന നില കൈവരിക്കാന്‍ പോള്‍ക്കഡോട്ടിന് സാധിച്ചത് കാണാം. നിലവില്‍ ലോകത്തെ ഏറ്റവും പ്രചാരമേറിയ എട്ടാമത്തെ ക്രിപ്‌റ്റോകറന്‍സിയാണ് പോള്‍ക്കഡോട്ട്. ബുധനാഴ്ച്ച 3,200-3,250 രൂപ നിലവാരത്തിലാണ് ഡോട്ട് കോയിനുകളുടെ വ്യാപാരം.

ഡോജ്‌കോയിന്‍ (DOGE)

ഡോജ്‌കോയിന്‍ (DOGE)

2013 -ല്‍ കേവലം തമാശയായിട്ടാണ് പെയ്‌മെന്റ് പദ്ധതിയായ ഡോജ്‌കോയിന്‍ അവതരിക്കുന്നത്. എന്നാല്‍ ടെസ്‌ല മേധാവിയായ ഇലോണ്‍ മസ്‌ക് ഈ 'പട്ടി കോയിനില്‍' താത്പര്യം അറിയച്ചതോടെ ഡോജ്‌കോയിന്റെ തലവര മാറി.

ബിറ്റ്‌കോയിന് ശേഷം വലിയ തോതില്‍ മാധ്യമശ്രദ്ധ കിട്ടിയ ആള്‍ട്ട്‌കോയിനുകളില്‍ ഒന്നാണിത്. തുടക്കകാലത്ത് ഓണ്‍ലൈന്‍ വഴിയുള്ള സംഭാവനകള്‍ക്ക് ഡോജ്‌കോയിന്‍ ഉപയോഗിച്ചിരുന്നു. ഡോജ്‌കോയിന്‍ 'മൈന്‍' ചെയ്യുന്നതിന് പരിധിയില്ല. ഡോജ്‌കോയിന്റെ വിതരണം അനിയന്ത്രിതമായി തുടരാനും കാരണമിതുതന്നെ.

Also Read: 1 വര്‍ഷം കൊണ്ട് സമ്മാനിച്ചത് 107% ലാഭം! ഈ പൈപ്പ് സ്റ്റോക്ക് ഇനിയും ഉയരുമെന്ന് എഡല്‍വെയ്‌സ്

ഈ വര്‍ഷം ഇതുവരെ ഡോജ്‌കോയിന്റെ മൂല്യം 45 മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ ലോകത്തെ ഏറ്റവും പ്രചാരമേറിയ പത്താമത്തെ ക്രിപ്‌റ്റോകറന്‍സിയാണിത്. ബുധനാഴ്ച്ച 19-20 രൂപ നിലവാരത്തിലാണ് ഡോജ്‌കോയിന്റെ വ്യാപാരം.

ടെറ (LUNA)

ടെറ (LUNA)

മികവുറ്റ ഡിജിറ്റല്‍ സാമ്പത്തിക സംവിധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെറ കമ്പനി ലൂണ ടോക്കണുകള്‍ അവതരിപ്പിക്കുന്നത്. ലൂണയുടെ പ്രചാരം മറ്റു മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി ടിമോണ്‍, യനോലിയ എന്നീ കൊറിയന്‍ ഇ-കൊമേഴ്‌സ്/പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളായി കമ്പനി സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ടെതര്‍ മാതൃകയില്‍ ഫിയറ്റ് കറന്‍സികളുടെ ദൈനംദിന വിലസ്ഥിരത ഉപയോഗിച്ചാണ് ടെറ സ്‌റ്റേബിള്‍കോയിനുകള്‍ സൃഷ്ടിക്കുന്നത്. അമേരിക്കന്‍ ഡോളര്‍, യൂറോ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെന്‍, കൊറിയന്‍ വോണ്‍, ചൈനീസ് യുവാന്‍, മംഗോളിയന്‍ തുഗ്രിക്ക് തുടങ്ങിയ ഫിയറ്റ് കറന്‍സികള്‍ ആധാരമാക്കി സേറ്റബിള്‍കോയിനുകള്‍ ടെറ സമര്‍പ്പിക്കുന്നുണ്ട്.

നിലവില്‍ ലോകത്തെ ഏറ്റവും പ്രചാരമേറിയ 13 -മത്തെ ക്രിപ്‌റ്റോകറന്‍സിയാണ് ലൂണ. ബുധനാഴ്ച്ച 3,360-3,400 രൂപ നിലവാരത്തിലാണ് ലൂണയുടെ വ്യാപാരം.

ബിറ്റ്‌കോയിന്‍ കാഷ് (BCH)

ബിറ്റ്‌കോയിന്‍ കാഷ് (BCH)

2017 -ല്‍ ബിറ്റ്‌കോയിനില്‍ നിന്നും വേര്‍പിരിഞ്ഞുണ്ടായ ക്രിപ്‌റ്റോകറന്‍സിയാണ് ബിറ്റ്‌കോയിന്‍ കാഷ്. അന്ന് ബിറ്റ്‌കോയിന്‍ വിഭജിച്ചപ്പോള്‍ നിക്ഷേപകര്‍ക്ക് തത്തുല്യമായ ബിറ്റ്‌കോയിന്‍ കാഷ് ലഭിച്ചു. ബിറ്റ്‌കോയിന്റെ ഒട്ടുമിക്ക സവിശേഷതകളും ബിറ്റ്‌കോയിന് കാഷിനുണ്ട്. 21 മില്യണ്‍ കോയിനുകളാണ് ബിറ്റ്‌കോയിന്‍ കാഷിന്റെ വിതരണ പരിധി.

Also Read: 45 ശതമാനം ലാഭത്തിന് വാങ്ങാം ഈ സ്റ്റീല്‍ സ്റ്റോക്ക്; ടാര്‍ഗറ്റ് വില 170 രൂപ - കൊട്ടാക്ക് സെക്യുരിറ്റീസ് പറയുന്നു

അടിസ്ഥാന ലക്ഷ്യങ്ങളിലാണ് ബിറ്റ്‌കോയിനും ബിറ്റ്‌കോയിന്‍ കാഷും തമ്മിലെ വ്യത്യാസം. 2017 കാലഘട്ടത്തില്‍ സ്വര്‍ണം പോലെ 'സ്‌റ്റോര്‍ വാല്യു' ഉള്ള ആസ്തിയായാണ് ബിറ്റ്‌കോയിനെ നിക്ഷേപകര്‍ കണ്ടിരുന്നത്. എന്നാല്‍ പണം പോലെ ഇടപാടുകള്‍ക്ക് ഉപയോഗിക്കാവുന്ന ഉപാധിയാവണമെന്ന ലക്ഷ്യം ബിറ്റ്‌കോയിന്‍ കാഷ് മുറുക്കെപ്പിടിച്ചു. നിലവില്‍ ലോകത്തെ ഏറ്റവും പ്രചാരമേറിയ 19 -മത്തെ ക്രിപ്‌റ്റോകറന്‍സിയാണ് ബിറ്റ്‌കോയിന്‍ കാഷ്. ബുധനാഴ്ച്ച 47,979-48,000 രൂപ നിലവാരത്തിലാണ് ബിറ്റ്‌കോയിന്‍ കാഷിന്റെ വ്യാപാരം.

ലൈറ്റ്‌കോയിന്‍ (LTC)

ലൈറ്റ്‌കോയിന്‍ (LTC)

ബിറ്റ്‌കോയിന് ശേഷം ക്രിപ്‌റ്റോ വിപണിയിലെത്തിയ ആദ്യകാല ആള്‍ട്ട് കോയിനുകളില്‍ ഒന്നാണ് ലൈറ്റ്‌കോയിന്‍. ബിറ്റ്‌കോയിന്റെ സ്വഭാവസവിശേഷതകള്‍ ലൈറ്റ്‌കോയിന്‍ അതേപടി പകര്‍ത്തിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ പതിവ് ഇടപാടുകള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ ടോക്കണായി മാറുകയെന്നതാണ് ലൈറ്റ്‌കോയിന്റെ അവതാരലക്ഷ്യം. ബിറ്റ്‌കോയിനെക്കാള്‍ വേഗവും സുരക്ഷയും ലൈറ്റ്‌കോയിന്‍ അവകാശപ്പെടുന്നുണ്ട്. ചെറുകിട ഇടപാടുകളില്‍ കൂടുതല്‍ കാര്യക്ഷമത തങ്ങള്‍ക്കാണെന്ന വാദവും ലൈറ്റ്‌കോയിന്‍ ഉയര്‍ത്തുന്നു.

84 മില്യണ്‍ കോയിനുകളുടെ വിതരണ പരിധിയുണ്ട് ലൈറ്റ്‌കോയിന്. നിലവില്‍ ലോകത്തെ ഏറ്റവും പ്രചാരമേറിയ 14 -മത്തെ ക്രിപ്‌റ്റോകറന്‍സിയാണ് ലൈറ്റ്‌കോയിന്‍. ബുധനാഴ്ച്ച 17,900 രൂപ നിലവാരത്തിലാണ് ലൈറ്റ്‌കോയിന്റെ കാഷിന്റെ വ്യാപാരം.

ഫയല്‍കോയിന്‍ (FIL)

ഫയല്‍കോയിന്‍ (FIL)

2020 പകുതി മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ക്രിപ്‌റ്റോകറന്‍സിയാണ് ഫയല്‍കോയിന്‍. സ്വന്തമായ ബ്ലോക്ക്‌ചെയിന്‍ നെറ്റ്‌വര്‍ക്ക് ഫയല്‍കോയിനുണ്ട്. ആഗോളതലത്തില്‍ വികേന്ദ്രീകൃത നെറ്റ്‌വര്‍ക്ക് സ്‌റ്റോറേജ് ഒരുക്കുകയാണ് ഫയല്‍കോയിന്റെ പ്രഥമ ഉദ്ദേശ്യം. ഇതിനായി 'ഇന്റര്‍പ്ലാനേറ്ററി ഫയല്‍ സ്റ്റോറേജ്' പ്രോട്ടോക്കോള്‍ ഇവര്‍ ഉപയോഗിക്കുന്നു. ലളിതമായി പറഞ്ഞാല്‍ ഡ്രോപ്പ്‌ബോക്‌സ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ വെബ് സര്‍വീസസ് പോലുള്ള കേന്ദ്രീകൃത ക്ലൗഡ് സ്‌റ്റോറേജുകള്‍ക്കുള്ള ബദല്‍ മാര്‍ഗമാണ് ഫയല്‍കോയിന്‍.

കുറഞ്ഞ ചിലവിലാണ് ഫയല്‍കോയിന്‍ സ്‌റ്റോറേജുകള്‍ ലഭ്യമാക്കുന്നത്. ഫയല്‍കോയിന്‍ വഴിയാണ് ഉപയോക്താക്കള്‍ക്ക് സ്‌റ്റോറേജ് വാങ്ങാന്‍ കഴിയുക. നിലവില്‍ 13.3 എക്‌സാബൈറ്റ് സ്‌റ്റോറേജ് ശേഷി ഫയല്‍കോയിന്‍ നെറ്റ്‌വര്‍ക്കിനുണ്ട്. ഒരു ടെറാബൈറ്റ് സ്‌റ്റോറേജിന് 1.54 ഡോളറാണ് ഫയല്‍കോയിന്‍ ഈടാക്കുന്നതും. ബുധനാഴ്ച്ച 4,380 രൂപയിലാണ് ഫയല്‍കോയിന്റെ വ്യാപാരം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: cryptocurrency
English summary

Solana, Ripple, Litecoin, Filecoin And More; These 8 Alternate Coins Could Give Better Returns In Future

Solana, Ripple, Litecoin, Filecoin And More; These 8 Alternate Coins Could Give Better Returns In Future. Read in Malayalam.
Story first published: Wednesday, November 17, 2021, 10:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X