ബെംഗളൂരു വിമാനത്താവളത്തിലേക്ക് ട്രെയിൻ സർവീസ്: യാത്രാ സമയം മിനിറ്റുകളായി കുറഞ്ഞു, ഷട്ടിൽ സർവീസ് പരിഗണനയിൽ!!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള നീക്കവുമായി സർക്കാർ. സൌത്ത് വെസ്റ്റേൺ റെയിൽവേ സോണിന് കീഴിൽ കെംമ്പഗൌഡ വിമാനത്താവളത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് നീക്കം. ഇതോടെ വിമാനത്താവളത്തിന് സമീപത്ത് വിവിധ സൌകര്യങ്ങളോടെ മൂന്ന് കോടിയുടെ പദ്ധതിയാണ് പ്രാബല്യത്തിൽ വരുന്നത്. ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡാണ് കെഐഎ ഹാൾട്ട് സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. ഡൊഡ്ഡജല, ദേവനഹള്ളി സ്റ്റേഷനുകൾക്കിടയിലാണ് പുതിയ ഹാൾട്ട് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. എയർപോർട്ട് ടെർമിനലിൽ നിന്ന് 3.5 കിലോമീറ്റർ അകലെയാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 28,000 ഓളം വരുന്ന ജീവനക്കാർക്കും യാത്രക്കാർക്കും ഫലപ്രദമാകുമെന്നാണ് കരുതുന്നത്.

 

അഞ്ച് ലക്ഷത്തിലധികം ബിസിനസുകളുടെ ജിഎസ്ടി രജിസ്ട്രേഷൻ നഷ്‌ടപ്പെടാൻ സാധ്യത, റിട്ടേൺ സമർപ്പിക്കാത്തവർക്ക് മുന്നറിയിപ്പ്

ഹാൾട്ട് സ്റ്റേഷനിൽ നിന്ന്....

ഹാൾട്ട് സ്റ്റേഷനിൽ നിന്ന്....

ഈ റൂട്ടിലെ ട്രെയിൻ ഷെഡ്യൂളുകളെ അടിസ്ഥാനമാക്കിയുള്ള ഹാൾട്ട് സ്റ്റേഷനും എയർപോർട്ട് ടെർമിനലിനുമിടയിൽ ഷട്ടിൽ സർവീസുകളുമാണ് നടത്തുക. കെംപെഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന പുതുതായി നിർമ്മിച്ച റെയിൽ‌വേ സ്റ്റേഷന്റെ ചിത്രം ഇന്ത്യൻ റെയിൽവേ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. "ബെംഗളൂരു വിമാനത്താവളത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും മികച്ച യാത്രാ സൗകര്യങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യും. ഈ സ്ഥലത്തെ ഹാൾട്ട് സ്റ്റേഷനുകളും ആധുനിക സൗകര്യങ്ങളോടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബെംഗളൂരു വിമാനത്താവളത്തിന് സമീപം വരുന്ന ഒരു ഹാൾട്ട് സ്റ്റേഷന്റെ ദൃശ്യങ്ങളും ഇതോടൊപ്പം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ അതിവേഗം വളർച്ച പ്രാപിക്കുന്ന നഗരമായ ബെംഗളൂരുവിൽ ഗുരുതര യാത്രാ പ്രശ്നങ്ങൾക്കിടെയാണ് പുതിയ നീക്കം.

യാത്രാ ക്ലേശത്തിന് പരിഹാരം

യാത്രാ ക്ലേശത്തിന് പരിഹാരം

കഴിഞ്ഞ ഒരു പതിറ്റാണ്ടലധികമായി ജനങ്ങളിൽ നിന്നുയരുന്ന ആവശ്യമാണ് വിമാനത്താവളത്തിലേക്ക് ഒരു പൊതുഗതാഗത ശൃംഖല ഒരുക്കണമെന്നുള്ളത്. നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലേക്കെത്താൻ റോഡ് ഗതാഗതത്തെയും സ്വകാര്യ കാറുകളെയുമാണ് യാത്രക്കാർ പ്രധാനമായും ആശ്രയിച്ചിരുന്നത്. പ്രധാനമായും ടാക്സികളാണ് യാത്രക്കാർക്ക് ആശ്വാസമായിരുന്നത്.

 സൌജന്യ സർവീസ്

സൌജന്യ സർവീസ്

ബിയാൽ ഓരോ 15 മിനിറ്റിലും റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്ക് സൌജന്യ ഷട്ടിൽ സർവീസ് ആരംഭിക്കുമെന്ന് നേരത്തെ ബെംഗളൂരു റെയിൽവേ ഡിവിഷണൽ മാനേജർ അശോക് കുമാർ വർമ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിനായി ഹാൾട്ട് സ്റ്റേഷനിലേക്കുള്ള റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തും. ഇതോടെ റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്കെത്താൻ എട്ട് മിനിറ്റ് സമയം മാത്രമാണെടുക്കുക.

മൂന്ന് ജോഡി ട്രെയിനുകൾ

മൂന്ന് ജോഡി ട്രെയിനുകൾ

വിമാനത്താവളത്തിലേക്ക് മൂന്ന് ജോഡി ട്രെയിനുകൾ സർവീസ് നടത്താനാണ് സൌത്ത് വെസ്റ്റേൺ റെയിൽവേ പദ്ധതിയിടുന്നത്. യാത്രക്കാർക്ക് ഉപയോഗപ്പെടുന്ന തരത്തിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും മൂന്ന് ജോഡി ട്രെയിനുകൾ ഓടിക്കാനുള്ള സാധ്യതയും ഇതോടെ സൗത്ത് വെസ്റ്റേൺ റെയിൽ‌വേ പരിശോധിക്കുന്നുണ്ട്. ഒരു ട്രെയിൻ ക്രാന്തിവേര സംഗൊല്ലി റായന്ന ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4.45 നും മറ്റൊരു ട്രെയിൻ രാത്രി 9 നും പുറപ്പെടും. മൂന്നാമത്തെ ട്രെയിൻ യെലഹങ്കയിൽ നിന്ന് രാവിലെ 7 ന് പുറപ്പെടും. മടക്കയാത്രയ്ക്കായി ദേവനഹള്ളിയിൽ നിന്ന് രാവിലെ 6.30, രാവിലെ 7.45, രാത്രി 10.30 ന് ട്രെയിനുകൾ പുറപ്പെടും.

Read more about: bengaluru
English summary

Soon, Bengaluru's International airport will get rail connectivity, details are here..

Soon, Bengaluru's International airport will get rail connectivity, details are here..
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X