സ്വർണം ആഭരണമായി വേണ്ടാത്തവർക്ക് മെയ് 11 മുതൽ സർക്കാരിന്റെ സ്വർണ ബോണ്ട് വാങ്ങാം, എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോവറിൻ ഗോൾഡ് ബോണ്ടിന്റെ പുതിയ സബ്സ്ക്രിപ്ഷൻ മെയ് 11 ന് ആരംഭിക്കുമെന്ന് റിസർവ് ബാങ്ക് (ആർ‌ബി‌ഐ) വെള്ളിയാഴ്ച അറിയിച്ചു. സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2020-21ലെ സീരീസ് II വിൽപ്പനയാണ് മെയ് 11ന് ആരംഭിക്കുന്നത്. നിങ്ങൾ സ്വർണത്തിൽ ദീർഘകാല നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വർണം ആഭരണമായി വാങ്ങുന്നതിലും ലാഭം സ്വർണ ബോണ്ടിൽ നിക്ഷേപം നടത്തുന്നതാണ്. സോവറിൻ ഗോൾഡ് ബോണ്ട് സീരീസ് I വിൽപ്പന ഏപ്രിൽ മാസത്തിൽ അക്ഷയ തൃതീയയോട് അനുബന്ധിച്ച് നടന്നിരുന്നു.

 

വിശദാംശങ്ങൾ

വിശദാംശങ്ങൾ

ഗോൾഡ് ബോണ്ട് പദ്ധതിയെക്കുറിച്ചുള്ള 2020-21-സീരീസ് II വിശദാംശങ്ങൾ

  • ഇഷ്യു തീയതി: 2020 മെയ് 11 മുതൽ 15 വരെ
  • ഇഷ്യു വില: ഒരു ഗ്രാമിന് 4,590 രൂപ
  • കിഴിവ്: ഓൺലൈനായി അപേക്ഷിക്കുകയും പണമടയ്ക്കുകയും ചെയ്യുന്നവർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് നൽകും. അത്തരം നിക്ഷേപകർക്ക് ഇഷ്യു വില ഗ്രാമിന് 4,540 രൂപയായിരിക്കും.
യോഗ്യത, കാലാവധി

യോഗ്യത, കാലാവധി

  • യോഗ്യത: ഇന്ത്യയിലെ സ്ഥിര താമസക്കാർ‌, എച്ച്‌യു‌എഫുകൾ‌, ട്രസ്റ്റുകൾ‌, സർവകലാശാലകൾ‌, ചാരിറ്റബിൾ‌ സ്ഥാപനങ്ങൾ‌ എന്നിവർക്ക് മാത്രമേ വാങ്ങാൻ സാധിക്കൂ.
  • കാലാവധി: പലിശ പേയ്‌മെന്റ് തീയതികളിൽ 5 വർഷത്തിനുശേഷം എക്സിറ്റ് ഓപ്ഷനുമായി ആകെ 8 വർഷം.
  • കുറഞ്ഞ നിക്ഷേപം: 1 ഗ്രാം സ്വർണം.
  • പരമാവധി പരിധി: വ്യക്തികൾക്ക് 4 കിലോയും എച്ച്‌യു‌എഫും ട്രസ്റ്റുകൾക്കും സമാന സ്ഥാപനങ്ങൾക്കും 20 കിലോഗ്രാമും ഒരു വർഷത്തിൽ വാങ്ങാം
എന്താണ് സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി?

എന്താണ് സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി?

സ്വർണത്തിന്റെ യൂണിറ്റുകൾ സർക്കാർ സുരക്ഷിതത്വത്തിൽ വാങ്ങാവുന്ന പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) പദ്ധതി. ഈ സ്കീമിലൂടെ നിങ്ങൾക്ക് ഒരു നിശ്ചിത ഭാരം സ്വർണ്ണം സ്വന്തമാക്കുമ്പോൾ, ഒരു ബോണ്ടിന്റെ രൂപത്തിൽ സമാന മൂല്യം നിങ്ങൾ സ്വന്തമാക്കുമെന്നാണ് ഇതിനർത്ഥം. മെച്യുരിറ്റി സമയത്ത് ബോണ്ടുകളിൽ നിന്ന് നേടിയ പലിശയും നിങ്ങൾക്ക് ലഭിക്കും. ഗോൾഡ് ബോണ്ടിന്റെ വിൽപ്പന റിസർവ് ബാങ്ക് (ആർ‌ബി‌ഐ) പുറപ്പെടുവിക്കുകയും അറിയിപ്പുകൾ വഴി മുൻ‌കൂട്ടി അറിയിക്കുകയും ചെയ്യും.

ആരംഭിച്ചത് എന്ന്?

ആരംഭിച്ചത് എന്ന്?

ഭൌതിക സ്വർണ്ണത്തിന്റെ ആവശ്യം കുറയ്ക്കുന്നതിനും ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വർണം വാങ്ങുന്നതിനും സാമ്പത്തിക ലാഭത്തിലേക്ക് മാറ്റുന്നതിനുമാണ് 2015 നവംബറിൽ പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ താമസക്കാർക്ക് ഡീമാറ്റ് രൂപത്തിൽ സ്വർണം കൈവശം വയ്ക്കാൻ പദ്ധതി അനുവദിക്കുന്നു.

എങ്ങനെ വാങ്ങാം?

എങ്ങനെ വാങ്ങാം?

സോവറിൻ ഗോൾഡ് ബോണ്ടുകൾ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, നിയുക്ത പോസ്റ്റ് ഓഫീസുകൾ, എൻ‌എസ്‌ഇ, ബി‌എസ്‌ഇ എന്നിവയിലൂടെ നേരിട്ടോ ഏജന്റുമാർ വഴിയോ വാങ്ങാം. ഇവയുടെ വെബ്‌സൈറ്റുകളിൽ നിന്നും ബ്രാഞ്ചുകളിൽ നിന്നും വാങ്ങാവുന്നതാണ്. രാജ്യവ്യാപകമായി ലോക്ക്ഡൌൺ ആയതിനാൽ ഓൺലൈൻ വഴി വാങ്ങുന്നതാകും മികച്ച ഓപ്ഷൻ. ഈ ബോണ്ടുകളുടെ ഇഷ്യു വില നിങ്ങൾക്ക് പണമായി (20,000 രൂപ വരെ), ചെക്ക്, ബോണ്ടുകൾ, ഡിഡി അല്ലെങ്കിൽ ഇലക്ട്രോണിക് ട്രാൻസ്ഫർ എന്നിവ വഴി അടയ്ക്കാം.

സ്വർണം നമ്പർ വൺ

സ്വർണം നമ്പർ വൺ

കൊവിഡ് 19 മഹാമാരി മൂലമുള്ള അനിശ്ചിതത്വം കാരണം ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ അപകട സാധ്യത നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ 2020 ൽ സ്വർണം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിക്ഷേപ മാർഗമായി മാറി. സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള മികച്ച മാർഗങ്ങളിൽ ഒന്നാണ് സ്വർണ ബോണ്ടുകൾ. കാരണം ഇവ ഓൺലൈനിൽ വാങ്ങാനും സർക്കാർ സുരക്ഷിതത്വവും ഉറപ്പ് നൽകുന്നു. 8 വർഷം (മെച്യൂരിറ്റി വരെ) മുഴുവൻ കാലാവധിയും കൈവശം വച്ചാൽ, ലോഹത്തിന്റെ വിലയിലും പലിശ (കൂപ്പൺ) വരുമാനത്തിലും നിക്ഷേപകർക്ക് നേട്ടമുണ്ടാക്കും.

English summary

Sovereign Gold Bond Issue Opens On 11 May | സ്വർണം ആഭരണമായി വേണ്ടാത്തവർക്ക് മെയ് 11 മുതൽ സ്വർണ ബോണ്ട് വാങ്ങാം, എങ്ങനെ?

The Reserve Bank of India (RBI) on Friday said it will launch a new subscription of the Sovereign Gold Bond on May 11. Read in malayalam.
Story first published: Saturday, May 9, 2020, 15:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X