നാളെ മുതൽ സർക്കാരിന്റെ സ്വർണ വിൽപ്പന, സ്വർണം വാങ്ങാൻ ഏറ്റവും നല്ല സമയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗവൺമെന്റിന്റെ സോവറിൻ ഗോൾഡ് ബോണ്ട് സ്കീമിന്റെ (എസ്‌ജിബി) 2020-21 സാമ്പത്തിക വർഷത്തെ എട്ടാമത്തെ ഗോൾഡ് ബോണ്ട് വിൽപ്പന നവംബർ 9ന് ആരംഭിക്കും. ദീപാവലി, ധൻതേരസ് ഉത്സവങ്ങൾക്ക് ഒരാഴ്ച മുമ്പാണ് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുന്നത്. നവംബർ 13ന് വിൽപ്പന അവസാനിക്കും. പദ്ധതിക്കായി ഓൺലൈനായി അപേക്ഷിക്കുന്നവർക്കും പണമടയ്ക്കുന്നവർക്കും ഗ്രാമിന് 50 രൂപ കിഴിവ് നൽകാൻ സർക്കാരും റിസർവ് ബാങ്കും തീരുമാനിച്ചതായി ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

 

ഇഷ്യു വില

ഇഷ്യു വില

ഇത്തവണ ഇഷ്യു വില ഗ്രാമിന് 5,177 രൂപയും ഓൺലൈനിൽ അപേക്ഷിക്കുന്നവർക്ക് ഗ്രാമിന് 5,127 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വർണാഭരണങ്ങൾ കൈവശം വയ്ക്കുന്നതിന് പകരമാണ് സ്വർണ ബോണ്ടുകൾ വാങ്ങാവുന്നതാണ്. ഇതിനായ നിക്ഷേപകർ ഇഷ്യു വില പൂർണമായി അടയ്ക്കുകയും ബോണ്ടുകൾ കാലാവധി പൂർത്തിയാകുമ്പോൾ തിരിച്ചെടുക്കുകയും ചെയ്യാം. സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് സ്വർണ ബോണ്ട് വിൽക്കുന്നത്.

സോവറിൻ ഗോൾഡ് ബോണ്ട് സബ്‌സ്‌ക്രിപ്‌ഷൻ നാളെ ആരംഭിക്കും; സ്വർണം വാങ്ങാൻ നിങ്ങൾ അറിയേണ്ടതെല്ലാം

നിങ്ങൾ നിക്ഷേപിക്കുമോ?

നിങ്ങൾ നിക്ഷേപിക്കുമോ?

നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിനോ അല്ലെങ്കിൽ ഭാവിയിൽ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതി മികച്ച നിക്ഷേപ മാർഗമാണ്. സ്വർണാഭരണം വാങ്ങി സൂക്ഷിക്കുന്നതിനേക്കാൾ വാങ്ങുന്ന സ്വർണ ബോണ്ടിന് 2.5% പലിശ നിങ്ങൾക്ക് ലഭിക്കും. നിക്ഷേപത്തിന്റെ മൂലധന നേട്ട നികുതി വീണ്ടെടുക്കൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കപ്പെടും.

സ്വർണ ബോണ്ട് ആഭരണത്തേക്കാൾ ലാഭം; സോവറിൻ ഗോൾഡ് ബോണ്ട് വിൽപ്പന ഇന്ന് മുതൽ

പലിശ

പലിശ

പ്രാരംഭ നിക്ഷേപ തുകയുടെ 2.50 ശതമാനം നിരക്കിൽ സ്വർണ്ണ ബോണ്ടുകളിൽ നിന്ന് നിങ്ങൾക്ക് പലിശ നേടാനാകും. പലിശ യഥാസമയം നിക്ഷേപകന്റെ ബാങ്ക് അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. വളരെ കുറഞ്ഞ കാലയളവിലേയ്ക്ക് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു നല്ല നിക്ഷേപ മാർഗമായിരിക്കില്ല. ട്രേഡിംഗിനോ ഇത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല ആശയമായിരിക്കില്ല. അത്തരം നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഗോൾഡ് ഇ‌ടി‌എഫുകളായിരിക്കും മികച്ച നിക്ഷേപ മാർഗം.

സ്വർണ്ണ ബോണ്ടുകളിൽ നിക്ഷേപിക്കാൻ ഇത് നല്ല സമയമാണോ?

സ്വർണ്ണ ബോണ്ടുകളിൽ നിക്ഷേപിക്കാൻ ഇത് നല്ല സമയമാണോ?

സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വത്തിൽ നിന്ന് സുരക്ഷ നൽകുന്ന ഒരു സുരക്ഷിത സങ്കേതമാണ് സ്വർണം. അതിനാൽ, നിക്ഷേപകർ അവരുടെ പോർട്ട് ഫോളിയോയുടെ കുറഞ്ഞത് 10% -15% സ്വർണത്തിൽ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് വിലയിരുത്തൽ. സ്വർണം ആഭരണ രൂപയിൽ കൈവശം വയ്ക്കുന്നതിന് സോവറിൻ ഗോൾഡ് ബോണ്ടുകൾ മികച്ച ഒരു ബദലാണ്. സംഭരണത്തിന്റെ അപകടസാധ്യതകളും ചെലവുകളും ഇത് ഇല്ലാതാക്കുന്നു.

ആഭരണത്തേക്കാൾ ലാഭം

ആഭരണത്തേക്കാൾ ലാഭം

ആഭരണ രൂപത്തിൽ സ്വർണം വാങ്ങുമ്പോഴുള്ള അധിക ചാർജുകൾ ഗോൾഡ് ബോണ്ട് വാങ്ങുമ്പോൾ ഈടാക്കുന്നില്ല. പരിശുദ്ധിയുടെ കാര്യത്തിലും സ്വർണ ബോണ്ടുകൾ സ്വതന്ത്രമാണ്. ബോണ്ടുകൾ ഡീമാറ്റ് രൂപത്തിലാണ് സൂക്ഷിച്ചിക്കുന്നത്. ഇന്ത്യയിലെ വിവാഹങ്ങൾ അല്ലെങ്കിൽ മറ്റ് ശുഭ കാര്യങ്ങൾ എന്നിവയ്ക്ക് സ്വർണം അവിഭാജ്യ ഘടകമായതിനാൽ ഏഴ് വർഷത്തെ സമയത്തിന് ശേഷം നിങ്ങൾക്ക് ഗോൾഡ് ബോണ്ടുകൾ പിൻവലിച്ച് സ്വർണം വാങ്ങാവുന്നതാണ്.

സ്വർണ വില വീണ്ടും ഉയരങ്ങളിലേയ്ക്ക്, കേരളത്തിൽ രണ്ട് മാസത്തിടയിലെ ഏറ്റവും ഉയർന്ന വില

English summary

Sovereign Gold Bond Sale From Nov 9, Issue price, Maturity Period And Key Things To Know | നാളെ മുതൽ സർക്കാരിന്റെ സ്വർണ വിൽപ്പന, സ്വർണം വാങ്ങാൻ ഏറ്റവും നല്ല സമയം

The eighth Gold Bond sale for the 2020-21 financial year will begin on November 9th. Read in malayalam.
Story first published: Sunday, November 8, 2020, 13:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X