സോവറിൻ ഗോൾഡ് ബോണ്ട് ആറാം ഘട്ട വിൽപ്പന തിങ്കളാഴ്ച്ച മുതൽ, ഇഷ്യു വില ഗ്രാമിന് 5,117 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോവറിൻ ഗോൾഡ് ബോണ്ട് സ്കീമിന്റെ ആറാം ഘട്ട ഇഷ്യു വില ഗ്രാമിന് 5,117 രൂപയായി നിശ്ചയിച്ചു. 2020-21 സോവറിൻ ഗോൾഡ് ബോണ്ട് (സീരീസ് VI) വിൽപ്പന 2020 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 04 വരെ തുറക്കും. സെറ്റിൽമെന്റ് തീയതി 2020 സെപ്റ്റംബർ 08 ആണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ, ബോണ്ടിന്റെ മൂല്യം ശരാശരി ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് ഓഗസ്റ്റ് 26 മുതൽ 28 വരെയുള്ള തീയതികളിലെ സ്വർണ വിലയെ അടിസ്ഥാനമാക്കുമ്പോൾ ഒരു ഗ്രാമിന്റെ ശരാശരി വില 5,117 രൂപയാണ്.

 

ഇഷ്യു വില

ഇഷ്യു വില

ഓൺ‌ലൈൻ വഴി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഇഷ്യു വിലയിൽ നിന്ന് ഒരു ഗ്രാമിന് 50 രൂപ കിഴിവ് അനുവദിക്കാൻ ഇന്ത്യൻ സർക്കാർ റിസർവ് ബാങ്കുമായി കൂടിയാലോചിച്ച് തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡിജിറ്റൽ മോഡ് വഴിയാണ് പണമടയ്ക്കുന്നതെങ്കിൽ അത്തരം നിക്ഷേപകർക്ക്, ഗോൾഡ് ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 5,067 രൂപയായിരിക്കും.

കേരളത്തിൽ സ്വർണ വില പവന് 42000ൽ നിന്ന് 38000ൽ എത്തി; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

സോവറിൻ ഗോൾഡ് ബോണ്ടുകളുടെ വില

സോവറിൻ ഗോൾഡ് ബോണ്ടുകളുടെ വില

മുംബൈ ആസ്ഥാനമായുള്ള ഇൻഡസ്ട്രി ബോഡി ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ (ഐബിജെഎ) നൽകുന്ന സ്പോട്ട് നിരക്കുകളുടെ ലളിതമായ ശരാശരി അടിസ്ഥാനമാക്കിയാണ് ഇഷ്യു വില കണക്കാക്കുന്നത്.

കേരളത്തിൽ സ്വർണ വിലയിൽ വൻ ഇടിവ്; വിവാഹക്കാർക്ക് ആശ്വാസം

എസ്‌ജിബി നിക്ഷേപ പരിധി

എസ്‌ജിബി നിക്ഷേപ പരിധി

എസ്‌ജി‌ബിക്കുള്ള അപേക്ഷ കുറഞ്ഞത് ഒരു ഗ്രാമിലും ഒരു ഗ്രാം ഗുണിതത്തിലും അനുവദനീയമായ പരിധി വരെ നൽകാം. ഓരോ സാമ്പത്തിക വർഷത്തിലും ഒരു വ്യക്തിക്കും ഒരു എച്ച് യു എഫിനും നാല് കിലോ വരെ എസ്‌ജിബികളിൽ നിക്ഷേപിക്കാൻ കഴിയും. യോഗ്യതയുള്ള മറ്റ് സ്ഥാപനങ്ങൾക്ക് ഒരു വർഷത്തിൽ 20 കിലോഗ്രാം വരെ നിക്ഷേപിക്കാൻ കഴിയും.

സ്വർണ്ണ ബോണ്ടുകൾ എവിടെ നിന്ന് വാങ്ങാം?

സ്വർണ്ണ ബോണ്ടുകൾ എവിടെ നിന്ന് വാങ്ങാം?

യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് നിയുക്ത പോസ്റ്റോഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ബിഎസ്ഇ, എൻ‌എസ്‌ഇ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ എന്നിവയിൽ നിന്ന് സ്വർണ്ണ ബോണ്ടുകൾ വാങ്ങാൻ കഴിയും.

English summary

Sovereign Gold Bond series VI issue on monday, price at Rs 5,117 per gram | സോവറിൻ ഗോൾഡ് ബോണ്ട് ആറാം ഘട്ട വിൽപ്പന തിങ്കളാഴ്ച്ച മുതൽ, ഇഷ്യു വില ഗ്രാമിന് 5,117 രൂപ

The issue price of the sixth phase of the Sovereign Gold Bond Scheme has been fixed at Rs 5,117 per gram. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X