സോവറിൻ ഗോൾഡ് ബോണ്ട് സബ്‌സ്‌ക്രിപ്‌ഷൻ ഇന്ന് അവസാനിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിങ്കളാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന ഈ സാമ്പത്തിക വർഷത്തെ സോവറിൻ ​ഗോൾഡ് ബോണ്ടുകളുടെ ഒൻപതാം ഘട്ട വിൽപ്പന ഇന്ന് അവസാനിക്കും. സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2020-21ലെ ഒൻപതാം സീരീസ് ഇഷ്യു വില ഒരു ഗ്രാമിന് 5,000 രൂപയാണ്. ഓൺലൈനായി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. അത്തരം നിക്ഷേപകർക്ക്, സ്വർണ്ണ ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,950 ഡോളർ ആയിരിക്കും.

 

സ്വർണ ബോണ്ടിൽ നിക്ഷേപിക്കാൻ പറ്റിയ സമയം, കഴിഞ്ഞ തവണത്തേക്കാൾ 4% വിലക്കുറവ്

ദീർഘകാലത്തേക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള നല്ലൊരു മാർഗമാണ് സോവറിൻ ​ഗോൾഡ് ബോണ്ടുകൾ എന്ന് വിശകലന വിദഗ്ധർ പറയുന്നു. അധിക പലിശയും മൂലധന നേട്ട നികുതി ഇളവും സ്വർണ ബോണ്ടുകളുടെ പ്രത്യേകതയാണ്. ബോണ്ടുകൾ കാലാവധി പൂർത്തിയാകുന്നതുവരെ കൈവശം വച്ചാൽ ഉയർന്ന വരുമാനം ലഭിക്കും.

സോവറിൻ ഗോൾഡ് ബോണ്ട് സബ്‌സ്‌ക്രിപ്‌ഷൻ ഇന്ന് അവസാനിക്കും

സ്വർണ്ണ ബോണ്ടുകൾ നിക്ഷേപകർക്ക് 2.50% വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സ്വർണ ബോണ്ടുകളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ഗ്രാം ആണ്. എട്ട് വർഷത്തെ കാലാവധിയാണ് ഗോൾഡ് ബോണ്ടുകൾക്കുള്ളത്. അന്നത്തെ നിലവിലെ സ്വർണ വിലയെ അടിസ്ഥാനമാക്കിയാണ് വീണ്ടെടുക്കൽ വില.

സോവറിൻ ഗോൾഡ് ബോണ്ട് ആറാം ഘട്ട വിൽപ്പന തിങ്കളാഴ്ച്ച മുതൽ, ഇഷ്യു വില ഗ്രാമിന് 5,117 രൂപ

മൂലധന നേട്ടങ്ങൾ, എന്തെങ്കിലും ഉണ്ടെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നികുതി രഹിതമാണ്. സ്വർണ്ണ ബോണ്ടുകളിൽ ലഭ്യമായ ഏറ്റവും മികച്ച ആനുകൂല്യമാണിത്. ഇന്ത്യൻ സർക്കാരിനു വേണ്ടി റിസർവ് ബാങ്ക് ഇന്ത്യയാണ് സോവറിൻ ​ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്.

English summary

Sovereign Gold Bond subscription ends today | സോവറിൻ ഗോൾഡ് ബോണ്ട് സബ്‌സ്‌ക്രിപ്‌ഷൻ ഇന്ന് അവസാനിക്കും

The ninth series of Sovereign Gold Bonds for the current financial year, which opened on Monday will end today. Read in malayalam.
Story first published: Friday, January 1, 2021, 15:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X