സ്വര്‍ണ ബോണ്ടുകളില്‍ മാര്‍ച്ച് 1 മുതല്‍ വീണ്ടും നിക്ഷേപിക്കാം; ഇഷ്യു വില ഗ്രാമിന് 4,662 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണവില കുറഞ്ഞുനില്‍ക്കെ കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ ബോണ്ടിന്റെ (സോവറീന്‍ ഗോള്‍ഡ് ബോണ്ട്) അടുത്തഘട്ട വില്‍പ്പന മാര്‍ച്ച് 1 മുതല്‍ 5 വരെ നടക്കും. നടപ്പു സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എട്ടാമത്തെ ബോണ്ട് വില്‍പ്പനയാണിത്. 999 പരിശുദ്ധിയുള്ള 1 ഗ്രാം സ്വര്‍ണമാണ് ബോണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം. വ്യക്തികള്‍ക്ക് 4 കിലോ വരെ സ്വര്‍ണം ബോണ്ടായി വാങ്ങാം. ഇതേസമയം, ട്രസ്റ്റുകള്‍ക്കും മറ്റു സമാന സ്ഥാപനങ്ങള്‍ക്കും 20 കിലോ വരെ നിക്ഷേപം നടത്താന്‍ അവസരമുണ്ട്.

 

സ്വര്‍ണ ബോണ്ടുകളില്‍ മാര്‍ച്ച് 1 മുതല്‍ വീണ്ടും നിക്ഷേപിക്കാം; ഇഷ്യു വില ഗ്രാമിന് 4,662 രൂപ

ഇത്തവണ ഗ്രാമിന് 4,662 രൂപയാണ് ബോണ്ടിന്റെ ഇഷ്യു വില. ഓണ്‍ലൈന്‍ വഴി ബോണ്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ വീതം കിഴിവ് ലഭിക്കും. അതായത് ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് ഗ്രാമിന്റെ ഇഷ്യു വില 4,612 രൂപയായിരിക്കും. ഇതേസമയം ഓണ്‍ലൈന്‍ അപേക്ഷകര്‍ ഡിജിറ്റല്‍ മാര്‍ഗം തന്നെ പണം അടയ്ക്കണം. എട്ടു വര്‍ഷമാണ് സ്വര്‍ണ ബോണ്ടിന്റെ കാലാവധി. എന്നാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ ബോണ്ട് പിന്‍വലിക്കാന്‍ നിക്ഷേപകര്‍ക്ക് അവസരമുണ്ട്. സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന നേട്ടത്തിന് പുറമെ 2.50 ശതമാനം അധിക പലിശ ലഭിക്കുമെന്നതാണ് സ്വര്‍ണ ബോണ്ട് പദ്ധതിയുടെ പ്രധാന ആകര്‍ഷണം.

തിരഞ്ഞെടുത്ത ബാങ്കുകള്‍ (ചെറുകിട ധനകാര്യ ബാങ്കുകളും പെയ്‌മെന്റ് ബാങ്കുകളും ഒഴികെ), ഓഹരി ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, തപാല്‍ ഓഫീസുകള്‍, ഓഹരി എക്‌സ്‌ചേഞ്ചുകള്‍ (ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും) എന്നിവ വഴിയാണ് റിസര്‍വ് ബാങ്ക് സ്വര്‍ണ ബോണ്ടുകള്‍ വില്‍ക്കുന്നത്. 2015 നവംബറിലാണ് സ്വര്‍ണ ബോണ്ടുകള്‍ രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത്. ഭൗതിക സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് കുറയ്ക്കുകയും ജനങ്ങളില്‍ ചിട്ടയാര്‍ന്ന സമ്പാദ്യശീലം വളര്‍ത്തുകയുമാണ് സ്വര്‍ണ ബോണ്ടുകള്‍ ആത്യന്തിക ലക്ഷ്യം. ഇതേസമയം, നിലവില്‍ സ്വര്‍ണവില താഴ്ന്ന നിലയിലാണ് തുടരുന്നത്.

പവന് 440 രൂപയും ഗ്രാമിന് 55 രൂപയും ഇന്ന് വില കുറഞ്ഞു. ഇതോടെ സ്വര്‍ണം പവന് 34,160 രൂപയായി ഇന്നത്തെ നിരക്ക്; ഗ്രാമിന് വില 4,270 രൂപ. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലനിലവാരമാണിത്. രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തി പ്രാപിക്കുന്നതും യുഎസ് ട്രഷറി വരുമാനം കുതിച്ചുയരുന്നതുമാണ് സ്വര്‍ണത്തിന്റെ തിളക്കം മങ്ങാനുള്ള കാരണം. ഇതേസമയം, സ്വര്‍ണത്തില്‍ ദീര്‍ഘകാലം നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയം ഇതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Read more about: gold bond gold
English summary

Sovereign Gold Bond: Subscription To Open From March 1 To 5; Issue Price Rs 4,662 Per Gram

Sovereign Gold Bond: Subscription To Open From March 1 To 5; Issue Price Rs 4,662 Per Gram. Read in Malayalam.
Story first published: Saturday, February 27, 2021, 15:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X