ഇന്ന് മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് സ്പൈസ് ജെറ്റ് വിമാന സർവ്വീസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലൈ 12 മുതൽ 26 വരെ നാല് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് യുഎഇയിലെ റാസ് അൽ ഖൈമയിലേക്ക് സ്പൈസ് ജെറ്റ് സർവീസ് നടത്തും. യോഗ്യതയുള്ള, ഐ‌സി‌എ അംഗീകാരമുള്ള യു‌എഇ സ്ഥിരതാമസക്കാർക്ക് ജൂലൈ 12 നും ജൂലൈ 26 നും ഇടയിൽ നാല് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് റാസ് അൽ ഖൈമയിലേക്ക് യാത്ര ചെയ്യാനാകുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു.

 

എന്താണ് ഐ‌സി‌എ?

എന്താണ് ഐ‌സി‌എ?

ഐ‌സി‌എ എന്നാൽ യു‌എഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ആണ്. യുഎഇയുടെ സാധുവായ റെസിഡൻസി പെർമിറ്റ് ഉള്ള ഒരു യാത്രക്കാരന് ആ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഐസി‌എ അനുമതി ആവശ്യമാണ്. ഇതിനായി ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്.

സ്പൈസ് ജെറ്റിന്റെ 12 പുതിയ ആഭ്യന്തര സർവ്വീസുകൾ ഉടൻ ആരംഭിക്കും

സർവ്വീസ് എവിടെ നിന്ന്?

സർവ്വീസ് എവിടെ നിന്ന്?

ഡൽഹി, മുംബൈ, കോഴിക്കോട്, കൊച്ചി എന്നീ വിമാനത്താവളങ്ങളിൽ നിന്നാണ് യുഎഇയിലേക്ക് വിമാന സർവീസ് നടത്തുന്നതെന്ന് സ്പൈറ്റ് ജെറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു. ഈ വിമാനങ്ങൾ യു‌എഇയിലേക്ക് പോകുന്ന യാത്രക്കാരെ മാത്രമേ അനുവദിക്കീ. റാസ് അൽ-ഖൈമ വിമാനത്താവളത്തിൽ നിന്ന് ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗജന്യമായി കോച്ചുകളും സ്പൈസ് ജെറ്റ് നൽകും.

വിമാന സർവ്വീസ് ഇല്ല

വിമാന സർവ്വീസ് ഇല്ല

കൊറോണ വൈറസ് പകർച്ചവ്യാധി മൂലം മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രാ വിമാനങ്ങളും ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്. യുഎഇയിൽ സാധുവായ റസിഡൻസ് പെർമിറ്റുള്ളവരും ഇപ്പോൾ ഇന്ത്യയിലുള്ളവരുമായ നിരവധി ഇന്ത്യൻ പൗരന്മാർ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാനങ്ങളുടെ അഭാവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പരാതിപ്പെട്ടിരുന്നു.

സ്പൈസ് ജെറ്റ് ഓഫർ സെയിൽ; വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയ സമയം

ഇന്ത്യൻ വിമാന കമ്പനികൾക്ക്

ഇന്ത്യൻ വിമാന കമ്പനികൾക്ക്

ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് പ്രവാസികളെ കൊണ്ടുവരാൻ പോകുന്ന ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഐസിഎ അംഗീകാരമുള്ള യുഎഇ നിവാസികളെ (ഇന്ത്യയിൽ നിന്ന് യു‌എഇയിലേക്ക്) കൊണ്ടു പോകാനും അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഡൽഹിയ്ക്ക് പറക്കുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റുമായി സ്‌പൈസ് ജെറ്റ്

English summary

SpiceJet flight from India to UAE | ഇന്ന് മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് സ്പൈസ് ജെറ്റ് വിമാന സർവ്വീസ്

SpiceJet will operate flights from four Indian cities to Ras Al Khaimah in the UAE from July 12 to 26. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X