ഡൽഹിയ്ക്ക് പറക്കുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റുമായി സ്‌പൈസ് ജെറ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: ഡൽഹി നഗരസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മികച്ച ഓഫറുമായി എത്തുകയാണ് സ്‌പൈസ് ജെറ്റ്. യാത്രക്കാർക്കായി സൗജന്യ വിമാന യാത്രയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 8-ന് നടക്കാനിരിക്കുന്ന ഡൽഹി നഗരസഭ തിരഞ്ഞെടുപ്പിന് പങ്കെടുക്കാൻ പോകുന്ന വോട്ടർമാർക്കാണ് സ്‌പൈസ് ജെറ്റ് സൗജന്യ ടിക്കറ്റ് നേടാനുള്ള അവസരം ഒരുക്കുന്നത്. 'സ്‌പൈസ് ഡെമോക്രസി' എന്ന ഓഫറിനു വേണ്ടി സ്‌പൈസ്‌ജെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഓൺലൈനായി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്.

 

യാത്രക്കാർക്കായി നൂറുകണക്കിന് സൗജന്യ ടിക്കറ്റുകൾ നൽകുന്നതായി കമ്പനി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഈ ഓഫർ പ്രകാരം നികുതികളും മറ്റ് സർചാർജുകളും ഒഴികെ യാത്രക്കാർക്ക് ടിക്കറ്റിന്റെ മുഴുവന്‍ തുകയും സ്‌പൈസ് ജെറ്റ് തിരിച്ചു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സ്പൈസ് ജെറ്റിന്റെ പുതിയ ഓഫറിന് യത്രക്കാർക്ക് ഫെബ്രുവരി 5 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരെ അവരുടെ ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം എയർലൈനിന്റെ ഇന്റേണൽ പാനൽ തിരഞ്ഞെടുക്കുന്നതാണ്. ഈ ഓഫർ പ്രകാരം, നിങ്ങൾ ഡൽഹിയിലേക്ക് യാത്രചെയ്‌ത് ഫെബ്രുവരി 8-ന് തന്നെ മടങ്ങുകയാണെങ്കിൽ എയർലൈൻ ടിക്കറ്റുകളുടെ (അപ്പ് ആൻഡ് ഡൗൺ‌) മുഴുവൻ അടിസ്ഥാന നിരക്കുകളും തിരികെ നൽകും. ഫെബ്രുവരി 7-ന് ഡൽഹിയിലേക്ക് പോകാനും ഫെബ്രുവരി 8-ന് മടങ്ങാനും അല്ലെങ്കിൽ ഫെബ്രുവരി 8-ന് പോയശേഷം 9-ന് മടങ്ങാനുമാണ് നിങ്ങളുടെ പ്ലാനെങ്കിൽ വൺവേ ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് മാത്രം തിരികെ നൽകുന്നതാണ്.

അനിൽ അംബാനിയുടെ മക്കൾ റിലയൻസ് ഇൻഫ്രാ ബോർഡിൽ നിന്ന് രാജി വച്ചു

ഡൽഹിയ്ക്ക് പറക്കുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റുമായി സ്‌പൈസ് ജെറ്റ്

സ്‌പൈസ് ജെറ്റിന്റെ ഈ ഓഫർ എങ്ങനെ ലഭിക്കും?

ഈ ഓഫർ ലഭിക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 5 വരെ ഉണ്ടായിരിക്കും, കമ്പനി ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന യാത്രക്കാരെ ഫെബ്രുവരി 6-ന് തന്നെ അറിയിക്കുന്നതാണ്. ഇങ്ങനെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത യാത്രക്കാർക്ക് അടിസ്ഥാന നിരക്ക് ഈടാക്കുന്ന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഒരു ലിങ്ക് നൽകും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത യാത്രക്കാർ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തതിനുശേഷം അവരുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ പ്രൊഫൈലുകളിൽ #SpiceDemocracy എന്ന ടാഗിനൊപ്പം മഷി പുരട്ടിയ വിരൽ കാണിച്ച് ഒരു സെൽഫി അപ്‌ലോഡ് ചെയ്യേണ്ടതാണ്.

English summary

ഡൽഹിയ്ക്ക് പറക്കുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റുമായി സ്‌പൈസ് ജെറ്റ് | SpiceJet is coming up with the best offer for the Delhi Municipal elections

SpiceJet is coming up with the best offer for the Delhi Municipal elections
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X