ഇന്ധന വില വര്‍ധിപ്പിച്ചത് കേന്ദ്രം, സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ പതിമൂന്ന് ദിവസങ്ങളായി രാജ്യത്ത് ഇന്ധന വില വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ പെട്രോളിനേയും ഡീസലിനേയും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിനോട് കേന്ദ്ര സര്‍ക്കാരിന് യോജിപ്പാണെങ്കിലും സംസ്ഥാനങ്ങള്‍ അനുകൂലിക്കുന്നില്ല. വന്‍ നികുതി നഷ്ടം സംസ്ഥാനങ്ങള്‍ക്കുണ്ടാവും എന്ന കാരണത്താലാണിത്.

 

വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വിലയില്‍ കുറവ് വരാനുളള സാധ്യതകള്‍ കാണുന്നില്ല. കേരളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഇന്ധന വില. സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് വ്യക്തമാക്കി. ഇന്ധന വില വര്‍ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാരാണ്, കേരളം ഇതുവരെ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല, ധനമന്ത്രി വ്യക്തമാക്കി.

ഇന്ധന വില വര്‍ധിപ്പിച്ചത് കേന്ദ്രം, സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

കേരളം സാമ്പത്തിക സ്ഥിതി മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്നും അതിനാല്‍ ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്നും തോമസ് ഐസക് പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നുണ്ടെങ്കിലും ഇന്ധന നികുതി കുറയ്ക്കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ലെന്നും ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

രാജ്യത്തെ ഇന്ധന വില വര്‍ധനവിന് കേന്ദ്ര സര്‍ക്കാര്‍ ആണ് ഉത്തരവാദിയെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. അതുകൊണ്ട് വില വര്‍ധനവിന്റെ ഉത്തരവാദിത്തം കേന്ദ്രം തന്നെ ഏറ്റെടുത്തേ തീരൂ എന്നും തോമസ് ഐസക് പറഞ്ഞു. ഇന്ധന വില പ്രശ്‌നം സംസ്ഥാനങ്ങളുടെ ചിലവില്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് തനിച്ച് ഇന്ധന വില വര്‍ധനവ് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചത്. സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും കൂടിയാലോചിച്ച് വേണം പ്രശ്‌നം പരിഹരിക്കാന്‍ എന്നും കേന്ദ്ര ധനമന്ത്രി പറയുകയുണ്ടായി.

English summary

State will not reduce fuel tax, Says Finance Minister Thomas Isaac

State will not reduce fuel tax, Says Finance Minister Thomas Isaac
Story first published: Sunday, February 21, 2021, 17:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X