പശ്ചിമേഷ്യയിലും ആഫ്രിക്കയിലും വമ്പന്‍ ഡീല്‍; 5ജി യില്‍ സ്റ്റെര്‍ലൈറ്റിന് കിട്ടിയത് 100 മില്യണ്‍ ഡോളര്‍ ഇടപാട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യന്‍ കമ്പനിയായ സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ് ലിമിറ്റഡിന് പശ്ചിമേഷ്യയിലും ആഫ്രിക്കയിലും 5ജി ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ചത് വന്‍ ഡീല്‍. മൊത്തം 100 ദശലക്ഷം ഡോളറിന്റെ ഇടപാടാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.

ഒപ്റ്റിക്കല്‍ ഫൈബറുകളിലും കേബളുകളിലും ഹൈപ്പര്‍-സ്‌കേല്‍ നെറ്റ് വര്‍ക്കിങ് ഡിസൈനുകളിലും എല്ലാം പ്രാഗല്‍ഭ്യം തെളിയിച്ചവരാണ് ടെലികോം ഉപകരണ നിര്‍മാതാക്കളായ സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ്. 1988 ല്‍ അനില്‍ അഗര്‍വാള്‍ ആണ് കമ്പനി സ്ഥാപിച്ചത്. വിശദാംശങ്ങള്‍...

735 കോടി രൂപ
 

735 കോടി രൂപ

100 മില്യണ്‍ ഡോളര്‍ എന്നാല്‍ ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 735 കോടി രൂപ വരും. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും 5ജി വയർഡലെസ് സേവനങ്ങള്‍ക്കാവശ്യമായ നെറ്റ് വര്‍ക്കും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് ഇവരുടെ ഉത്തരവദിത്തം.

റെക്കോര്‍ഡ്

റെക്കോര്‍ഡ്

പുതിയ ഇടപാടുകൂടി ആകുമ്പോള്‍, സ്‌റ്റെര്‍ലൈറ്റിന്റെ ഓര്‍ഡര്‍ബുക്കിലെ കണക്ക് 11,300 കോടി രൂപയാകും. ഇത് സ്റ്റെര്‍ലൈറ്റിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലേയും പ്രധാന ടെലികോം ഓപ്പറേറ്റര്‍മാരുമായി ബന്ധം സ്ഥാപിക്കുന്നതിനും സഹായിക്കും.

തുടക്കം മുതല്‍ ഒടുക്കം വരെ

തുടക്കം മുതല്‍ ഒടുക്കം വരെ

5ജി വയര്‍ലെസ് സേവനങ്ങളുടെ കാര്യത്തില്‍ സ്റ്റെര്‍ലൈറ്റ് നല്‍കുന്ന സേവനങ്ങള്‍ ഗംഭീരമാണെന്നാണ് വിലയിരുത്തല്‍. എന്‍ഡ്-ടു-എന്‍ഡ് സൊല്യൂഷന്‍സ് ആണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. ചെലവുകുറഞ്ഞ രീതിയില്‍ 5ജി വയര്‍ലെസ് സേവന സൗകര്യങ്ങള്‍ ഒരുക്കാനും ഇവര്‍ക്ക് കഴിയും.

കളം മാറ്റം

കളം മാറ്റം

അടിസ്ഥാനപരമായി സ്റ്റെര്‍ലൈറ്റ് കമ്പനി ഫിക്‌സഡ് ലൈന്‍ ഉപകരണങ്ങളുടെ നിര്‍മാതാക്കളാണ്. എന്നാല്‍ 5ജി സാധ്യത തെളിഞ്ഞതോടെയാണ് ഇവര്‍ വയര്‍ലെസ് മേഖലയിലേക്ക് കൂടി കാലെടുത്ത് വച്ചത്. അത് ഗുണകരമായി ഉപയോഗപ്പെടുത്താനും സ്റ്റെര്‍ലൈറ്റിന് കഴിഞ്ഞിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ട് മുമ്പ്

മൂന്ന് പതിറ്റാണ്ട് മുമ്പ്

മൂന്ന് പതിറ്റാണ്ട് മുമ്പ്, 1988 ല്‍ ആണ് അനില്‍ അഗര്‍വാള്‍ സ്റ്റെര്‍ലൈറ്റ് സ്ഥാപിക്കുന്നത്. ഇന്ത്യ കൂടാതെ ഇറ്റലി, ചൈന, ബ്രസീല്‍ എന്നിവിടങ്ങളിലും ഇവര്‍ക്ക് നിര്‍മാണ യൂണിറ്റുകളുണ്ട്.

English summary

Sterlite Technologies Limited got 100 million dollar deal in 5G in Middle East and Africa

Sterlite Technologies Limited got 100 million dollar deal in 5G in Middle East and Africa.
Story first published: Monday, March 1, 2021, 20:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X