വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 500 പോയിന്റ് ചാടി, പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ വന്‍ കുതിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ വിപണി നേട്ടത്തില്‍ തിരശ്ശീലയിട്ടു. പുതിയ സാമ്പത്തിക വര്‍ഷം ആദ്യ ദിനം ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 50,000 പോയിന്റ് മറികടന്നു. അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്‌സ് 521 പോയിന്റ് മുന്നേറി 50,030 നില കയ്യടക്കി (1.05 ശതമാനം നേട്ടം). ദിവസ വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 49,478 പോയിന്റ് വരെ സെന്‍സെക്‌സ് വീണിരുന്നു. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 177 പോയിന്റ് മുന്നേറി 14,867 നിലയിലും ഇടപാടുകള്‍ മതിയാക്കി (1.2 ശതമാനം നേട്ടം).

 
വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 500 പോയിന്റ് ചാടി, പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ വന്‍ കുതിപ്പ്

അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനായി അമേരിക്ക പ്രഖ്യാപിച്ച 2 ലക്ഷം കോടി ഡോളറിന്റെ പാക്കേജും മാര്‍ച്ചിലെ റെക്കോര്‍ഡ് ജിഎസ്ടി വരുമാനവും ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. 'കരടിയും കാളയും' തമ്മിലെ ഇന്നത്തെ പോരാട്ടത്തില്‍ അന്തിമജയം കാളയ്‌ക്കൊപ്പമായി. സെന്‍സെക്‌സില്‍ 30 -ല്‍ 25 സ്റ്റോക്കുകളും നേട്ടത്തിലാണ് ദിവസം പിന്നിട്ടത്. നിഫ്റ്റിയില്‍ 50 -ല്‍ 41 സ്റ്റോക്കുകളും നേട്ടത്തില്‍ കാലുറപ്പിച്ചു.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫൈനാന്‍സ്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, അള്‍ട്രാടെക്ക് സിമന്റ് ഓഹരികളാണ് സെന്‍സെക്‌സില്‍ കാര്യമായി തിളങ്ങിയത്. മേല്‍പ്പറഞ്ഞ ഓഹരികളെല്ലാം 2 മുതല്‍ 4 ശതമാനം വരെ മുന്നേറി. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോകോര്‍പ്പ് ഓഹരികളാണ് നിഫ്റ്റിയില്‍ മുന്നിലെത്തിയത്. 8 ശതമാനം വരെ നേട്ടം ഇവര്‍ കാഴ്ച്ചവെച്ചു.

മറുഭാഗത്ത് ഹിന്ദുസ്താന്‍ യുണിലെവര്‍, നെസ്‌ലെ ഇന്ത്യ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഡിവിസ് ലാബ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ടൈറ്റന്‍ ഓഹരികള്‍ ഇന്ന് നഷ്ടം നേരിട്ടവരുടെ പട്ടികയില്‍ മുന്നിലുണ്ട്. 0.32 ശതമാനം മുതല്‍ 1.3 ശതമാനം വരെ തകര്‍ച്ച മേല്‍പ്പറഞ്ഞ ഓഹരികളില്‍ സംഭവിച്ചു. വിശാല വിപണികളുടെ കാര്യമെടുത്താല്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.66 ശതമാനവും ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 2 ശതമാനവും വീതം ഇന്ന് നേട്ടം കുറിച്ചിട്ടുണ്ട്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ 5 ശതമാനം മുന്നേറി. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 2.6 ശതമാനം നേട്ടവും കണ്ടെത്തി.

നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി സ്വകാര്യ ബാങ്ക്, നിഫ്റ്റി ഫാര്‍മ സൂചികകള്‍ 2 ശതമാനം വരെയാണ് കുതിച്ചത്. ഇതേസമയം, നിഫ്റ്റി ഐടിയും നിഫ്റ്റി റിയല്‍റ്റിയും 1 ശതമാനത്തിന് താഴെ മാത്രമേ നേട്ടം രേഖപ്പെടുത്തിയുള്ളൂ.

Read more about: stock market share market
English summary

Stock Market Close: Sensex Advances 521 Points; Nifty At 14,867; Metals And PSBs Surge

Stock Market Close: Sensex Advances 521 Points; Nifty At 14,867; Metals And PSBs Surge. Read in Malayalam.
Story first published: Thursday, April 1, 2021, 16:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X