വിപണി നേട്ടത്തില്‍: സെന്‍സെക്‌സ് 51,000 തൊട്ടു; 15,000 പോയിന്റില്‍ കാലുകുത്തി നിഫ്റ്റിയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ചൊവാഴ്ച്ച വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ 1 ശതമാനം വീതം മുന്നേറി. കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവരുടെ പിന്തുണയാലാണ് വിപണിയുടെ കുതിപ്പ്.

 

അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്സ് 548.41 പോയിന്റ് ചാടി 51,025.48 എന്ന നില കൈവരിച്ചു (1.16 ശതമാനം നേട്ടം). നിഫ്റ്റി ഫിഫ്റ്റി സൂചിക 142.20 പോയിന്റ് ഉയര്‍ന്ന് 15,098.40 എന്ന നിലയിലും ഇടപാടുകള്‍ മതിയാക്കി (0.95 ശതമാനം നേട്ടം).

വിപണി നേട്ടത്തില്‍: സെന്‍സെക്‌സ് 51,000 തൊട്ടു; 15,000 പോയിന്റില്‍ കാലുകുത്തി നിഫ്റ്റിയും

ലോഹ, ഫാര്‍മ, ഓട്ടോ സൂചികകളിലാണ് ഇന്ന് കാര്യമായ നഷ്ടം സംഭവിച്ചത്. നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക്ക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ഓഹരികള്‍ വലിയ നേട്ടം കൊയ്തു. ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ഗെയില്‍ ഇന്ത്യ, ഐഓസി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഹരികളാണ് ഇന്ന് വന്‍ തകര്‍ച്ച നേരിട്ടത്. വിപണിയിലെ ഇന്നത്തെ സംഭവവികാസങ്ങള്‍ ചുവടെ കാണാം.

  • അവസാന മണിക്കൂറിലെ തിരിച്ചുവരവ് സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ക്ക് തുണയായി.
  • സെന്‍സെക്‌സ് 629 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 173 പോയിന്റ് മുന്നേറി.
  • എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഓഹരികളുടെ ബലത്തില്‍ നിഫ്റ്റി ബാങ്ക് 1.7 ശതമാനം മുന്നേറി.
  • മിഡ്ക്യാപ് സൂചിക പിന്നില്‍പ്പോയി.
  • നിഫ്റ്റി ബാങ്ക് സൂചിക 590 പോയിന്റ് വര്‍ധിച്ച് 35,866 എന്ന നില കൈവരിച്ചു.
  • മിഡ്ക്യാപ് സൂചിക 125 പോയിന്റ് ഇടറി 24,024 എന്ന നിലയിലെത്തി.
  • ഫെബ്രുവരിയിലെ മികച്ച ചിത്രം ഇന്‍ഷുറന്‍സ് കമ്പനികളെ തുണച്ചു; എസ്ബിഐ ലൈഫ് 5 ശതമാനവും എച്ച്ഡിഎഫ്‌സി ലൈഫ് 2 ശതമാനവും ഉയര്‍ന്നു.
  • കൊട്ടാക്ക്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവരുടെ ബലത്തില്‍ സാമ്പത്തിക ഓഹരി സൂചികയും മുന്നേറി.
  • തുടര്‍ച്ചയായി ഒന്‍പതാം ദിവസവും ഇന്ധനവില മാറാത്ത സാഹചര്യത്തില്‍ എണ്ണ ഓഹരികള്‍ അടിപതറി.
  • എംടിഎന്‍എല്‍, കാന്‍ ഫൈനാന്‍സ്, ജെഎം ഫൈനാന്‍സ്, സ്റ്റീല്‍ സ്ട്രിപ്പ്‌സ് ഓഹരികള്‍ മിഡക്യാപില്‍ തിളങ്ങി.
  • എന്‍എംഡിസി, ഫാക്ട്, ഇക്വിറ്റാസ്, റെയിന്‍ ഇന്‍ഡ്, സിഎസ്ബി ബാങ്ക് ഓഹരികള്‍ മിഡ്ക്യാപില്‍ കാര്യമായി പതറി.

Read more about: stock market share market
English summary

Stock Market Close: Sensex Regains 51,000 Level; Nifty At 15,000 Level Again

Stock Market Close: Sensex Regains 51,000 Level; Nifty At 15,000 Level Again. Read in Malayalam.
Story first published: Tuesday, March 9, 2021, 16:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X