കോവിഡ് പേടിയില്‍ വീണുടഞ്ഞ് സെന്‍സെക്‌സ്; 1700 പോയിന്റ് ചോര്‍ന്നു, നിഫ്റ്റിയിലും വന്‍ തകര്‍ച്ച

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: stock market share market bitcoin

മുംബൈ: തിങ്കളാഴ്ച്ച വന്‍ നഷ്ടത്തില്‍ വിപണി വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യയില്‍ കുതിച്ചുയരുന്ന കോവിഡ് കേസുകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തുകയാണ്. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 1,707.94 പോയിന്റ് ചോര്‍ന്ന് 47,883.73 എന്ന നിലയിലേക്ക് എത്തി (3.44 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 524 പോയിന്റ് ഇടറി 14,310.65 എന്ന നിലയില്‍ ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു (3.53 ശതമാനം തകര്‍ച്ച). ഇന്നത്തെ വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ നിഫ്റ്റി സൂചിക 14,300 പോയിന്റിനും താഴേക്ക് കൂപ്പുകുത്തുന്നത് വിപണി കണ്ടിരുന്നു.

 

കോവിഡ് പേടിയില്‍ വീണുടഞ്ഞ് സെന്‍സെക്‌സ്; 1700 പോയിന്റ് ചോര്‍ന്നു, നിഫ്റ്റിയിലും വന്‍ തകര്‍ച്ച

ടാറ്റ മോട്ടോര്‍സ് (9.65 ശതമാനം), അദാനി പോര്‍ട്‌സ് (8.94 ശതമാനം), ബജാജ് ഫൈനാന്‍സ് (7.25 ശതമാനം), ഐസിഐസിഐ ബാങ്ക് (4.58 ശതമാനം), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (3.4 ശതമാനം), എച്ച്ഡിഎഫ്‌സി ബാങ്ക് (3.28 ശതമാനം) ഓഹരികളില്‍ ഇന്ന് കാര്യമായ നഷ്ടം സംഭവിച്ചു. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 5.23 ശതമാനവും ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 4.81 ശതമാനവും ഇടര്‍ച്ച രേഖപ്പെടുത്തി. തിങ്കളാഴ്ച്ച നിക്ഷേപകരെക്കാള്‍ വില്‍പ്പനക്കാരാണ് വിപണിയില്‍ കളം വാണത്. ബിഎസ്ഇയില്‍ 509 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2,478 ഓഹരികള്‍ നഷ്ടത്തില്‍ ഇടപാടുകള്‍ മതിയാക്കി. 174 ഓഹരികളില്‍ മാറ്റമില്ല.

കോവിഡ് വ്യാപനം

ആഗോള തലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 13,60,56,956 ആയി. ഇതില്‍ 29,36,768 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 12,01,009 ആയി. കോവിഡ് കാരണം കൊല്ലപ്പെട്ടവരുടെ എണ്ണം 1,70,179 ആയും ഉയര്‍ന്നു. ഇതേസമയം 1,21,56,529 ആളുകള്‍ക്ക് രോഗം ഭേദമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്ച്ച മാത്രം ഇന്ത്യയില്‍ 1,68,912 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 904 മരണങ്ങളും കോവിഡ് കാരണം രാജ്യത്ത് സംഭവിച്ചു. വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. ബുധനാഴ്ച്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ലോക്ക്ഡൗണ്‍ തീരുമാനം അറിയിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ഇന്ന് അറിയിച്ചു.

സാമ്പത്തികം

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ധനം 2.415 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 576.869 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങി. ഏപ്രില്‍ 2 -ന് അവസാനിച്ച വാരത്തെ കണക്കുകള്‍ പ്രകാരമാണിത്. നേരത്തെ, ജനുവരി 29 -ന് അവസാനിച്ച വാരം 590.185 ബില്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് ഉയര്‍ച്ച റിസര്‍വ് ബാങ്ക് കുറിച്ചിരുന്നു.

സ്വര്‍ണ ശേഖരത്തിന്റെ മൊത്തം മൂല്യം 884 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 34.023 ബില്യണ്‍ ഡോളറായി. രാജ്യാന്തര നാണ്യനിധിയില്‍ നിന്നും പ്രത്യേക ധനാവകാശം പ്രകാരം എടുക്കാവുന്ന പണത്തിന്റെ പരിധിയും 4 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 1.486 ബില്യണ്‍ ഡോളറായി.

ആഗോള വിപണി

തിങ്കളാഴ്ച്ച സമ്മിശ്ര പ്രതികരണമാണ് ഏഷ്യന്‍, യൂറോപ്യന്‍ വിപണികള്‍ കണ്ടത്. കഴിഞ്ഞ ആഴ്ച്ച രേഖപ്പെടുത്തിയ വന്‍ കുതിപ്പിന് ശേഷം പല വിപണികള്‍ക്കും കൃത്യമായ ദിശ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിങ്കളാഴ്ച്ച മുതല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. വെള്ളിയാഴ്ച്ച ഡൗ ജോണ്‍സ്, എസ് ആന്‍ഡ് പി 500 സൂചികകള്‍ റെക്കോര്‍ഡ് ഉയര്‍ച്ചയിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

English summary

Stock Market: Covid Scare Hurts Investors Sentiments; Sensex Falls 1,700 Points; Nifty At 14,300 Level

Stock Market: Covid Scare Hurts Investors Sentiments; Sensex Falls 1,700 Points; Nifty At 14,300 Level. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X