സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് ഇടിവ്; കോൾ ഇന്ത്യയ്ക്ക് കനത്ത നഷ്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് കേസുകളുടെ കുതിച്ചുചാട്ടം ബിസിനസ്സ് പ്രവർത്തനങ്ങളെ ബാധിച്ചേക്കാവുന്ന പുതുക്കിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ സൃഷ്ടിച്ചതിനാൽ തിങ്കളാഴ്ച ഇന്ത്യൻ ഓഹരികൾ താഴ്ന്നു. സെൻസെക്സ് 210 പോയിൻറ് കുറഞ്ഞ് 34,961 ൽ ​​എത്തി. നിഫ്റ്റി 68 പോയിൻറ് കുറഞ്ഞ് 10,315 ലെത്തി. ഇൻ‌ഫോസിസ്, ആർ‌ഐ‌എൽ, ആക്സിസ് ബാങ്ക്, എച്ച്ഡി‌എഫ്‌സി എന്നിവയ്ക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

അതേസമയം, ആഗോളതലത്തിൽ, എം‌എസ്‌സി‌ഐയുടെ ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരി സൂചിക 0.6 ശതമാനം ഇടിഞ്ഞു. തിങ്കളാഴ്ച രാവിലെ വരെ ഇന്ത്യയിലെ കൊറോണ കേസുകൾ 19,459 ഉയർന്ന് 5.48 ലക്ഷമായി ഉയർന്നു. മരണസംഖ്യ 16,475 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. റോയിട്ടേഴ്സിന്റെ കണക്കനുസരിച്ച് ആഗോള മരണസംഖ്യ ഞായറാഴ്ച അഞ്ച് ലക്ഷത്തിൽ എത്തി.

 

സെൻസെക്സ് ഇന്ന് 500 പോയിന്റ് കുതിച്ചു, നിഫ്റ്റി 10,400 ന് മുകളിൽ

സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് ഇടിവ്; കോൾ ഇന്ത്യയ്ക്ക് കനത്ത നഷ്ടം

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് എന്നിവ യഥാക്രമം 1.6 ശതമാനവും 1.3 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി സൂചികയിൽ എച്ച്ഡിഎഫ്സി ബാങ്ക്, ബ്രിട്ടാനിയ, സിപ്ല, കൊട്ടക് ബാങ്ക്, ഐടിസി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, എസ്ബിഐ എന്നിവയ്ക്ക് നഷ്ടവും നേരിട്ടു.

30 സെൻസെക്സ് സ്റ്റോക്കുകളിൽ 21 എണ്ണവും ഇന്ന് നഷ്ടത്തിലായിരുന്നു. സ്വകാര്യ ബാങ്ക് ഓഹരികൾ, എഫ്എംസിജി ഓഹരികൾ എന്നിവയാണ് ഇന്ന് സെൻസെക്സ് നഷ്ടം 210 പോയിന്റായി കുറയ്ക്കാൻ സഹായിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക് (1.89%), ഐടിസി (1.41%), കൊട്ടക് ബാങ്ക് (1.39%) എന്നിങ്ങനെ നേട്ടം കൈവരിച്ചു. ആക്സിസ് ബാങ്ക് (4.68%), ടെക് മഹീന്ദ്ര (3.22%) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.

ട്രംപിന്റെ എച്ച്1ബി വിസ വിലക്ക്; ഐടി ഓഹരികൾക്ക് കനത്ത ഇടിവ്, ടിസിഎസ് 11.15% നഷ്ടത്തിൽ

English summary

Stock market down today, Big loss for Coal India | സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് ഇടിവ്; കോൾ ഇന്ത്യയ്ക്ക് കനത്ത നഷ്ടം

The benchmark Sensex fell by 210 points to 34,961. The Nifty declined 68 points to 10,315. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X