ഓഹരി വിപണിയിൽ ഇന്ന് നേരിയ നേട്ടത്തോടെ തുടക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള സൂചകങ്ങളുടെ പിന്തുണയിൽ ഇന്ന് ഇന്ത്യൻ സൂചികകൾ നേരിയ തോതിൽ ഉയർന്നു. രാവിലെ 09:16ന് സെൻസെക്സ് 63.67 പോയിൻറ് അഥവാ 0.17% ഉയർന്ന് 36550.95 ൽ എത്തി, നിഫ്റ്റി 13.30 പോയിൻറ് അഥവാ 0.12% ഉയ‍ർന്ന് 10777 ൽ എത്തി. 595 ഓളം ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ 448 ഓഹരികൾ ഇടിഞ്ഞു. 71 ഓഹരികൾക്ക് മാറ്റമില്ല. പ്രീ-ഓപ്പണിംഗ് സെഷനിൽ സെൻസെക്സ് 75.66 പോയിൻറ് അഥവാ 0.21% ഉയർന്ന് 36562.94 ൽ എത്തി, നിഫ്റ്റി 39.10 പോയിൻറ് അഥവാ 0.36% ഉയർന്ന് 10802.80ലും എത്തി.

സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് ഇടിവ്; കോൾ ഇന്ത്യയ്ക്ക് കനത്ത നഷ്ടം

ഓഹരി വിപണിയിൽ ഇന്ന് നേരിയ നേട്ടത്തോടെ തുടക്കം

 

എൻ‌ബി‌എഫ്‌സിയിലെ പ്രധാന ഓഹരിയായ ബജാജ് ഫിനാൻസ്‌ രാവിലെ തന്നെ 2 ശതമാനത്തോളം ഉയർന്നു. പ്രീ-ഓപ്പണിംഗ് ട്രേഡിൽ ബി‌എസ്‌ഇയിൽ ഓഹരി വില ഒരു ശതമാനം ഉയർന്ന് ഒരു ഓഹരിക്ക് 3140 രൂപയായി. കമ്പനിയുടെ വാർഷിക അറ്റാദായം 19.4 ശതമാനം വർധിച്ച് കോവിഡ് 19 നിടയിലും 948.1 കോടി രൂപയായി ഉയർന്നിരുന്നു.

ജൂൺ 30 വരെ 20,000 കോടി രൂപയാണ് ബജാജ് ഫിനാൻസിലെ നിക്ഷേപം. 32.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 15,084 കോടി രൂപയായിരുന്നു. ജൂൺ അവസാനിച്ച പാദത്തിൽ കമ്പനിയുടെ വായ്പ 76.7 ശതമാനം ഇടിഞ്ഞ് 1.7 മില്യൺ രൂപയായി. കഴിഞ്ഞ വർഷം ഇത് 7.3 മില്യൺ രൂപയായിരുന്നു.

ബജാജ് ഫിനാൻസ്, ഇൻഫി, ബജാജ് ഫിൻസെ‍ർവ്, ബജാജ് ഓട്ടോ, ടിസിഎസ്, ഏഷ്യൻ പെയിന്റ്, എച്ച്സിഎൽ ടെക്ക്, ടെക്ക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് രാവിലെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. പവ‍ർ​ഗ്രിഡ്, ഒൻജിസി, എം ആൻഡ് എം, ടാറ്റാ സ്റ്റീൽസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓ​ഹരികൾ രാവിലെ ഇടിവ് രേഖപ്പെടുത്തി.

ഓട്ടോ, ഐടി ഓഹരികളുടെ മികച്ച പ്രകടനം; ഓഹരി വിപണിയിൽ ഇന്ന് നേട്ടം

English summary

Stock market July 7 2020, Sensex gains 64 points in opening trade |

At 09:16 am, the Sensex gained 63.67 points, or 0.17%, to 36550.95, and the Nifty gained 13.30 points, or 0.12%, to 10777. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X