നേരിയ നേട്ടം കുറിച്ച് വിപണി; റിലയന്‍സില്‍ 2 ശതമാനത്തിലേറെ തകര്‍ച്ച

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് വന്‍ത്തകര്‍ച്ച കുറിക്കുമ്പോഴും വെള്ളിയാഴ്ച്ച നേരിയ നേട്ടത്തില്‍ വിപണി വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 84 പോയിന്റ് ഉയര്‍ന്ന് 52,780 എന്ന നിലയിലാണ് വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത്. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,830 നിലയിലും മുന്നേറുന്നുണ്ട്. ഇന്നലെ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ വാര്‍ഷിക പൊതുയോഗം നടന്നിട്ടും 2 ശതമാനത്തിലേറെ തകര്‍ച്ച റിലയന്‍സില്‍ കാണാം.

 

നേരിയ നേട്ടം കുറിച്ച് വിപണി; റിലയന്‍സില്‍ 2 ശതമാനത്തിലേറെ തകര്‍ച്ച

രാവിലെ ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, മാരുതി സുസുക്കി, ടെക്ക് മഹീന്ദ്ര, എസ്ബിഐ, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ സെന്‍സെക്‌സില്‍ മുന്‍നിരയിലുണ്ട്. റിലയന്‍സിന് പുറമെ ഹിന്ദുസ്താന്‍ യുണിലെവര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടിസിഎസ് ഓഹരികളും നഷ്ടത്തിലാണ് വെള്ളയാഴ്ച്ച ഇടപാടുകള്‍ നടത്തുന്നത്. നിഫ്റ്റിയില്‍ എല്ലാ വ്യവസായ സൂചികകളും നേട്ടത്തില്‍ ചുവടുവെയ്ക്കുന്നുണ്ട്. കൂട്ടത്തില്‍ നിഫ്റ്റി ലോഹം 1.9 ശതമാനം ഉയര്‍ച്ച കുറിച്ച് ഏറ്റവും മുന്നിലുണ്ട്.

192 കമ്പനികള്‍ ഇന്ന് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടും. ആന്റണി വേസ്റ്റ് ഹാന്‍ഡ്‌ലിങ് സെല്‍, ഫിനോലക്‌സ് ഇന്‍സ്ട്രീസ്, ഇന്ദ്രപ്രസ്ത ഗ്യാസ്, ജെഎസ്ഡബ്ല്യു എനര്‍ജി, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഓഹരികള്‍ ഇൗ നിരയിലുണ്ട്.

ക്രിപ്‌റ്റോ വിപണി

വെള്ളിയാഴ്ച്ച നേട്ടത്തിലാണ് ക്രിപ്‌റ്റോ വിപണി വ്യാപാരം നടത്തുന്നത്. രാവിലെ 7.50 -ന് ലോകത്തെ പ്രമുഖ ക്രിപ്റ്റോ കറന്‍സികള്‍ കുറിച്ച വില നിലവാരം ചുവടെ കാണാം.

  1. ബിറ്റ്‌കോയിന്‍ - 35,219.82 ഡോളര്‍ (7.26 ശതമാനം നേട്ടം)
  2. എഥീറിയം - 2,006.01 ഡോളര്‍ (5.13 ശതമാനം നേട്ടം)
  3. ബൈനാന്‍സ് കോയിന്‍ - 312.34 ഡോളര്‍ (8.98 ശതമാനം നേട്ടം)
  4. ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
  5. കാര്‍ഡാനോ - 1.3806 ഡോളര്‍ (12.58 ശതമാനം നേട്ടം)
  6. ഡോജ്‌കോയിന്‍ - 0.27750 ഡോളര്‍ (22.56 ശതമാനം നേട്ടം)
  7. എക്‌സ്ആര്‍പി - 0.6852 ഡോളര്‍ (9.42 ശതമാനം നേട്ടം)
  8. പോള്‍ക്കഡോട്ട് - 16.393 ഡോളര്‍ (9.64 ശതമാനം നേട്ടം)
  9. യുഎസ്ഡി കോയിന്‍ - 1.0001 ഡോളര്‍ (0.02 ശതമാനം നേട്ടം)
  10. യുണിസ്വാപ്പ് - 18.261 ഡോളര്‍ (8.04 ശതമാനം നേട്ടം)

English summary

Stock Market Open: Indices Start Flat, Reliance Shares Fall 2 Per Cent Amidst Profit Booking

Stock Market Open: Indices Start Flat, Reliance Shares Fall 2 Per Cent Amidst Profit Booking. Read in Malayalam.
Story first published: Friday, June 25, 2021, 10:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X