വിപണി നഷ്ടത്തില്‍; സെന്‍സെക്‌സില്‍ 200 പോയിന്റ് ചോര്‍ന്നു, നിഫ്റ്റി 15,700 -ന് താഴെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് വ്യാഴാഴ്ച്ച നഷ്ടത്തിലാണ് ഇന്ത്യന്‍ വിപണിയും വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സും നിഫ്റ്റിയും അരശതമാനം വീതം തുടക്കത്തിലെ ഇടറി. 2023 മുതല്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ (അമേരിക്കന്‍ കേന്ദ്ര ബാങ്ക്) പ്രഖ്യാപനം വ്യാഴാഴ്ച്ച നിക്ഷേപകരുടെ ആത്മവിശ്വാസം കുറയ്ക്കുകയാണ്.

 

രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 250 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. 52,250 എന്ന നിലയ്ക്കാണ് സെന്‍സെക്‌സ് ഇടപാടുകള്‍ നടത്തുന്നത്. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ 15,700 മാര്‍ക്കിന് താഴേക്ക് പോയി.

രാവിലത്തെ ചിത്രം

എച്ച്‌സിഎല്‍ ടെക്‌നോളജീസ് (0.44 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (0.40 ശതമാനം നേട്ടം), ടിസിഎസ് (0.39 ശതമാനം നേട്ടം), ഇന്‍ഫോസിസ് (0.33 ശതമാനം നേട്ടം), ഏഷ്യന്‍ പെയിന്റ്‌സ് (0.31 ശതമാനം നേട്ടം) എന്നിവരാണ് രാവിലെ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചത്.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-1.36 ശതമാനം), ആക്‌സിസ് ബാങ്ക് (-1.32 ശതമാനം), ബജാജ് ഫൈനാന്‍സ് (-1.09 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-1.04 ശതമാനം), എച്ച്ഡിഎഫ്‌സി ബാങ്ക് (-1.00 ശതമാനം), എച്ച്ഡിഎഫ്‌സി (-0.93 ശതമാനം), എന്‍ടിപിസി (-0.79 ശതമാനം), എസ്ബിഐ (-0.75 ശതമാനം) ഓഹരികള്‍ നഷ്ടം നേരിടുന്നവരുടെ പട്ടികയിലും മുന്നിലുണ്ട്.

സമ്മർദ്ദം

തുടര്‍ച്ചായി നാലാം ദിനവും അദാനി ഗ്രൂപ്പ് ഓഹരികള്‍ സമ്മര്‍ദ്ദത്തിലാണ്. അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി പവര്‍ ഓഹരികളില്‍ 5 ശതമാനം വീതം തകര്‍ച്ച ദൃശ്യമാണ്. ലോക ബാങ്കിന് കീഴിലുള്ള ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പ്പറേഷന് 916.25 കോടി രൂപയുടെ ഓഹരി കൈമാറാനുള്ള തീരുമാനം അടിസ്ഥാനപ്പെടുത്തി ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 1 ശതമാനത്തിന് മുകളില്‍ നേട്ടം കുറിക്കുന്നുണ്ട്.

സാമ്പത്തിക ഫലം

വ്യാഴാഴ്ച്ച വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകള്‍ എല്ലാം നഷ്ടത്തിലാണ് തുടരുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹം 1.5 ശതമാനം വീഴ്ച്ച കുറിക്കുന്നുണ്ട്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 0.6 ശതമാനം വീണു. സ്‌മോള്‍ക്യാപില്‍ കാര്യമായ മാറ്റമില്ല. ഇന്ന് 33 കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടും. പവര്‍ഗ്രിഡ്, നാറ്റ്‌കോ ഫാര്‍മ, ജമ്മു കശ്മീര്‍ ബാങ്ക്, ഡിബി കോര്‍പ്പ്, ഖാദിം ഇന്ത്യ കമ്പനികള്‍ ഈ നിരയിലുണ്ട്.

ഇന്ധനവില

ഇന്ധനവില

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. രാജ്യതലസ്ഥാനമായ ദില്ലിയില്‍ 1 ലീറ്റര്‍ പെട്രോളിന് 96.66 രൂപയാണ് നിരക്ക്. ഡീസലിന് നിരക്ക് 87.41 രൂപയും. വാണിജ്യതലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 102.82 രൂപയും ഡീസല്‍ വില 94.84 രൂപയും രേഖപ്പെടുത്തുന്നു.

പെട്രോള്‍ വില 100 രൂപ പിന്നിട്ട ഇന്ത്യയിലെ ആദ്യത്തെ മെട്രോ നഗരമാണ് ഇപ്പോള്‍ മുംബൈ. നിലവില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണാടക, ലഡാക്ക് എന്നിവടങ്ങളില്‍ പെട്രോള്‍ വില 100 കടന്നിട്ടുണ്ട്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയും വിദേശ വിനിമയ നിരക്കും അടിസ്ഥാനപ്പെടുത്തിയാണ് എണ്ണക്കമ്പനികള്‍ ഇന്ത്യയില്‍ പ്രതിദിനം ഇന്ധനവില പുതുക്കുന്നത്. പെട്രോളിലും ഡീസലിലും കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന ഉയര്‍ന്ന നികുതിയും വില കുത്തനെ ഉയരാനുള്ള കാരണമാണ്.

ക്രിപ്‌റ്റോ വിപണി

ക്രിപ്‌റ്റോ വിപണി

തുടര്‍ച്ചയായി രണ്ടാം ദിനവും ബിറ്റ്‌കോയിന്‍ വില ഇടിഞ്ഞു. ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ 38,000 ഡോളര്‍ നിലവാരത്തിലേക്ക് വ്യഴാഴ്ച്ച പിന്‍വാങ്ങി. വന്‍തോതില്‍ നിക്ഷേപം പുറത്തേക്ക് പോകുന്നതാണ് ക്രിപ്‌റ്റോ വിപണിയിലെ പുതിയ ആശങ്ക. ജൂണ്‍ 11 -ന് അവസാനിച്ച വാരം 21 മില്യണ്‍ ഡോളറാണ് ക്രിപ്‌റ്റോ വിപണിയില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിച്ചത്.

ഈ അവസരത്തില്‍ ലോകത്തെ 10 പ്രമുഖ ക്രിപ്‌റ്റോ കറന്‍സികളുടെ ഇന്നത്തെ വിലനിലവാരം ചുവടെ കാണാം (ജൂണ്‍ 17, രാവിലെ 7.30 സമയം).

  1. ബിറ്റ്‌കോയിന്‍ - 38,824.74 ഡോളര്‍ (3.21 ശതമാനം ഇടിവ്)
  2. എഥീറിയം - 2,420.34 ഡോളര്‍ (4.17 ശതമാനം ഇടിവ്)
  3. ബൈനാന്‍സ് കോയിന്‍ - 354.36 ഡോളര്‍ (4.28 ശതമാനം ഇടിവ്)
  4. ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
  5. കാര്‍ഡാനോ - 1.52 ഡോളര്‍ (1.30 ശതമാനം ഇടിവ്)
  6. ഡോജ്‌കോയിന്‍ - 0.3251 ഡോളര്‍ (-1.30 ശതമാനം ഇടിവ്)
  7. എക്‌സ്ആര്‍പി - 0.8584 ഡോളര്‍ (0.53 ശതമാനം ഇടിവ്)
  8. പോള്‍ക്കഡോട്ട് - 23.53 ഡോളര്‍ (1.33 ശതമാനം ഇടിവ്)
  9. യുഎസ്ഡി കോയിന്‍ - 1 ഡോളര്‍ (മാറ്റമില്ല)
  10. യുണിസ്വാപ്പ് - 22.45 ഡോളര്‍ (6.15 ശതമാനം നേട്ടം)

English summary

Stock Market Open: Sensex Loses 200 Points, Nifty Below 15,700 Level; Metal Shares Slip On Thursday

Stock Market Open: Sensex Loses 200 Points, Nifty Below 15,700 Level; Metal Shares Slip On Thursday. Read in Malayalam.
Story first published: Thursday, June 17, 2021, 9:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X