റംസാൻ പ്രമാണിച്ച് ഓഹരി വിപണിയ്ക്ക് ഇന്ന് അവധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയും (എൻ‌എസ്‌ഇ) ഇന്ന് (മെയ് 25 ന്) റംസാൻ പ്രമാണിച്ച് അടഞ്ഞു കിടക്കും. മെറ്റൽ, ബുള്ളിയൻ എന്നിവയുൾപ്പെടെ മൊത്ത വ്യാപാര ചരക്ക് വിപണികൾക്കും ഇന്ന് അവധിയായിരിക്കും. കൂടാതെ ഫോറെക്സ്, കമ്മോഡിറ്റി ഫ്യൂച്ചർ മാർക്കറ്റുകളിലും വ്യാപാര പ്രവർത്തനങ്ങൾ ഉണ്ടാകില്ല. ഈ വെല്ലുവിളി നിറഞ്ഞ നിലവിലെ സാഹചര്യത്തിൽ പണലഭ്യത വർദ്ധിപ്പിക്കുന്നതിന് റിസർവ് ബാങ്ക് അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം നിരക്ക് കുറച്ചിരുന്നു. ഇതിനെ തുടർന്ന് മെയ് 22 ന് നിഫ്റ്റി 9,100 ലെവലിൽ താഴെയായി.

 

സെൻ‌ട്രൽ ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് പോയിൻറ് 4 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 40 ബേസിസ് പോയിൻറ് കുറച്ച് 3.35 ശതമാനമായും പുതുക്കി. ടേം-ലോൺ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം 2020 ഓഗസ്റ്റ് 31 വരെ മൂന്ന് മാസം കൂടി നീട്ടി നൽകുകയും ചെയ്തു. മെയ് 22 ന് സെൻസെക്സ് 260.31 പോയിന്റ് അഥവാ 0.84 ശതമാനം ഇടിഞ്ഞ് 30,672.59 ൽ എത്തി. നിഫ്റ്റി 67 പോയിന്റ് അഥവാ 0.74 ശതമാനം ഇടിഞ്ഞ് 9,039.25 ൽ എത്തി.

ബാങ്ക് ഇടപാടുകൾ നടത്താനുണ്ടോ? ഈ ആഴ്ച്ച ബാങ്കുകൾ പ്രവർത്തിക്കുന്നത് വെറും രണ്ടു ദിവസം മാത്രം

റംസാൻ പ്രമാണിച്ച് ഓഹരി വിപണിയ്ക്ക് ഇന്ന് അവധി

ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. സീ എന്റർടൈൻമെന്റ്, എം ആൻഡ് എം, സിപ്ല, ശ്രീ സിമൻറ്, ഇൻഫോസിസ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. മേഖലാ രംഗത്ത് ഐടി, ഫാർമ, ഓട്ടോ എന്നിവ ഒഴികെയുള്ള മറ്റ് സൂചികകൾ താഴ്ന്നു. ബി‌എസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ 0.2-0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ആർ‌ബി‌ഐ ബാങ്കിംഗ്, ധനകാര്യ മേഖലകളെ ശക്തിപ്പെടുത്തുമെന്ന് മാർക്കറ്റുകൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും മൊറട്ടോറിയം വിപുലീകരിക്കുമെന്ന പ്രഖ്യാപനം വികാരത്തെ കൂടുതൽ വഷളാക്കി. അടുത്തയാഴ്ച വിപണിയിൽ ചില തിരിച്ചുവരവുകൾക്ക് സാധ്യതയുണ്ടെന്ന് നിരീക്ഷർ പറയുന്നു. എന്നാൽ സുസ്ഥിരത ബുദ്ധിമുട്ടാണെന്നും നിരീക്ഷകർ പറയുന്നു.

 

മാർച്ച് 31 ഞായറാഴ്ച്ച, ബാങ്കുകൾക്ക് അവധി ഇല്ല

English summary

Stock market shut today for Ramadan | റംസാൻ പ്രമാണിച്ച് ഓഹരി വിപണിയ്ക്ക് ഇന്ന് അവധി

The Bombay Stock Exchange (BSE) and the National Stock Exchange of India (NSE) will close on May 25 for Ramadan holiday. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X