ഓഹരി സൂചികകൾ പുതിയ റെക്കോർഡ് ഉയരത്തിൽ; ഒ‌എൻ‌ജി‌സി, അദാനി പോർട്സ് എന്നിവയ്ക്ക്‌ മികച്ച നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള സൂചകങ്ങൾക്കിടയിൽ ഡിസംബർ 7 ന് ഇന്ത്യൻ സൂചികകൾ നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 09:17ന് സെൻസെക്സ് 36.30 പോയിൻറ് അഥവാ 0.08% ഉയ‍‍ർന്ന് 45115.85 ൽ എത്തി. നിഫ്റ്റി 10.30 പോയിൻറ് അഥവാ 0.08% 13268.80 ൽ എത്തി. ഏകദേശം 1180 ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ. 377 ഓഹരികൾ ഇടിഞ്ഞു, 86 ഓഹരികൾ മാറ്റമില്ലാതെ തുട‍ർന്നു. 10:16ന് സെൻസെക്സ് 107.00 പോയിൻറ് അഥവാ 0.24% ഉയർന്ന് 45186.55 ൽ എത്തി. നിഫ്റ്റി 35.50 പോയിൻറ് അഥവാ 0.27% ഉയർന്ന് 13294 ൽ എത്തി.

 

സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു; ഐടി, ഫാർമ, മെറ്റൽ ഓഹരികൾ കുതിച്ചുയർന്നു

ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എ‍യ‍ർടെൽ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണീലിവ‌ർ, എസ്ബിഐ എന്നിവയാണ് ഇന്ന് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. എച്ച്‍ഡിഎഫ്സി ബാങ്ക്, ടൈറ്റൻ, പവർ​ഗ്രിഡ്, എച്ച്‍ഡിഎഫ്സി, നെസ്ലെ ഇന്ത്യ, എച്ച്സിഎൽ ടെക് എന്നിവയാണ് സെൻസെക്സിൽ ഇന്ന് നഷ്ടം രേഖപ്പെടുത്തുന്നത്.

ഓഹരി സൂചികകൾ പുതിയ റെക്കോർഡ് ഉയരത്തിൽ; ഒ‌എൻ‌ജി‌സി, അദാനി പോർട്സ് എന്നിവയ്ക്ക്‌ മികച്ച നേട്ടം

നിഫ്റ്റി എഫ്എം‌സി‌ജി സൂചിക ഒരു ശതമാനം ഉയ‍ർന്നു. വരുൺ ബിവറേജസ്, ഐ‌ടി‌സി, ഇമാമി, യുണൈറ്റഡ് ബ്രുവറീസ് എന്നിവയുടെ നേട്ടാണ് എഫ്എംസിജിയ്ക്ക് തുണയായത്. യുഎസ് വിപണികളിൽ മികച്ച നേട്ടമുണ്ടായതിനെത്തുടർന്ന് ഏഷ്യൻ വിപണികൾ ഇന്ന് സമ്മിശ്ര വ്യാപാരമാണ് നടത്തുന്നത്.

ഐആര്‍സിടിസിയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ മാറ്റം വരുത്തുന്നത് എങ്ങനെ?

ഐ‌ആർ‌സി‌ടി‌സി ഓഹരി ഇന്ന് 7 ശതമാനം ഉയർന്നു. അദാനി പോർട്സ് എക്കാലത്തെയും ഏറ്റവും ഉയർന്ന നിലയിലെത്തി. നിഫ്റ്റി പി‌എസ്‌യു ബാങ്ക് 0.8 ശതമാനം ഉയർന്നു. എസ് ആന്റ് പി ബിഎസ്ഇ മിഡ്കാപ്പ്, സ്മോൾകാപ്പ് സൂചികകൾ യഥാക്രമം 0.3 ശതമാനവും 0.8 ശതമാനവും ഉയർന്നു.

English summary

Stock Market Started With A Slight Gain Today, IRCTC Shares Rose 7% Today | ഓഹരി സൂചികകൾ പുതിയ റെക്കോർഡ് ഉയരത്തിൽ; ഒ‌എൻ‌ജി‌സി, അദാനി പോർട്സ് എന്നിവയ്ക്ക്‌ മികച്ച നേട്ടം

About 1180 shares advanced in the morning. 377 shares fell and 86 shares remained unchanged. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X