ഓഹരി വിപണി ഇന്ന്: 269 പോയിന്റ് ഉയർന്ന് സെൻസെക്സ്, നിഫ്റ്റി 11,200ന് മുകളിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനകാര്യ ഓഹരികൾ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ നേട്ടത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 13 ലക്ഷം കോടി രൂപയുടെ വിപണി മൂലധനം മറികടന്ന ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് ഉയർന്നു. സെൻസെക്സ് 269 പോയിന്റ് ഉയർന്ന് 38,140 ൽ എത്തി. നിഫ്റ്റി 83 പോയിന്റ് ഉയർന്ന് 11,215ൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്‌കാപ്പ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ ഒരു ശതമാനം വീതം നേട്ടം കൈവരിച്ചു.

മേഖല സൂചികകളിൽ ഫാർമ സൂചിക 1.5 ശതമാനം വർധനവ് രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോയ്ക്ക് 1.3 ശതമാനം വർധനവുണ്ടായി. നിഫ്റ്റി ബാങ്ക് ഒരു ശതമാനം ഉയർന്നു. നിഫ്റ്റി ഫിൻ സർവീസസ്, നിഫ്റ്റി മെറ്റൽ എന്നിവയും 0.8 ശതമാനം വീതം മുന്നേറി. ഐഷർ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ആർ‌ഐ‌എൽ, ടെക് മഹീന്ദ്ര, എസ്‌ബി‌ഐ എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.

 

ഓഹരി വിപണിയിൽ ഇന്ന് കുതിപ്പ്; എച്ച്ഡിഎഫ്സി ഓഹരികൾക്ക് മുന്നേറ്റം

ഓഹരി വിപണി ഇന്ന്: 269 പോയിന്റ് ഉയർന്ന് സെൻസെക്സ്, നിഫ്റ്റി 11,200ന് മുകളിൽ

സ്‌പെഷ്യാലിറ്റി കെമിക്കൽസ് നിർമാതാക്കളായ റോസാരി ബയോടെക് ഓഹരികൾ 670 രൂപ വരെ ഉയർന്നു. 425 രൂപയുടെ ഇഷ്യു വിലയിൽ നിന്ന് 58 ശതമാനം വർധനയാണ് റോസാരി ബയോടെക് വ്യാഴാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ അരങ്ങേറ്റം കുറിച്ചപ്പോൾ തന്നെ നേടിയത്.

ഓഹരി വിപണിയിൽ ഇന്ന് ഒരു ശതമാനം നേട്ടം, ഐടി ഓഹരികൾ ഇടിഞ്ഞു

English summary

Stock market today 23 July 2020, Sensex up 269 points, Nifty gains at 11,200 | ഓഹരി വിപണി ഇന്ന്: 269 പോയിന്റ് ഉയർന്ന് സെൻസെക്സ്, നിഫ്റ്റി 11,200ന് മുകളിൽ

Indian stocks ended higher today on gains in financial stocks and Reliance Industries. Read in malayalam.
Story first published: Thursday, July 23, 2020, 15:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X