ചാഞ്ചാടിയെങ്കിലും നേട്ടം കൈവിട്ടില്ല; സെന്‍സെക്‌സില്‍ 443 പോയിന്റ് കുതിപ്പ്; 'ഓട്ടോ'യില്‍ വൻ മുന്നേറ്റം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വിപണി വീണ്ടും നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവും മണ്‍സൂണ്‍ മഴയില്‍ പുരോഗതിയുണ്ടെന്ന റിപ്പോര്‍ട്ടും തിരുത്തല്‍ നേരിട്ട ഓഹരികളിലെ നിക്ഷേപ താത്പര്യവും ആഗോള വിപണികള്‍ നേട്ടത്തില്‍ നിന്നതും തുണച്ചപ്പോള്‍ സൂചികകളും മുന്നേറുകയായിരുന്നു.

 

ഓട്ടോ

വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ പ്രധാന സൂചികകളായ നിഫ്റ്റി 143 പോയിന്റ് ഉയര്‍ന്ന് 15,556-ലും സെന്‍സെക്‌സ് 443 പോയിന്റ് വര്‍ധിച്ച് 52,266-ലും ക്ലോസ് ചെയ്തു. ഓട്ടോ വിഭാഗം ഓഹരികള്‍ 7 ശതമാനം വരെ മുന്നേറി. ഐടി ഓഹരികളും ശക്തമായ പ്രകടനം കാഴ്ചവെച്ചു. മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികകളും ഒരു ശതമാനത്തിലേറെ മുന്നേറി. അതേസമയം, 90 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 62 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും ക്ലോസ് ചെയ്തു.

Also Read: 10% റിസ്‌കെടുത്താല്‍ 100% ലാഭം നേടാം; ഈ സ്‌മോള്‍ കാപ് ഓഹരി പരീക്ഷിക്കുന്നോ?

വിക്‌സ്

വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് നിരക്കുകള്‍ ഇന്നും 2 ശതമാനത്തോളം ഇടിഞ്ഞ് 20.88-ലേക്ക് താഴ്ന്നു. അതേസമയം നിഫ്റ്റിയുടെ 15,670- 15,700 നിലവാരങ്ങളില്‍ പ്രതിരോധം ശക്തമാണ്. ഇന്ന് രാവിലെ 15,670 മേഖലയിലേക്ക് നിഫ്റ്റി വന്നപ്പോള്‍ ശക്തമായ വില്‍പന സമ്മര്‍ദം നേരിട്ട് ചുവപ്പിന്റെ പാതയിലേക്ക് വീണെങ്കിലും വൈകാതെ കരകയറാന്‍ സാധിച്ചത് നേട്ടമായി.

Also Read: ക്ഷയിച്ചുനിൽക്കുവാണ്, പ്രതാപിയാകാൻ ഒരുപാട് സമയമെടുക്കില്ല - 126% ലാഭത്തിലേക്ക് കണ്ണുംനട്ട് ഈ ജുൻജുൻവാല ഓഹരി

എന്‍എസ്ഇ

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ ഒരെണ്ണം ഒഴികെ ബാക്കിയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 0.43 ശതമാനം താഴ്ന്ന ഓയില്‍ & ഗ്യാസ് വിഭാഗം സൂചിക മാത്രമാണ് ഇന്ന് നഷ്ടത്തിലായത്. അതേസമയം ഓട്ടോ വിഭാഗം ഓഹരികളില്‍ ശക്തമായ മുന്നേറ്റം പ്രകടമായി. 4 ശതമാനത്തിലേറെയാണ് ഓട്ടോ വിഭാഗം സൂചിക ഉയര്‍ന്നത്. ഐടി സൂചിക 2 ശതമാനത്തോളം ഉയര്‍ന്നു. മീഡിയ, ഫാര്‍മ, റിയാല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ വിഭാഗം സൂചികകള്‍ 1.5 ശതമാനത്തിലേറെയും നേട്ടം കരസ്ഥമാക്കി.

എഡി അനുപാതം

എന്‍സ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,135 ഓഹരികളില്‍ 1,426 എണ്ണവും നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. 629 ഓഹരികള്‍ നഷ്ടത്തോടെയും 80 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ഓഹരികളുടെ എഡി അനുപാതം 2.27 നിരക്കിലേക്ക് ഇന്നു ഉയര്‍ന്നു. ഇതിനിടെ 6 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലയിലേക്ക് എത്തിയപ്പോള്‍ 84 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു.

Also Read: ടെക്‌നിക്കലായി പറയുവാ... ഉടനടി ഒഴിവാക്കേണ്ട 2 ഓഹരികള്‍ ഇതാ; ഷോര്‍ട്ട് സെല്ലും പരിഗണിക്കാം

നേട്ടം
  • നേട്ടം:- നിഫ്റ്റി-50 ഓഹരികളില്‍ മാരുതി 6.65 %, ഹീറോ മോട്ടോ കോര്‍പ് 6.08 %, ഐഷര്‍ മോട്ടോര്‍സ് 5.87 %, മഹീന്ദ്ര & മഹീന്ദ്ര 4.49 %, ബജാജ് ഓട്ടോ 3.97 %, ടാറ്റ മോട്ടോര്‍സ് 3.57 %, ഏഷ്യന്‍ പെയിന്റ്‌സ് 3.36 % വീതവും നേട്ടം കുറിച്ചു.
  • നഷ്ടം:- നിഫ്റ്റി ഓഹരികളില്‍ റിലയന്‍സ് -1.46 %, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ -1.19 %, കോള്‍ ഇന്ത്യ -1.12 %, എന്‍ടിപിസി -1.05 %, ഗ്രാസിം ഇന്‍ഡസ്ട്രീസ് -0.53 % വീതവും നഷ്ടം രേഖപ്പെടുത്തി.

Read more about: stock market share market
English summary

Stock Market Today: Auto IT Realty Stocks Lifts Sensex 443 Pts Up And Nifty closes Above 15550

Stock Market Today: Auto IT Realty Stocks Lifts Sensex 443 Pts Up And Nifty closes Above 15550
Story first published: Thursday, June 23, 2022, 16:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X