ഓഹരി വിപണികളില്‍ ഉണര്‍വോടെ തുടക്കം ; ടെക് മഹീന്ദ്രയും എച്ച്‌സിഎലും നേട്ടത്തില്‍, എസ്ബിഐ ദുര്‍ബലം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ചെറിയ നേട്ടങ്ങളോടെ വെള്ളിയാഴ്ച തുടക്കം. ഐടി കമ്പനികളാണ് മുന്‍നിരയിലുള്ളത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സെന്‍സെക്‌സ് 140 പോയിന്റുകള്‍ മുന്നേറി 52,794.4 പോയിന്റിലെത്തി. നിഫ്റ്റി 22 പോയിന്റുകള്‍ ഉയര്‍ന്ന് 15,800.6 പോയിന്റിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

 
ഓഹരി വിപണികളില്‍ ഉണര്‍വോടെ തുടക്കം ; ടെക് മഹീന്ദ്രയും എച്ച്‌സിഎലും നേട്ടത്തില്‍, എസ്ബിഐ ദുര്‍ബലം

മിഡ് ക്യാപ് ഓഹരികള്‍ 82 പോയിന്റുകള്‍ ഉയര്‍ന്ന് 27594.4 പോയിന്റിലാണ് ഇന്ന് ആരംഭിച്ചത്. നിഫ്റ്റി ബാങ്ക് 7 പോയിന്റുകള്‍ മാത്രം ഉയര്‍ന്ന് 34698.8ല്‍ എത്തി. ടെക് മഹീന്ദ്ര 5 ശതമാനം കുതിപ്പാണ് വിപണി ആരംഭിച്ചപ്പോള്‍ തന്നെ സ്വന്തമാക്കിയത്. തൊട്ടു പുറകില്‍ പവര്‍ ഗ്രിഡ്, ഹീറോ മോട്ടോ കോര്‍പ് എന്നിവയുമുണ്ട്. ഏകദേശം 1 ശതമാനത്തോടടുത്ത് വളര്‍ച്ച ഈ കമ്പനികള്‍ വിപണിയില്‍ ഇന്ന് നേടി.

ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം 12,000 രൂപ പെന്‍ഷന്‍; എല്‍ഐസിയുടെ ഈ പെന്‍ഷന്‍ പ്ലാനിനെക്കുറിച്ച് അറിയാമോ?

രാവിലെ വിപണി പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ വീഴ്ച നേരിട്ടിരിക്കുന്നത് ബജാജ് ഫിന്‍സേര്‍വ് ആണ്. 1.5 ശതമാനത്തോളം ഇടിവാണ് ബജാജ് ഫിന്‍സേര്‍വിന് ഉണ്ടായിരിക്കുന്നത്. എസ്ബിഐ ലൈഫ്, ഗ്രാസിം എന്നീ കമ്പനികള്‍ ബജാജ് ഫിന്‍സേര്‍വിന് തൊട്ടു പുറകിലുണ്ട്. ഇന്ന് വിപണി ആരംഭിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ 1 ശതമാനത്തോളം ഇടിവാണ് ഈ കമ്പനികള്‍ക്ക് ഉണ്ടായിരിക്കുന്നത്.

യൗവ്വനകാലത്തു തന്നെ സാമ്പത്തീകാസൂത്രണം ആരംഭിക്കാം; ഇതാ 5 നിര്‍ദേശങ്ങള്‍

നിഫ്റ്റി മെറ്റല്‍, റിയാല്‍റ്റി എന്നിവ ഒഴികെ ഒട്ടുമിക്ക എല്ലാ പ്രാഥമിക സൂചകങ്ങളും ഇന്ന് ഗ്രീനിലാണുള്ളത്. എങ്കിലും വിപണി ആരംഭിച്ച് മിനുട്ടുകള്‍ പിന്നിട്ടപ്പോള്‍ ഉണര്‍വിലുണ്ടായിരുന്ന ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികള്‍ ബലഹീനമായി. വിനിമയത്തില്‍ ഏറ്റവും മുന്നിട്ട് നിന്നത് നിഫ്റ്റി ഓട്ടോ, ഐടി ഓഹരികളാണ്. നിഫ്റ്റി ബാങ്ക് ഏറ്റവും കുടുതല്‍ വീഴ്ച നേരിട്ടു.

എടിഎം ഇടപാടുകള്‍ മുതല്‍ പെന്‍ഷന്‍ വരെ; ആഗസ്ത് 1 മുതല്‍ നിത്യജീവിതത്തില്‍ വരുന്ന പ്രധാന സാമ്പത്തീക മാറ്റങ്ങള്‍

വ്യാഴാഴ്ച ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ 866.26 കോടിയുടെ ഓഹരികള്‍ പണമായി വില്‍പ്പന നടത്തിയതും ഇന്‍ഡക്‌സ് ഫ്യൂച്വറുകളില്‍ 2046.96 കോടി വാങ്ങിച്ചതും ആഭ്യന്തര വിപണിയെ ബാധിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ വില്‍പ്പന സ്വഭാവത്തിന് ശേഷം നിഫ്റ്റി വ്യാഴാഴ്ച ഉണര്‍വിലായിരുന്നു. റിലയന്‍സ്, എസ്ബിഐ, മെറ്റലുകള്‍ എന്നിവയായിരുന്നു നേട്ടത്തില്‍. 70 പോയിന്റ് ഉയര്‍ന്നായിരുന്നു വ്യാഴാഴ്ച നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.

Read more about: stock market nifty bse
English summary

stock market today; Indian stock markets opens with a positive note; Tech Mahindra, HCL gains | ഓഹരി വിപണികളില്‍ ഉണര്‍വോടെ തുടക്കം ; ടെക് മഹീന്ദ്രയും എച്ച്‌സിഎലും നേട്ടത്തില്‍, എസ്ബിഐ ദുര്‍ബലം

stock market today; Indian stock markets opens with a positive note; Tech Mahindra, HCL gains
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X