ഓഹരി വിപണി ഇന്ന്: കാര്യമായ നേട്ടങ്ങളില്ലാതെ വ്യാപാരം ആരംഭിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസിലെ ധനപരമായ ഉത്തേജനം, കൊറോണ വൈറസ് വാക്സിനുകൾ എന്നിവ സംബന്ധിച്ച പുതിയ വാർത്തകൾ കാത്തിരിക്കുന്നതിനാൽ ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ന് ഇന്ത്യൻ ഓഹരികളും കാര്യമായ നേട്ടങ്ങളില്ലാതെ വ്യാപാരം ആരംഭിച്ചു. രാവിലെ 9:18 ന് സെൻസെക്സ് 9 പോയിന്റ് കുറഞ്ഞ് 38,837 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഒരു പോയിന്റ് കുറഞ്ഞ് 11,504 ൽ എത്തി. ആർ‌ഐ‌എൽ, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, എച്ച്‌യു‌എൽ, എയർടെൽ, നെസ്‌ലെ എന്നിവയ്ക്ക് രാവിലെ നഷ്ടം നേരിട്ടു.

ലക്ഷ്മി വിലാസ് ബാങ്ക് - ക്ലിക്സ് ഗ്രൂപ്പ് ലയനം, ബാങ്കിന്റെ ഓഹരി വില 10% ഉയർന്നു

ഓഹരി വിപണി ഇന്ന്: കാര്യമായ നേട്ടങ്ങളില്ലാതെ വ്യാപാരം ആരംഭിച്ചു

 

മേഖല സൂചികകളിൽ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്‌എം‌സി‌ജി എന്നിവ നഷ്ടത്തിലാണ്. ഐടി, ഫാർമ, റിയൽറ്റി സൂചികകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ഐടി സൂചിക അര ശതമാനം നേട്ടം കൈവരിച്ചു. എച്ച്സി‌എൽ ടെക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻ‌ടി‌പി‌സി എന്നിവയാണ് മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ. എന്നാൽ ഡോ. റെഡ്ഡീസ് ലാബ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും സജീവമായ ഓഹരികൾ.

സ്‌മോൾകാപ്പ് സൂചിക ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ഓഹരി വിപണി; സെൻസെക്സ് 200 പോയിന്റ് ഇടിഞ്ഞു, ബാങ്ക് ഓഹരികൾക്ക് നഷ്ടം

English summary

Stock market today: Trading started without significant gains | ഓഹരി വിപണി ഇന്ന്: കാര്യമായ നേട്ടങ്ങളില്ലാതെ വ്യാപാരം ആരംഭിച്ചു

Indian stocks started trading without significant gains. Read in malayalam.
Story first published: Monday, September 21, 2020, 10:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X