റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ; ഓഹരി വിപണി നഷ്ടത്തില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്ക് കുറവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകളായ സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. സെന്‍സെക്‌സ് 450 പോയിന്റ് ഇടിവ് രേഖപ്പെടുത്തി, നിഫ്റ്റി 8,970 പോയിന്റുകള്‍ താഴെയായി. മിക്ക ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുടെയും ഓഹരികള്‍ നഷ്ടം നേരിട്ടു. ആക്‌സിസ് ബാങ്കും ബജാജ് ഫിനാന്‍സുമാണ് നിഫ്റ്റിയില്‍ നഷ്ടം നേരിട്ടവരില്‍ മുന്‍നിരയില്‍.

 

വര്‍ദ്ധിച്ചു വരുന്ന യുഎസ്-ചൈന വ്യാപാര സമ്മര്‍ദങ്ങളും നിക്ഷേപകരുടെ പ്രതീക്ഷ കുറയ്ക്കുകയും ആഗോള ഇക്വിറ്റി വിപണികളുടെ ഇടര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന സെഷനില്‍ എന്‍എസ്ഇയില്‍ 31 -ഓളം ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എബിബി, ബജാജ് ഫിനാന്‍സ്, ബ്രിഗേഡ് എന്റര്‍പ്രൈസസ്, ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍, ചാലറ്റ് ഹോട്ടല്‍സ്, സിയന്റ്, ഇന്ത്യാ ബുള്‍സ്, കര്‍ണാടക ബാങ്ക്, മാഗ്മ ഫിന്‍കോര്‍പ്പ്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, പ്രൈം ഫോക്കസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റെപ്‌കോ ഹോം ഫിനാന്‍സ് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി

 റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ; ഓഹരി വിപണി നഷ്ടത്തില്‍

ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികയായ എന്‍എസ്ഇ നിഫ്റ്റി 80.50 പോയിന്റ് ഇടിഞ്ഞ് 9025.75 ലും ബിഎസ്ഇ സെന്‍സെക്‌സ് 284.60 പോയിന്റ് ഇടിഞ്ഞ് 30648.30 ലും വ്യാപാരം നടന്നു. സീ എന്‍ര്‍പ്രൈസസ്, ഭാരതി ഇന്‍ഫ്രാടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബിപിസിഎല്‍ എന്നിവയാണ് എന്‍എസ്ഇയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. റിപ്പോ നിരക്കില്‍ കുറവ് വരുത്തുന്നത് നല്ലതാണെങ്കിലും പലിശയെ ടേം-വായ്പയായി മാറ്റുന്നത് ഇതിനകം തന്നെ പ്രവര്‍ത്തനരഹിത ആസ്തികളുടെ (എന്‍പിഎ) വര്‍ദ്ധനവിന് സാധ്യതയുള്ള ബാങ്കുകളുടെ പണമൊഴുക്കിനെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

മൊറട്ടോറിയം കാലാവധി 3 മാസം കൂടി നീട്ടി, അറിയാം റിസര്‍വ് ബാങ്ക് പ്രഖ്യാപനങ്ങള്‍

കൂടാതെ, റിസര്‍വ് ബാങ്ക് പരിഗണിക്കാത്ത വായ്പകളുടെ പുനസംഘടനയും വിപണി പ്രതീക്ഷിച്ചിരുന്നു. 'ഭക്ഷ്യ വിലക്കയറ്റത്തിന്റെ സമീപകാല വര്‍ധനയ്‌ക്കൊപ്പം മുഴുവന്‍ വര്‍ഷവും നെഗറ്റീവ് വളര്‍ച്ചയുടെ കണക്കുകള്‍ റിസര്‍വ് ബാങ്ക് അംഗീകരിച്ചു. പലിശയെ ടേം വായ്പകളാക്കി നീട്ടുന്ന മൊറട്ടോറിയം ബാങ്കുകളുടെ പണമൊഴുക്കിനെ തടസ്സപ്പെടുത്തും. പുനസംഘടനയുടെ സിഗ്നലുകളും വിപണിയെ നിരാശപ്പെടുത്തിയിട്ടില്ല,' ടാര്‍ഗെറ്റ് ഇന്‍വെസ്റ്റിംഗ് സ്ഥാപകന്‍ സമീര്‍ കല്‍റ വ്യക്തമാക്കി.

English summary

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ; ഓഹരി വിപണി നഷ്ടത്തില്‍ | stock market update 31 stocks hit 52 week lows on nse

stock market update 31 stocks hit 52 week lows on nse
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X