ഓഹരി വില കുതിച്ചുയരുന്നോ? കരുതിയിരിക്കണം ഓപ്പറേറ്റര്‍മാരുടെ 'ചതിക്കുഴികള്‍'

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഓഹരി വിപണി റെക്കോര്‍ഡ് ഉയരങ്ങള്‍ കീഴടക്കുകയാണ്. ബുള്‍ മാര്‍ക്കറ്റിലെ അവസരങ്ങള്‍ കണ്ട് നിക്ഷേപകര്‍ നിരവധിയാണ് ഉത്സാഹത്തോടെ കടന്നുവരുന്നത്. എന്നാല്‍ നിക്ഷേപകര്‍ ആവേശത്തിനൊപ്പം ജാഗ്രത കൈവെടിയരുതെന്ന് പറയുന്നു ഓണ്‍ലൈന്‍ സ്‌റ്റോക്ക് ബ്രോക്കറേജായ സെറോധ. ഇപ്പോഴുള്ള കുതിപ്പിനിടെ ഓഹരി വിപണിയില്‍ തട്ടിപ്പുകള്‍ അനവധി നടക്കുന്നുണ്ട്. നിക്ഷേപകരുടെ അറിവില്ലായ്മയും അത്യാഗ്രഹവും ചൂഷണം ചെയ്യുന്ന ഒരുപാട് സംഭവങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് സെറോധ അറിയിക്കുന്നു.

 

ഓപ്പറേറ്റർമാരുടെ കളി

സ്റ്റോക്ക് മാര്‍ക്കറ്റ് ഓപ്പറേറ്റര്‍മാരുടെ 'കളികളില്‍' റീടെയില്‍ നിക്ഷേപകരാണ് പലപ്പോഴും ഇരയാകുന്നത്. ഇക്കാര്യം കൂടുതല്‍ വിശദീകരിച്ച് രംഗത്തുവരികയാണ് സെറോധ സിഇഓ നിതിന്‍ കാമത്ത്. ഒരു കമ്പനിയുടെ ഭൂരിപക്ഷം ഓഹരികള്‍ കൈവശം വെയ്ക്കുന്നവരാണ് ഓപ്പറേറ്റര്‍മാര്‍. ഓപ്പറേറ്റര്‍മാരുടെ കളികളില്‍ ഓഹരി വില കൃത്രിമമായി ഉയരാം. അതായത്, ഇഷ്ടാനുസരണം ഓഹരി വില മുകളിലേക്കും താഴേക്കും കൊണ്ടുവരാന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സാധിക്കും.

വില ഉയരും

ഇതെങ്ങനെയെന്നല്ലേ? 'പമ്പ് ആന്‍ഡ് ഡംപ്' സ്‌കീമെന്നാണ് ഈ നീക്കം അറിയപ്പെടുന്നത്. ഒരു കമ്പനിയുടെ ഓഹരി വില ഉയര്‍ത്താന്‍ ഓപ്പറേറ്റര്‍മാര്‍ ചെറിയ അളവില്‍ 'ബൈ' ഓര്‍ഡറുകള്‍ നല്‍കുന്നതാണ് ആദ്യ നീക്കം. ഉയര്‍ന്ന വിലയ്ക്കായിരിക്കും ഇവര്‍ ഓഹരികള്‍ വാങ്ങുക.

ഘട്ടംഘട്ടമായി കൂടുതല്‍ ഉയര്‍ന്ന വിലയ്ക്ക് ഓഹരികള്‍ വാങ്ങുന്നത് ഓപ്പറേറ്റര്‍മാര്‍ തുടരും. ഇങ്ങനെ വലിയ തോതില്‍ വാങ്ങല്‍ നടക്കുമ്പോഴാണ് പ്രസ്തുത കമ്പനിയുടെ ഓഹരി വില ഉയരാന്‍ തുടങ്ങുക. റീടെയില്‍ നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഈ കരുനീക്കത്തിന്റെ ലക്ഷ്യം.

വിൽപ്പനക്കാരാവും

എസ്എംഎസ്, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ഫോറമുകള്‍ വഴിയും കമ്പനിയുടെ ഉയര്‍ച്ചയെ കുറിച്ച് ഓപ്പറേറ്റര്‍മാര്‍ ചര്‍ച്ചകള്‍ ആരംഭിക്കാറുണ്ട്. ഇതുവഴി കൂടുതല്‍ ആളുകള്‍ പ്രസ്തുത കമ്പനിയില്‍ ആകൃഷ്ടരാകും; ഓഹരികള്‍ വാങ്ങാന്‍ തുടങ്ങും. ഉദ്ദേശിച്ച വിലയില്‍ ഓഹരി എത്തിയെന്ന് കണ്ടാല്‍ ഓപ്പറേറ്റര്‍മാര്‍ വില്‍പ്പനക്കാരായി മാറും; കൈവശമുള്ള ഓഹരികള്‍ വലിയ ലാഭത്തിലായിരിക്കും ഇവര്‍ വിറ്റഴിക്കുക.

Also Read: മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 6 വര്‍ഷത്തില്‍ 30 ലക്ഷം രൂപ നേടാനാകുമോ? എങ്ങനെ?

എന്തു ചെയ്യണം?

വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നതോടെ ഓഹരി വില സാധാരണ നിലയിലേക്ക് തിരിച്ചെത്തും. ഈ അവസരത്തില്‍ പലപ്പോഴും സാധാരണ നിക്ഷേപകര്‍ക്ക് എക്‌സിറ്റ് ചെയ്യാനുള്ള സാവകാശം പോലും കിട്ടിയെന്ന് വരില്ല. സ്‌റ്റോക്ക് മാര്‍ക്കറ്റ് തട്ടിപ്പുകള്‍ തടയാന്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ചെറിയ നിര്‍ദേശങ്ങള്‍ സെറോധ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഒരിക്കലും ലോഗിന്‍ വിവരങ്ങള്‍ മറ്റൊരാളുമായി പങ്കുവെയ്ക്കരുതെന്നാണ് കമ്പനിയുടെ ആദ്യ നിര്‍ദേശം.

അറിയില്ലെങ്കിൽ

ഓപ്ഷന്‍സ് ട്രേഡ് അറിയില്ലെന്നുണ്ടെങ്കില്‍ ഇതിലേക്ക് കടക്കാതിരിക്കുക; ആര് സഹായിക്കാമെന്ന് പറഞ്ഞാല്‍ പോലും. ഓപ്ഷന്‍സ് ട്രേഡില്‍ അപകടസാധ്യത ഏറെയുണ്ട്. വിശദമായി പഠിച്ചിട്ട് മാത്രം ഓപ്ഷന്‍സ് ട്രേഡില്‍ ഇറങ്ങുക. ഒപ്പം ചെറിയ വിലയ്ക്ക് കിട്ടുന്ന പെന്നി സ്റ്റോക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും സെറോധ മുന്നറിയിപ്പ് നല്‍കുന്നു. നഷ്ടപ്പെട്ടാലും കുഴപ്പമില്ലെന്ന് കരുതുന്ന തുക മാത്രമേ ഓഹരി വിപണിയില്‍ നിക്ഷേപിക്കാവൂ എന്നും കമ്പനി പറയുന്നുണ്ട്.

Also Read: ബാങ്കുകള്‍ 'നാണിച്ചുപോകും'; സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്ന 3 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അറിയാം

വെള്ളിയാഴ്ച്ച

വെള്ളിയാഴ്ച്ച വലിയ നേട്ടം വിപണി തുടരുകയാണ്. തുടക്ക വ്യാപാരത്തില്‍ത്തന്നെ ബോംബെ സൂചിക 60,000 മാര്‍ക്ക് ഭേദിച്ചു. ആദ്യമായാണ് സെന്‍സെക്‌സ് 60,000 പോയിന്റിന് മുകളിലേക്ക് ചുവടുവെയ്ക്കുന്നത്. 91 വ്യാപാര ദിനങ്ങള്‍ കൊണ്ട് 10,000 പോയിന്റ് കൂട്ടിച്ചേര്‍ക്കാന്‍ സെന്‍സെക്‌സിന് സാധിച്ചു. 2021 മെയ് 15 -നായിരുന്നു സെന്‍സെക്‌സ് ആദ്യമായി 50,000 മാര്‍ക്ക് പിന്നിട്ടത്.

റിസ്ക്

വിപണി വന്‍കുതിപ്പ് നടത്തവെ നിക്ഷേപകര്‍ ജാഗ്രത വെടിയരുതെന്നാണ് മാര്‍ക്കറ്റ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പോര്‍ട്ട്‌ഫോളിയോ റിസ്‌ക് കുറയ്ക്കുന്നതിനെ കുറിച്ച് നിക്ഷേപകര്‍ ഇപ്പോള്‍ ചിന്തിച്ചു തുടങ്ങണം. ഉയര്‍ന്ന നിലവാരമുള്ള ലാര്‍ജ് ക്യാപ് ഓഹരികളായിരിക്കും ഈ അവസരത്തില്‍ കൂടുതല്‍ സുരക്ഷിതം. നിക്ഷേപകര്‍ മിഡ്ക്യാപിലും സ്‌മോള്‍ക്യാപിലും ഭാഗികമായി ലാഭമെടുക്കുന്നതിലും തെറ്റില്ലെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം.

Read more about: stock market share market
English summary

Stock Price Surging? This Is How Stock Market Operators Manipulate Share Price

Stock Price Surging? This Is How Stock Market Operators Manipulate Share Price. Read in Malayalam.
Story first published: Friday, September 24, 2021, 11:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X