ഉദാരവത്ക്കരണത്തിന്റെ 30 വര്‍ഷങ്ങളും ഓഹരി വിപണിയിലെ പരിഷ്‌കരണങ്ങളും - എ ബാലസുബ്രഹ്മണ്യന്‍ പറയുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തീക വിദഗ്ധനായ എ ബാലസുബ്രഹ്മണ്യന്‍ നിലവില്‍ ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ടിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീഫ് ഓഫീസറുമായി പ്രവര്‍ത്തിച്ചു വരികയാണ്. ഏകദേശം 27 വര്‍ഷങ്ങള്‍ പിന്നിട്ടുകവിഞ്ഞും എ ബാലസുബ്രഹ്മണ്യന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായിക്കഴിഞ്ഞിട്ട്. ഇന്ത്യയില്‍ സാമ്പത്തീക ഉദാരവത്ക്കരണം ആരംഭിച്ച 1991ല്‍ അദ്ദേഹം ജിഐസി മ്യച്വല്‍ ഫണ്ടിലായിരുന്നു ജോലി ചെയ്തിരുന്നത്. ജിഐസി മ്യൂച്വല്‍ ഫണ്ടിനെ പിന്നീട് കാനറ മ്യൂച്വല്‍ ഫണ്ട് ഏറ്റെടുക്കുകയാണുണ്ടായത്. സ്വകാര്യ മേഖലയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ആരംഭിക്കുന്നത് 1993 മുതലാണ്.

 

വിവരങ്ങള്‍ ശേഖരിക്കുവാന്‍

വിവരങ്ങള്‍ ശേഖരിക്കുവാന്‍

അക്കാലത്ത് ഓഹരികളെപ്പറ്റിയുള്ള പഠനങ്ങള്‍ ഏറെ ശ്രമകരമായ പ്രവൃത്തിയായിരുന്നു. വിവരങ്ങള്‍ ഇന്നത്തെപ്പോലെ അത്ര എളുപ്പം ലഭ്യമാകില്ല എന്നത് തന്നെയായിരുന്നു അതിന്റെ കാരണം. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ ഓഹരികള്‍ വില അറിയുവാനായി ആശ്രയിക്കുവാന്‍ സാധിക്കുന്നത് ഒരു പ്രിവിലേജ് തന്നെയായിരുന്നു. വൈകുന്നേരങ്ങളില്‍ ലഭിക്കുന്ന ഭാപ്‌കോപ്പിയും (ബോംബൈ സ്‌റ്റോക്ക് എക്‌സേഞ്ചിന് വെളിയില്‍ ലഭ്യമായിരുന്ന പ്രസിദ്ധീകരണം. ഇതില്‍ അക്കാലത്ത് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരി വില നല്‍കുമായിരുന്നു) അതിന് സമാനമായ ഒരു വീക്ക്‌ലിയുമായിരുന്നു അന്ന് വിവരങ്ങള്‍ ലഭിക്കുവാനായി ആശ്രയിച്ചിരുന്നത്. ആരാണോ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ഏറ്റവും മിടുക്കുള്ള വ്യക്തി അയാളായിരിക്കും വിപണിയിലെ രാജാവ്. - എ ബാലസുബ്രഹ്മണ്യന്‍ പറയുന്നു.

സാമ്പത്തീക വിപണികളുടെ നവീകരണം

സാമ്പത്തീക വിപണികളുടെ നവീകരണം

സാമ്പത്തീക പരിഷ്‌കാരങ്ങള്‍ നടപ്പിലായി ഓഹരി വിപണിയിലും ഉത്സാഹം ദൃശ്യമായി അതിന് തൊട്ടുപിന്നാലെ തന്നെ തന്നെ ഹര്‍ഷദ് മേത്ത ഓഹരി വിപണി തട്ടിപ്പ് പുറത്തായി. 1992ല്‍ നടന്ന ഈ തട്ടിപ്പാണ് സാമ്പത്തീക വിപണികളുടെ നവീകരണത്തിന് തുടക്കമിട്ടത്. ഡീമാറ്റ് സെക്യീരിറ്റികള്‍ മുഖേനയുള്ള ഇലക്ട്രോണിക് ട്രേഡിംഗ് സംവിധാനം ആരംഭിക്കുന്നത് മുമ്പ് ലേലത്തിന് സമാനമായ രീതിയിലായിരുന്നു ഇടപാടുകള്‍.

കാലതാമസം

കാലതാമസം

അതിനാല്‍ തന്നെ പ്രവര്‍ത്തന നഷ്ട, അപകട സാധ്യതകളുമുണ്ടായിരുന്നു. നിങ്ങള്‍ ഓഹരികള്‍ വാങ്ങിച്ചാല്‍ ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞാവും നിങ്ങളുടെ പേരിലുള്ള ഓഹരി സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെ കൈകളിലെത്തുന്നത്. ഓഹരി വില്‍പ്പന നടത്തിയാല്‍ അതില്‍ നിന്നുള്ള പണം ലഭിക്കുന്ന കാര്യവും ഇങ്ങനെ തന്നെ. എല്ലാത്തിനും ഏറെ കാലതാമസമെടുക്കും. ഒപ്പം ഇടപാടുകള്‍ക്ക് സുതാര്യതയുമില്ലായിരുന്നു.

സൗദാ ബുക്ക്

സൗദാ ബുക്ക്

ട്രേഡര്‍ക്ക് പോര്‍ട്ട് ഫോളിയോ മാനേജരാണ് ഓഹരികള്‍ വില്‍ക്കുവാനും വാങ്ങുവാനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ട്രേഡര്‍ ആ നിര്‍ദേശങ്ങള്‍ ഫ്‌ലോര്‍ ട്രേഡര്‍ക്ക് നല്‍കും. ഫ്‌ളോര്‍ ട്രേഡര്‍ അത് മാര്‍ക്കറ്റ് മേക്കറായി പ്രവര്‍ത്തിക്കുന്ന സൗദാ ബുക്ക് കൈകാര്യം ചെയ്യുന്ന ബ്രോക്കര്‍ക്ക് നല്‍കും. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാണ് സൗദാ ബുക്ക് ഉപയോഗിക്കുന്നത്. വാങ്ങിക്കുകയും വില്‍ക്കുകയും ചെയ്യുന്ന വിലകള്‍ തമ്മില്‍ വലിയ വ്യത്യാസം ഉണ്ടാകും. പലപ്പോഴും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക്് ശേഷമായിരിക്കും വിനിമയം നടന്ന വിലയെക്കുറിച്ച് നമ്മള്‍ അറിയുന്നത് തന്നെ.

ഇലക്ട്രോണിക് ട്രേഡിംഗ്

ഇലക്ട്രോണിക് ട്രേഡിംഗ്

ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ചു കൊണ്ടുള്ള ഇലക്ട്രോണിക് ട്രേഡിംഗ് സ്‌റ്റോക്ക് മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കി. ആദ്യ ഘട്ടത്തില്‍ ഡീമാറ്റ് രീതിയ്‌ക്കൊപ്പം ഫിസിക്കല്‍ രീതിയിലും ഇടപാടുകള്‍ നടത്താന്‍ അനുവദിച്ചിരുന്നു. ഡീമാറ്റ് രീതി നിര്‍ബന്ധമാക്കുന്നതിന് മുമ്പ് റീ മെറ്റീരിയലൈസേഷന്‍ അതായത് ഡീമാറ്റില്‍ നിന്ന് ഫിസിക്കല്‍ സര്‍ട്ടിഫിക്കറ്റിലേക്ക് മാറുന്ന രീതിയും അനുവദനീയമായിരുന്നു.

ഇന്ന് എല്ലാം ഏറെ എളുപ്പം ഏറെ സുതാര്യം

ഇന്ന് എല്ലാം ഏറെ എളുപ്പം ഏറെ സുതാര്യം

ക്ലിയറിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ രൂപീകരണവും തീര്‍പ്പുകള്‍ ഉറപ്പാക്കിയതും ബോണ്ട് വിപണികളിലെ അടിമുടി മാറ്റത്തിന് നാന്ദിയായി. കൊമേഴ്ഷ്യല്‍ പേപ്പറുകള്‍ ആരംഭിച്ചത് ഇന്റര്‍ കോര്‍പറേറ്റ് ഡിപ്പോസിറ്റുകളെയും ബില്‍ ഡിസ്‌കൗണ്ടിംഗിനും പകരമായി മാറുകയും ചെയ്തു. ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി കമ്പനികള്‍ പണം കണ്ടെത്തിയിരുന്ന മാര്‍ഗങ്ങള്‍ ആയിരുന്നു അവ. ഇന്ന് തങ്ങള്‍ക്ക് മുന്നിലുള്ള കമ്പ്യൂട്ടറിലെ സോഫ്റ്റ്വവെയര്‍ ഉപയോഗിച്ചു കൊണ്ട് കമ്പനിയുടെ മുഴുവന്‍ ആന്വുല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ആ കമ്പനി നിക്ഷേപ യോഗ്യമാണോ എന്ന് പറയുവാന്‍ സാധിക്കും.

Read more about: stock
English summary

stock trading became more transparent; Money management veteran A Balasubramanian | ഉദാരവത്ക്കരണത്തിന്റെ 30 വര്‍ഷങ്ങള്‍; ഓഹരി വിപണിയിലെ പരിഷ്‌കരണങ്ങള്‍ - എ ബാലസുബ്രഹ്മണ്യന്‍ പറയുന്നു

stock trading became more transparent; Money management veteran A Balasubramanian
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X