സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടര്‍ വില ഉയരാന്‍ സാധ്യത; മാറ്റം വരുന്നത് പ്രതിമാസ അടിസ്ഥാനത്തില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിനായി ഗാര്‍ഹിക ഉപഭോക്താക്കള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. സബ്‌സിഡി ബാധ്യത ഒഴിവാക്കാനായി പ്രതിമാസം സിലിണ്ടറിന് വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നതാണ് ഇതിന് കാരണം. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് വില ഉയര്‍ത്തുന്നത് സര്‍ക്കാരിനുള്ള ബാധ്യത ഒഴിവാക്കാന്‍ സഹായകമാവില്ലെന്നും ഇതിനാല്‍, പ്രതിമാസം 4-5 രൂപവരെ വില വര്‍ധിപ്പിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

2016-17 കാലയളവില്‍ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ (ഒഎംസി) ഇത്തരം രീതി നടപ്പാക്കിയിരുന്നു. ആരംഭത്തില്‍ 2 രൂപയില്‍ തുടങ്ങി പിന്നീട് 4 രൂപവരെയാണ് അക്കാലയളവില്‍ പാചകവാതക സിലിണ്ടര്‍ വില ഉയര്‍ത്തിയത്. പിന്നീട് ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ 2017 ഒക്ടോബറോടെ ഈ രീതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. കൂടാതെ, പാവപ്പെട്ടവര്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കുന്ന ഉജ്ജ്വല പദ്ധതിയ്ക്കും സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയുടെ ബാധ്യത ഇരട്ടിയോളമായിട്ടുണ്ട്.

ചാരിറ്റി സംഭാവനകള്‍ക്കുള്ള നികുതിയിളവ് ഇനി എളുപ്പത്തില്‍ നേടാം — പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടര്‍ വില ഉയരാന്‍ സാധ്യത; മാറ്റം വരുന്നത് പ്രതിമാസ അടിസ്ഥാനത്തില്‍

ഈ പശ്ചാത്തലത്തിലാണ് ഇവയുടെ വില പുനര്‍നിര്‍ണയിക്കേണ്ട ആവശ്യം വരുന്നത്. വിലയില്‍ നിലവിലുള്ള ട്രെന്‍ഡ് 2021 സാമ്പത്തിക വര്‍ഷം വരെ നിലനിന്നാല്‍, 35,605 കോടി രൂപയുടെ ബാധ്യതയാവും സര്‍ക്കാറിനുണ്ടാവുകയെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിക്കുന്നു. 2021 സാമ്പത്തിക വര്‍ഷം തൊട്ട് കൃത്യമായ ഇടവേളകളില്‍ പാചകവാതക വില ഉയര്‍ത്താന്‍ സാധ്യകയുണ്ടെന്ന വാര്‍ത്തകള്‍ എണ്ണക്കമ്പനി പ്രതിനിധികള്‍ നിഷേധിച്ചു. എന്നാല്‍, സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിലയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 2019- 2020 ജനുവരി കാലയളവില്‍ പ്രതിമാസം 9 രൂപയെന്ന നിരക്കില്‍ സിലണ്ടറിന് 63 രൂപവരെ സബ്‌സിഡിയുള്ള പാചകവാതക വില ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നു.

എന്നാല്‍, തുടര്‍ച്ചയായി വര്‍ധിക്കുന്ന തുക ഉടന്‍ തന്നെ സബ്‌സിഡിയായി ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തിച്ചേരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പ്രതിവര്‍ഷം 14.2 കിലോയുള്ള 12 സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. എണ്ണവില 2021 വരെ 55-65 ഡോളറെന്ന നിരക്കില്‍ തുടരാനാണ് സാധ്യത. ഈ സാഹചര്യം തുടരുകയാണെങ്കില്‍ വരും മാസങ്ങളില്‍ പാചകവാതക വില കുറയും. എന്നാല്‍, പ്രതിമാസം വില വര്‍ധിപ്പിക്കുന്ന രീതി അവലംബിക്കാനിടയില്ലെന്നും വര്‍ഷത്തിന്റെ ഓരോ പാദങ്ങളിലാവും ഇവ നടപ്പാക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാവിയില്‍ എണ്ണവില കുറയുകയാണെങ്കില്‍ സബ്‌സിഡി സംവിധാനം നിര്‍ത്തലാക്കാനും സര്‍ക്കാര്‍ പ്രത്യാശിക്കുന്നു.

Read more about: lpg price വില
English summary

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടര്‍ വില ഉയരാന്‍ സാധ്യത; മാറ്റം വരുന്നത് പ്രതിമാസ അടിസ്ഥാനത്തില്‍ | subsidised cooking gas price may face hike on monthly basis

subsidised cooking gas price may face hike on monthly basis
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X