പിഎംഎവൈ ഭവനവായ്പയില്‍ 2.35 ലക്ഷം വരെ സബ്സിഡി; അപേക്ഷിക്കാന്‍ ഇനി ഒരു മാസം കൂടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിഎംഎവൈ അര്‍ബന്‍ പദ്ധതിയിലൂടെ സബ്സിഡി നിരക്കില്‍ ഇടത്തരക്കാര്‍ക്ക് ഭവന വായ്പ നേടാനുള്ള സമയ പരിധി അവസാനിക്കാന്‍ ഒരു മാസം കൂടി മാത്രം. ഇടത്തരം വരുമാനത്തില്‍ പെട്ട 1-2 വിഭാഗങ്ങൾക്കുള്ള ആനുകൂല്യം 2021 മാർച്ച് 31 വരെയുള്ള അപേക്ഷകര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നാണ് നിലവിലുള്ള ഉത്തരവ് വ്യക്തമാക്കുന്നത്. അതേസമയം സാമ്പത്തികമായി പിന്നോക്കം നല്‍ക്കുന്നവരും താഴ്ന്ന വരുമാനത്തില്‍ പെട്ടവര്‍ക്കുമുള്ള സഹായം അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ തുടരും.

 

6 മുതൽ 12 ലക്ഷംരൂപവരെ വാർഷിക കുടുംബ വരുമാനമുള്ളവർ mig1 (മിഡില്‍ ഇന്‍കം ഗ്രൂപ്പ്) 12-18 ലക്ഷം രൂപ കുടുംബ വാർഷിക വരുമാനമുള്ളവർ MIG 2 വിലുമാണ് ഉള്‍പ്പെടുന്നത്. ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 160 ചതുരശ്ര മീറ്റര്‍ വീട് വെയ്ക്കാന്‍ 9 ലക്ഷം രൂപയ്ക്ക് 20 വർഷത്തെ പലിശയിൽ നാലു ശതമാനം സബ്സിഡി ലഭിക്കും. രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 200 ചതുരശ്രമീറ്റർ ഉള്‍ വിസ്തൂര്‍ണ്ണമുള്ള വീട് വെക്കാന്‍ വായ്പതുകയിൽ 12 ലക്ഷം രൂപയ്ക്ക് ഇരുപതു വർഷത്തേക്കുള്ള പലിശയിൽ മൂന്നു ശതമാനം സബ്സിഡി ലഭിക്കും.

 പിഎംഎവൈ ഭവനവായ്പയില്‍ 2.35 ലക്ഷം വരെ സബ്സിഡി; അപേക്ഷിക്കാന്‍ ഇനി ഒരു മാസം കൂടി

അതേസമയം കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേർന്ന 53-മത് കേന്ദ്ര അനുമതി - നിരീക്ഷണ സമിതി യോഗം, പിഎംഎവൈ (യു) പദ്ധതിയിൻ കീഴിൽ 56,368 വീടുകളുടെ നിർമ്മാണത്തിന് അനുമതി നൽകി. 11 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ യോഗത്തിൽ പങ്കെടുത്തു. പദ്ധതിയുടെ ശരിയായ നിർവഹണത്തിനും അവലോകനത്തിനും ഓൺലൈൻ സംവിധാനം (MIS) ഉപയോഗിക്കാൻ യോഗത്തിൽ പങ്കെടുത്ത സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.

വനിതകളുടെ പേരിലോ, വനിതകൾ കൂടി അംഗമായ സംയുക്ത ഉടമസ്ഥാവകാശത്തിൻ കീഴിലോ വീടുകൾ അനുവദിച്ചുകൊണ്ട്, വനിതാ ശാക്തീകരണവും പദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പിഎംഎവൈ -യു വീടുകളുടെ നെയിം പ്ലേറ്റിൽ, വനിതാ ഗുണഭോക്താക്കളുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യം 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022ഓടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ, നഗരങ്ങളിലെ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും സ്ഥായിയായ വീടുകൾ നൽകുന്നതിന് കേന്ദ്ര ഭവന-നഗര കാര്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ് . പിഎംഎവൈ -യു വീടുകളുടെ നിർമ്മാണം പലഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്. ഇതുവരെ 73 ലക്ഷത്തോളം വീടുകളുടെ നിർമ്മാണം തുടങ്ങുകയും, 43 ലക്ഷത്തോളം വീടുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

English summary

Subsidy up to Rs 2.35 lakh on PMAY housing loans; One more month to apply

Subsidy up to Rs 2.35 lakh on PMAY housing loans; One more month to apply
Story first published: Thursday, February 25, 2021, 17:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X